മിഡ്‌ലോത്തിയൻ, ടെക്സസ്
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സാസിലെ വടക്കുപടിഞ്ഞാറൻ എല്ലിസ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് മിഡ്‌ലോത്തിയൻ. നഗരം ഡാളസിനു 25 മൈൽ (40 കി.മീ)തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. നോർത്ത് ടെക്‌സാസിലെ സിമന്റ് വ്യവസായത്തിന്റെ കേന്ദ്രമാണിത്. മൂന്ന് വ്യത്യസ്ത സിമന്റ് ഉൽപാദന സൗകര്യങ്ങളുടെയും ഒരു സ്റ്റീൽ മില്ലിന്റെയും ആസ്ഥാനമാണ് ഈ നഗരം. 2000-നും 2010-നും ഇടയിൽ മിഡ്‌ലോത്തിയനിലെ ജനസംഖ്യ 121% വർദ്ധിച്ച് 18,037 ആയി. ചരിത്രം![]() ![]() 1800-കളുടെ തുടക്കത്തിൽ, എല്ലിസ് കൗണ്ടിയായി മാറിയ പ്രദേശത്ത് സെറ്റിൽമെന്റുകൾ നടക്കാൻ തുടങ്ങിയെങ്കിലും 1846 വരെ ഈ പ്രദേശത്തിന്റെ പൂർണ്ണ കോളനിവൽക്കരണം മന്ദഗതിയിലായിരുന്നു. 1846-ൽ സാം ഹ്യൂസ്റ്റൺ ഈ മേഖലയിലെ നിരവധി തദ്ദേശീയരും റിപ്പബ്ലിക് ഓഫ് ടെക്സാസും തമ്മിൽ സമാധാന ഉടമ്പടികൾക്ക് അന്തിമരൂപം നൽകി. ഈ പ്രദേശത്തെ ആദ്യകാല നിവാസികൾ ടോങ്കാവ ജനങ്ങളായിരുന്നു, എന്നാൽ അനാഡാർകോ, ബിദായി, കിക്കാപൂ, വാക്കോ എന്നിവർ തുടങ്ങി മറ്റ് ഗോത്രങ്ങളും ഈ പ്രദേശത്ത് വേട്ടയാടിയിരുന്നു . ടെക്സാസിലെ യുവ റിപ്പബ്ലിക്കിന്റെ ഭാവി എല്ലിസ് കൗണ്ടി പ്രദേശം പീറ്റേഴ്‌സ് കോളനി എന്നാണ് അറിയപ്പെട്ടിരുന്നത്. ബ്രിട്ടീഷ്, അമേരിക്കൻ നിക്ഷേപകർ അംഗങ്ങളായിരുന്ന കെന്റക്കിയിലെ ലൂയിവിൽ ആസ്ഥാനമായുള്ള ലാൻഡ് ഗ്രാന്റ് കമ്പനിയിൽനിന്നാണ് ആ പേരെ ലഭിച്ചത്. യുവ റിപ്പബ്ലിക് എംപ്രെസാരിയോ ഗ്രാന്റ് പ്രോഗ്രാം 1857-ൽ നോർത്ത് ടെക്സാസിലെ സെറ്റിൽമെന്റുകളെ പ്രോത്സാഹിപ്പിച്ചു. ഈ പ്രദേശത്ത് താമസിച്ചിരുന്ന കുറച്ച് കുടിയേറ്റക്കാർ മൃഗങ്ങളെ കെണിയിൽ പിടിക്കുകയും അവയുടെ പെൽറ്റുകൾ വിൽക്കുകയും നാട്ടുകാരുമായി സാധനങ്ങൾ കച്ചവടം ചെയ്യുകയും ചെയ്തു. എല്ലിസ് കൗണ്ടിയുടെ യഥാർത്ഥ കുടിയേറ്റക്കാരിൽ ഭൂരിഭാഗവും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ തെക്കുഭാഗത്തുനിന്നുള്ളവരാണ്. അവരുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പാരമ്പര്യങ്ങൾ, കൃഷിരീതികൾ, കാർഷിക മൃഗ പരിപാലനം, എന്നിവ അവർ ഇവിടെ കൊണ്ടുവന്നു. കുറച്ചുപേർ അവരുടെ അടിമകളുമായാണ് എത്തിയത്. 1848-ൽ ഈ പ്രദേശത്തേക്ക് താമസം മാറിയ വില്യം ആൽഡൻ ഹോക്കിൻസ്, ലാർക്കിൻ ന്യൂട്ടൺ എന്നിവരുടെ കുടുംബങ്ങളാണ് ഈ പ്രദേശത്തെ ആദ്യകാല കുടിയേറ്റക്കാരിൽ ചിലർ. ഹോക്കിൻസിന് തന്റെ 640 ഏക്കർ (260 ഹെ) ഭൂമി പീറ്റേഴ്‌സ് കോളനി ഗ്രൂപ്പിൽ നിന്ന് പതിച്ചുകിട്ടാൻ 1848 ജൂലൈ 1-ന് മുമ്പ് വക്‌സഹാച്ചി ക്രീക്കിന്റെ മുഖത്ത് അദ്ദേഹം തിരഞ്ഞെടുത്ത വസ്തുവിൽ ഒരു വീട് പണിയേണ്ടതുണ്ടായിരുന്നു. ആവശ്യമായ സമയപരിധിക്ക് മുമ്പുതന്നെ വീട് നിർമ്മിച്ച്, ഇന്നത്തെ ഹോക്കിൻസ് സ്പ്രിംഗിനടുത്തുള്ള ഭൂമി ഹോക്കിൻസ് കുടുംബം സ്വന്തമാക്കി. ഭാര്യ മേരിയെയും അവരുടെ എട്ട് മക്കളെയും മിസോറിയിൽ നിന്ന് മാറ്റിപ്പാർപ്പിച്ച ലാർകിൻ ന്യൂട്ടണും ഇതേപോലെ തനിക്കു നിശ്ചയിച്ച സമയപരിധിക്കുള്ളിൽ വീടു പണിത് തന്റെ 640 ഏക്കർ അവകാശത്തിന്റെ ഉടമയായി. 1903-ൽ, വില്യം ആൽഡൻ ഹോക്കിൻസിന്റെ ചെറുമകൻ വില്യം ലാർക്കിൻ ഹോക്കിൻസ് ഈ ഭൂമി വാങ്ങി വില്യം എൽ. എമ്മ ഹോക്കിൻസ് ഹൗസ് നിർമ്മിച്ചു. ഈ നിർമ്മിതി, റെക്കോർഡ് ചെയ്ത ടെക്സാസ് ഹിസ്റ്റോറിക് ലാൻഡ്മാർക്കുകളുടെ പട്ടികയിൽ ഇപ്പോൾ പെടുത്തിയിട്ടുണ്ട്. 1849 ഡിസംബർ 20-ന് ടെക്സാസ് നിയമനിർമ്മാണസഭ ഔദ്യോഗികമായി എല്ലിസ് കൗണ്ടി സ്ഥാപിച്ചു. പ്രശസ്ത ടെക്സാസ് റേഞ്ചറും ഇന്ത്യൻ ഗൺഫൈറ്ററുമായ ജനറൽ എഡ്വേർഡ് എച്ച്. ടരന്റ് സ്പോൺസർ ചെയ്ത ബില്ലു വഴിയായിരുന്നു സ്ഥാപനം. 1850 ഫെബ്രുവരിയിൽ സംഘടിപ്പിക്കപ്പെട്ട ഈ കൗണ്ടി നവാരോ കൗണ്ടിയിൽ നിന്ന് വേർപെടുത്തിയാണ് രൂപപ്പെടുത്തിയത്. റിച്ചാർഡ് എല്ലിസിന്റെ പേരായിരിക്കാം ഇതിനു നൽകിയത്. 1883-ൽ, "മിഡ്‌ലോത്തിയൻ" എന്ന പേര് പ്രാദേശിക ജനങ്ങൾ അംഗീകരിച്ചു. പ്രാദേശിക ഐതിഹ്യങ്ങൾ പ്രകാരം ഡാളസും ക്ലീബണും ബന്ധിപ്പിച്ച ചിക്കാഗോ, ടെക്സസ്, മെക്സിക്കൻ സെൻട്രൽ തീവണ്ടിപ്പാതകൾ ഈ പ്രദേശത്ത് വരുമ്പോൾ ആ പ്രദേശത്ത് എത്തിയ സ്കോട്ടിഷ് ട്രെയിൻ എഞ്ചിനീയർ ഈ നാട്ടിൻപുറം തന്റെ ജന്മനാടിൻറെ ഓർമിപ്പിച്ചു എന്നു പ്രസ്താവിക്കുകയും മിഡ്‌ലോത്തിയൻ എന്ന ഈ പേരു നഗരത്തിനു കൈവരുകയും ചെയ്തു. കൂടാതെ, ഡാളസിനും ക്ലീബണീനും എന്നിസിനും ഫോർട്ട്‌വർത്തിനും ഏതാണ്ട് മദ്ധ്യ (മിഡ്) ത്തിലുമായിരുന്നു ഈ പ്രദേശവും. റെയിൽവേയുടെ വരവോടെ, മിഡ്ലോത്തിയൻ വളരുകയും 1888 ഏപ്രിലിൽ ഇൻകോർപ്പറേറ്റ് ചെയ്യപ്പെടുകയും ചെയ്തു. നഗരത്തിലെ ഏറ്റവും പഴക്കമുള്ള പള്ളികളിലൊന്നായ ഫസ്റ്റ് യുണൈറ്റഡ് മെത്തഡിസ്റ്റ് ചർച്ച് 1902-ൽ നിർമ്മിച്ചതാണ്. തുടർന്ന് 1913-ൽ ആദ്യത്തെ പ്രെസ്ബിറ്റീരിയൻ ചർച്ച് നിർമ്മിതമായി. മിഡ്‌ലോത്തിയൻ സെമിത്തേരിയിൽ 1870-കളിലെ വരെ ഹെഡ്‌സ്റ്റോണുകൾ അടങ്ങിയിരിക്കുന്നു. സെന്റ് പോൾ സെമിത്തേരിയും നഗരത്തിന് പുറത്ത് നിലകൊള്ളുന്നു. ഭൂമിശാസ്ത്രംവടക്കുപടിഞ്ഞാറൻ എല്ലിസ് കൗണ്ടിയിലാണ് മിഡ്‌ലോത്തിയൻ സ്ഥിതി ചെയ്യുന്നത്. അക്ഷരേഖാംശങ്ങൾ 32°28′49″N 96°59′22″W / 32.48028°N 96.98944°W (32.480169, -96.989350)[3]. വടക്ക് സെഡാർ ഹിൽ, വടക്ക് പടിഞ്ഞാറ് ഗ്രാൻഡ് പ്രയറി, തെക്ക് പടിഞ്ഞാറ് വീനസ്, തെക്കുകിഴക്ക് വാക്സഹാച്ചി, വടക്കുകിഴക്ക് ഓവില്ല എന്നിവയാണ് അടുത്തുള്ള നഗരങ്ങൾ. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, 2010-ൽ നഗരത്തിന്റെ ആകെ വിസ്തീർണ്ണം 130.5 ച. �കിലോ�ീ. (1.405×109 sq ft) ആണ്. ഇതിൽ 128.9 കി.m2 (1.387×109 sq ft) ഭൂമിയും 1.7 കി.m2 (18,000,000 sq ft), അല്ലെങ്കിൽ 1.28% വെള്ളവുമാണ്.[4] കാലാവസ്ഥഈ പ്രദേശത്തെ കാലാവസ്ഥ ചൂടുള്ളതും ഈർപ്പമുള്ളതുമായ വേനൽക്കാലവും പൊതുവെ സൗമ്യവും തണുപ്പുള്ളതുമായ ശൈത്യകാലമാണ്. കോപ്പൻ കാലാവസ്ഥാ വർഗ്ഗീകരണം അനുസരിച്ച്, മിഡ്‌ലോത്തിയന് ഈർപ്പമുള്ള ഉപ ഉഷ്ണമേഖലാ കാലാവസ്ഥയുണ്ട്, കാലാവസ്ഥാ ഭൂപടങ്ങളിൽ Cfa. [5] ജനസംഖ്യാശാസ്ത്രം
2010 ലെ സെൻസസ് പ്രകാരം, ജനസാന്ദ്രത ഒരു ചതുരശ്ര മൈലിൽ 362.5 ആളുകളാണ് (76.6/km 2). ആകെ ജനസംഖ്യ 18,037. ഒരു ചതുരശ്ര മൈലിന് ശരാശരി 74.0 ആണ് (28.6/km 2) എന്ന കണക്കിനു 6,138 ഭവന യൂണിറ്റുകൾ. വംശീയമായി 88.5% വെള്ളക്കാരും, 3.6% ആഫ്രിക്കൻ അമേരിക്കക്കാരും, 0.4% തദ്ദേശീയരും, 0.8% ഏഷ്യക്കാരും, 0.1% പസഫിക് ദ്വീപുകാരും, 4.2% മറ്റ് വംശങ്ങളിൽ നിന്നും, 2.4% രണ്ടോ അതിലധികമോ വംശങ്ങളിൽ നിന്നുള്ളവരുമായിരുന്നു. ഹിസ്പാനിക്കുകളോ ലാറ്റിനോകളോ ജനസംഖ്യയുടെ 15.2% വരും.
സർക്കാർമിഡ്ലോത്തിയൻ നഗരം 1888-ൽ ഇൻകോർപ്പറേറ്റ് ചെയ്യപ്പെട്ടു. പിന്നീട്, 1980 ഒക്ടോബർ 1-ന് നഗരത്തിന് ഒരു ഹോം-റൂൾ ചാർട്ടർ ലഭിച്ചു. മിഡ്‌ലോത്തിയൻ ഒരു കൗൺസിൽ മാനേജർ ഭരണരീതി ഉപയോഗിക്കുന്നു. പൗരന്മാർ തിരഞ്ഞെടുക്കുന്ന ഒരു മേയറും ആറ് അറ്റ്-ലാർജ് കൗൺസിൽ അംഗങ്ങളും ചേർന്നതാണ് സിറ്റി കൗൺസിൽ. സമ്പദ്‌വ്യവസ്ഥ1929-നും മഹാമാന്ദ്യത്തിനും മുമ്പ്, നഗരത്തിൽ നിരവധി ബിസിനസുകൾ അഭിവൃദ്ധിപ്പെട്ടു. പരുത്തിയും കന്നുകാലി വളർത്തലും കേന്ദ്രീകരിച്ചുള്ളതായിരുന്നു നഗരത്തിലെ ഏറ്റവും വലിയ രണ്ട് ബിസിനസ്സ് സംരംഭങ്ങൾ. പിന്നീടുള്ള വർഷങ്ങളിൽ സിമന്റ് വ്യവസായത്തിന്റെ വരവോടെ ഈ പ്രദേശം രൂപാന്തരപ്പെട്ടു. നഗരത്തിന്റെ വടക്ക്-തെക്ക് ഭാഗത്തേക്ക് പോകുന്ന ഒരു സവിശേഷ ഭൂഗർഭ രൂപീകരണമായ ഓസ്റ്റിൻ ചോക്ക് എസ്‌കാർപ്‌മെന്റ് കാരണം മിഡ്‌ലോത്തിയൻ സിമന്റ് ഖനനത്തിനുള്ള ഒരു പ്രധാന പ്രദേശമായി മാറി. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും വലിയ 10 സിമന്റ് ഫാക്ടറികളിൽ മൂന്നെണ്ണം നഗരത്തിൽ പ്രവർത്തിക്കുന്നു. റെയിൽപോർട്ട് എന്ന ഒരു വലിയ വ്യാവസായിക പാർക്ക് നഗരത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് യുഎസ് 67-ൽ സ്ഥിതി ചെയ്യുന്നു. നഗരത്തിന്റെ വടക്കുഭാഗം ഒരു വലിയ ഓട്ടോമൊബൈൽ വിതരണ സംസ്‌കരണ കേന്ദ്രമായ മിഡ്‌ടെക്‌സാസ് ഇന്റർനാഷണൽ സെന്ററിന്റെ ഓട്ടോ പാർക്കിന് ആതിഥേയത്വം വഹിക്കുന്നു; കൂടാതെ ടെക്സസ് സെൻട്രൽ ബിസിനസ് ലൈൻസ്, ഒരു റെയിൽ ട്രാൻസ്ലോഡ് ഫെസിലിറ്റി എന്നിവയും ഈ പ്രദേശത്തുണ്ട്. അവലംബം
ബാഹ്യ ലിങ്കുകൾ |
Portal di Ensiklopedia Dunia