ദ യൂണിവേഴ്സിറ്റി ഓഫ് മിനസോട്ട, ട്വിൻ സിറ്റീസ് (യൂണിവേഴ്സിറ്റി ഓഫ് മിനസോട്ട, മിന്നെസോട്ട, ദ യു ഓഫ് എം, യുഎംഎൻ അല്ലെങ്കിൽ ദ ‘യു’ എന്നിങ്ങനെയും പലപ്പോഴും പരാമർശിക്കപ്പെടുന്നു) മിനസോട്ടയിലെ സെന്റ് പോളിൽ സ്ഥിതിചെയ്യുന്ന ഒരു പൊതുഗവേഷണ സർവ്വകലാശാലയാണ്. ഏകദേശം 3 മൈൽ (4.8 കിലോമീറ്റർ) അകലത്തിലായി സ്ഥിതിചെയ്യുന്ന മിനപ്പോളിസ്, സെന്റ് പോൾ എന്നീ രണ്ടു കാമ്പസുകളിൽ സെന്റ് പോൾ കാമ്പസ് യഥാർത്ഥത്തിൽ അയൽപ്രദേശമായ ഫാൽക്കൺ ഹൈറ്റ്സിലാണ് സ്ഥിതിചെയ്യുന്നത്. മിനസോണ സർവകലാശാലാ വ്യൂഹത്തിനുള്ളിലെ ഏറ്റവും പഴക്കം ചെന്നതും വലിപ്പമേറിയതുമായ ഈ ക്യാമ്പസ് 2018-2019 ൽ ഏകദേശം 50,943 വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന അമേരിക്കയിലെ ആറാമത്തെ പ്രധാന കാമ്പസാണ്. യൂണിവേഴ്സിറ്റി ഓഫ് മിനസോട്ട വ്യൂഹത്തിലെ മുൻനിര സ്ഥാപനമായ ഇത് 19 കോളേജുകളിലേക്കും സ്കൂളുകളിലേക്കും അതുപോലെതന്നെ ക്രൂക്സ്റ്റൺ, ഡുലത്, മോറിസ്, റോച്ചസ്റ്റർ എന്നിവയിലെ സഹോദരി ക്യാമ്പസുകളെയും ബന്ധിപ്പിച്ചു പ്രവർത്തിക്കുന്നു.
ഐവി ലീഗുമായി താരതമ്യപ്പെടുത്താവുന്നതും ഒരു മികച്ച കലാലയ അനുഭവം പ്രദാനം ചെയ്യുന്നതുമായ അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവു മികച്ച പൊതു സർവ്വകലാശാലകളെ പ്രതിനിധീകരിക്കുന്ന പബ്ലിക് ഐവി യുണിവേഴ്സിറ്റികളിലൊന്നാണ് മിനെസോട്ട സർവ്വകലാശാല.