മിനാമി ആൽപ്സ് ദേശീയോദ്യാനം
ജപ്പാനിലെ ചൂബു മേഖലയിൽ അകൈഷി പർവ്വതപ്രദേശത്തായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് മിനാമി ആൽപ്സ് ദേശീയോദ്യാനം (ഇംഗ്ലീഷ്: Minami Alps National Park; ജാപ്പനീസ്: 南アルプス国立公園 Minami Arupusu Kokuritsu Kōen ). 1964 ജൂൺ ഒന്നിനാണ് ഈ ദേശീയോദ്യാനം സ്ഥാപിതമായത്. ജപ്പാനിലെ ഷിസ്സുഒക്ക, യാമാനാഷി, നഗാനൊ പ്രവിശ്യകളിലായി ഇത് വ്യാപിച്ച്കിടക്കുന്നു. ദേശീയോദ്യാന പ്രദേശത്തിന് ഏകദേശം 55 കിലോമീറ്റർ (34 മൈ) നീളവും, ഏറ്റവും കൂടുതലായി 18 കിലോമീറ്റർ (11 മൈ) വീതിയുമുണ്ട്. 358 ച. �കിലോ�ീ. (138 ച മൈ)ആണ് ആകെ വിസ്തൃതി. നിരവധി മലകൾ നിറഞ്ഞ പ്രദേശത്താണ് പാർക്ക് സ്ഥിതിചെയ്യുന്നത്. അക്കൈഷി പർവ്വതം ഇവിടത്തെ ഒരു പ്രശസ്തമായ ഒന്നാണ്. 3000ലധികം ഉയരമുള്ള നിരവ്ധി കൊടുമുടികളും ഇവിടെയുണ്ട്. കോമ-ഗ-താകെ, സെൻജോ-ഗ-താകെ, അകൈഷി-ദാകെ, കീത-ദാകെ എന്നിവ അതിൽ ചിലതാണ്. ഫുജി, ഒയി, തെൻറ്യു എന്നീ നദികളും ഈ ദേശീയോദ്യാനത്തിലൂടെ ഒഴുകുന്നു. ജാപ്പനീസ് ബീച്ച്, ജാപ്പനീസ് സ്റ്റോൺ പൈൻ, ഹെമ്ലോക്ക് സ്പ്രൂസ് എന്നിവ ഈ പ്രദേശത്ത് കാണപ്പെടുന്ന ചില പ്രധാന വൃക്ഷങ്ങളാണ്. കാമൊഷിക എന്നയിനം കാട്ടാടും താർമിഗൻ എന്ന ഒരു പക്ഷിക്കും പ്രശസ്തമാണ് ഈ ദേശീയോദ്യാനം.[1][2] ചിത്രശാല![]()
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Minami Alps National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia