മിലിട്ടറി നഴ്സിങ് സർവ്വീസ് (ഇന്ത്യ)ഇന്ത്യൻ സൈന്യത്തിന്റെ അവശ്യവിഭാഗങ്ങളിലൊന്നാണ് മിലിട്ടറി നഴ്‌സിങ് സർവീസ് അഥവാ എം.എൻ.എസ്. 1881-ൽ ബ്രിട്ടീഷുകാരുടെ കാലത്താണ് ഇന്ത്യയിൽ എം.എൻ.എസ്. രൂപംകൊണ്ടത്. ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ, ഇന്ത്യൻ ആർമി നേഴ്സിംഗ് സർവീസ് എന്ന പേരിലാണ് ഈ വിഭാഗത്തിനു തുടക്കമിട്ടത്. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം 1926-ലാണ് നഴ്‌സിങ് ഇന്ത്യൻസേനയുടെ സ്ഥിരം സർവീസായത്.[1] പ്രവേശന രീതിഅവിവാഹിതരായ വനിതകൾക്കാണ് അവസരം. വിവാഹമോചിതർ, നിയമാനുസൃതം വേർപിരിഞ്ഞവർ, ബാദ്ധ്യതകളില്ലാത്ത വിധവകൾ എന്നിവർക്കും അപേക്ഷിക്കാവുന്നതാണ്. വിദ്യാഭാസ യോഗ്യതപ്ലസ്ടു അല്ലെങ്കിൽ തത്തുല്യകോഴ്‌സാണ് അടിസ്ഥാനയോഗ്യത. ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നിവയും ഇലക്ടീവ് സബ്ജക്ടായി ഇംഗ്ലീഷും വിഷയങ്ങളായി പഠിച്ചിരിക്കണം. കുറഞ്ഞത് 50 ശതമാനം മാർക്കോടെ ആദ്യഅവസരത്തിൽത്തന്നെ ജയിച്ചിരിക്കുന്ന് റെഗുലർ പഠനക്കാർ ആയിരിക്കണം ഉദ്യോഗാർത്ഥികൾ. കൂടാതെ അവസാനവർഷക്കാർക്കും പരീക്ഷയെഴുതി ഫലം കാക്കുന്നവർക്കും അപേക്ഷിക്കാം. എന്നാൽ ഇവർ കോഴ്‌സ് തുടങ്ങുന്നതിനുമുമ്പ് തങ്ങളുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് ഒന്നിലേറെ ഭാഷകളിലുള്ള പരിജ്ഞാനം അഭികാമ്യം. ഉദ്യോഗാർത്ഥികളുടെ തിരഞ്ഞെടുപ്പ്എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും ശാരീരികയോഗ്യതാ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക. എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന പട്ടികയിൽനിന്ന് മെറിറ്റിന്റെ അടിസ്ഥാനത്തിലാകും സേനയ്ക്കുകീഴിലെ വിവിധ നഴ്‌സിങ് സ്‌കൂലുകളിലോ കോളേജുകളിലോ പ്രവേശനം നൽകുന്നത്. രാജ്യത്തെ 18 കേന്ദ്രങ്ങളിലായി എല്ലാവർഷവും ഫെബ്രുവരിയിലാണ് എഴുത്തുപരീക്ഷ നടക്കുക. കൊച്ചി, തിരുവനന്തപുരം, കണ്ണൂർ(ഏഴിമല) എന്നിവയാണ് കേരളത്തിലെ മൂന്ന് പരീക്ഷാകേന്ദ്രങ്ങൾ. പരീക്ഷഒബ്ജക്ടീവ് രീതിയിലുള്ളതാവും എഴുത്തുപരീക്ഷ. ഒന്നരമണിക്കൂർ ദൈർഘ്യം. ജനറൽ ഇംഗ്ലീഷ്, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ജനറൽ ഇന്റലിജൻസ് എന്നിവയിൽനിന്നുള്ള ചോദ്യങ്ങൾ ഉണ്ടാവും. ഹയർസെക്കൻഡറി നിലവാരത്തിലുള്ള പരീക്ഷയാണിത്. ഇംഗ്ലീഷ്‌വിഭാഗത്തിൽ പദസമ്പത്ത്, വാക്യഘടന, പ്രയോഗങ്ങൾ, എതിർപദങ്ങൾ, വ്യാകരണം തുടങ്ങിയവയൊക്കെ ഉണ്ടാകാം. ശാസ്ത്രവിഭാഗത്തിൽ ഹയർസെക്കൻഡറി നിലവാരത്തിലുള്ള ചോദ്യങ്ങളാണുണ്ടാവുക. മറ്റ് സിലബസ്സുകളിൽ പഠിച്ചവർ സി.ബി.എസ്.ഇ. (CBSE) പാഠപുസ്തകങ്ങൾ നോക്കാൻ ശ്രദ്ധിക്കുക. മെഡിക്കൽ എൻട്രൻസ് റാങ്ക് ഫയലുകളെയും ആശ്രയിക്കാം. അഭിമുഖംഎഴുത്തുപരീക്ഷയിൽ മികവുകാട്ടുന്നവരെ അഭിമുഖത്തിന് വിളിക്കും. ഉദ്യോഗാർത്ഥിക്ക് ആതുരസേവനമേഖലയോടുള്ള താത്പര്യംതന്നെയാണ് ഈ മേഖലയിലേക്കുള്ള തിരഞ്ഞെടുപ്പിൽ നിർണായകമാവുക. മുമ്പ് ഇവയിൽ പങ്കെടുത്തിരുന്നവരുടെ അഭിപ്രായനിർദ്ദേശം തേടുന്നത് നല്ലത്. പഠനംയോഗ്യത നേടിയവർ സേനയുടെ കോളേജ് ഓഫ് നഴ്‌സിങ്ങിൽ അതത് വർഷത്തെ ആഗസ്തിൽ തുടങ്ങുന്ന നാലുവർഷം ദൈർഘ്യമുള്ള "ബി.എസ്‌സി.(BSc)" നഴ്‌സിങ് കോഴ്‌സോ" അല്ലെങ്കിൽ മൂന്നരവർഷം ദൈർഘ്യമുള്ള ജി.എൻ.എം.(General Nursing and Midwifery)" എന്ന ഡിപ്ലോമകോഴ്‌സോ പഠിക്കേണ്ടതാണ്. പഠന ശേഷംതിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾ അഞ്ചുവർഷം മിലിട്ടറി നഴ്‌സിങ് സർവീസിൽ പ്രവർത്തിക്കാമെന്ന ഉടമ്പടിയിൽ ഒപ്പുവെച്ചിരിക്കണം. പരിശീലനകാലയളവിൽ സൗജന്യറേഷൻ, താമസസൗകര്യം, യൂണിഫോം, പ്രതിമാസ സ്റ്റൈപ്പൻഡ് എന്നിവയെല്ലാം ലഭിക്കും. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മിലിട്ടറി നഴ്‌സിങ് സർവീസിൽ ഓഫീസർ റാങ്കിൽ (ലെഫ്റ്റനന്റ്) നിയമനം ലഭിക്കും. ശേഷം സർവീസ് കാലാവധി കൂടുന്നതനുസരിച്ച് മേജർ ജനറൽ ആയി വരെ സ്ഥാനകയറ്റം ലഭിക്കാവുന്നതാണ്. അവലംബം
|
Portal di Ensiklopedia Dunia