ദേശീയ അഖണ്ഡത, ഐക്യം എന്നിവ പ്രചരിപ്പിക്കുന്നതിനായി 1988 ൽ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ഒരു വീഡിയോ ഗാനമാണ് ഏക് സുർ (ഒരേ സ്വരം) അല്ലെങ്കിൽ മിലേ സുർ മേരാ തുമാരാ എന്ന് അറിയപ്പെടുന്നത് . ദൂരദർശനും ഇന്ത്യൻ വാർത്താവിനിമയ മന്ത്രാലയവും ചേർന്ന് "ലോക് സേവാ സഞ്ചാർ പരിഷത്തിന്റെ" പേരിൽ നിർമ്മിക്കപ്പെട്ട ഈ വീഡിയോ ഗാനത്തിന്റെ സംഗീതം നിർവ്വഹിച്ചത് ലൂയിസ് ബാങ്ക്സും[1] അശോക് പഥ്കെയും ആയിരുന്നു[അവലംബം ആവശ്യമാണ്]. ഗാനരചന പീയൂഷ് പാണ്ഡേയും ആയിരുന്നു[അവലംബം ആവശ്യമാണ്]. ജീവിതത്തിലെ നാനാ തുറകളിലുള്ള പ്രമുഖ വ്യക്തികൾ ഇതിൽ ചിത്രീകരിക്കപ്പെട്ടു. "സൂപ്പർ ഗ്രൂപ്പിൽ" പെടുന്ന സംഗീതജ്ഞർ,കായിക പ്രതിഭകൾ, ചലച്ചിത്ര താരങ്ങൾ തുടങ്ങിയവരായിരുന്നു അവർ.
നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ മുദ്രാവാക്യം ജനങ്ങളിൽ ഊട്ടിയുറപ്പിച്ച് അവരിൽ ഐക്യ ബോധവും അഭിമാനവും സൃഷ്ടിക്കാനുദ്ദേശിച്ചായിരുന്നു ഇത്തരമൊരു സംഗീത വീഡിയോ ഇറക്കിയത്.
1988 ലെ സ്വാതന്ത്ര്യ ദിനത്തിൽ ചുവപ്പ് കോട്ടയിലെ കൊത്തളത്തിൽ വെച്ചായിരുന്നു ഈ ഗാനം ആദ്യമായി പ്രക്ഷേപണം ചെയ്യപ്പെട്ടത്. [2]
പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ തൊട്ടുടനെയായിരുന്നു അത്. വൈകാതെ ഇന്ത്യയിലെ ജനലക്ഷങ്ങൾ ഈ ഗാനം നെഞ്ചോട് ചേർത്തു വച്ചു. ദേശീയ ഗാനത്തിന്റെ തൊട്ടടുത്ത സ്ഥാനം ഈ ഗാനം നേടുകയുണ്ടായി.
ഗാനത്തിന്റെ ഘടന
മിലേ സുർ മേരാ തുമാരാ എന്ന ഗാനം ചില സവിശേഷതകളുള്ളവയായിരുന്നു. അതിലെ ഒരു വാചകം പതിനാല് ഇന്ത്യൻ ഭാഷകളിൽ ആവർത്തിക്കപ്പെടുന്നു. "മിലേ സുർ മേരാ തുമാരാ ,തോ സുർ ബനേ ഹമാരാ" (എന്റെ സ്വരവും നിങ്ങളുടെ സ്വരവും ഒത്തുചേർന്നു നമ്മുടെ സ്വരമായ്) എന്ന വരിയാണ് വിവിധ ഭാഷകളിൽ ആവർത്തിക്കുന്നത്. ഈ ഗാനത്തിലെ വരികൾ തനതു ലിപികളിലും മലയാളം ലിപിയിലും ചുവടെ കൊടുത്തിരിക്കുന്നു
- തനതുലിപിയിൽ:
- ഹിന്ദി:
- मिले सुर मेरा तुम्हारा, तो सुर बने हमारा
- सुर की नदियाँ हर दिशा से, बहते सागर में मिलें
- बादलों का रूप लेकर, बरसे हलके हलके
- मिले सुर मेरा तुम्हारा, तो सुर बने हमारा
- मिले सुर मेरा तुम्हारा..
- കാശ്മീരി:
- चॉन्य् तरज़ तय म्यॉन्य् तरज़, इक॒वट॒ बनि यि सॉन्य् तरज़
- (چأنِۂ ترز تَے میأنِۂ ترز، اِکوَٹہٕ بَنِہ یِہ سأنِۂ ترز)
- പഞ്ചാബി:
- ਤੇਰਾ ਸੁਰ ਮਿਲੇ ਮੇਰੇ ਸੁਰ ਦੇ ਨਾਲ, ਮਿਲਕੇ ਬਣੇ ਇੱਕ ਨਵਾਂ ਸੁਰ ਤਾਲ
- ഹിന്ദി:
- मिले सुर मेरा तुम्हारा, तो सुर बने हमारा
- സിന്ധി:
- मुंहिंजो सुर तुहिंजे सां पियारा मिले जड॒हिं, गीत असांजो मधुर तरानो बणे तड॒हिं
- (مُنهِنجو سُر تُنهِنجي سان پِيارا مِلي جَڏَهِن، گِيت اَسانجو مَڍُر تَرانوبَڻي تَڏَهِن)
- ഉർദു:
- سر کی دریا بہتے ساگر میں ملے
- പഞ്ചാബി:
- ਬਾਦਲਾਂ ਦਾ ਰੂਪ ਲੈਕੇ, ਬਰਸਨ ਹੌਲੇ ਹੌਲੇ
- തമിഴ്:
- இசைந்தால் நம் இருவரின் ஸ்வரமும் நமதாகும்
- திசை வேறானாலும் ஆழி சேர் ஆறுகள் முகிலாய்
- மழையாய் பொழிவது போல் இசை
- நம் இசை..
- കന്നട:
- ನನ್ನ ಧ್ವನಿಗೆ ನಿನ್ನ ಧ್ವನಿಯ, ಸೇರಿದಂತೆ ನಮ್ಮ ಧ್ವನಿಯ
- തെലുഗു:
- నా స్వరము నీ స్వరము సంగమమై, మన స్వరంగా అవతరించే
- മലയാളം:
- എന്റെ സ്വരവും നിങ്ങളുടെ സ്വരവും, ഒത്തുചേർന്നു നമ്മുടെ സ്വരമായ്
- ബംഗാളി:
- তোমার সুর মোদের সুর, সৃষ্টি করুক ঐক্যসুর
- ആസാമീസ്:
- সৃষ্টি হউক ঐক্যতান
- ഒറിയ:
- ତୁମ ଆମର ସ୍ବରର ମିଳନ, ସୃଷ୍ଟି କରି ଚାଲୁ ଏକ ତାନ
- ഗുജറാത്തി:
- મળે સૂર જો તારો મારો, બને આપણો સૂર નિરાળો
- മറാഠി:
- माझ्या तुमच्या जुळता तारा, मधुर सुरांच्या बरसती धारा
- ഹിന്ദി:
- सुर की नदियाँ हर दिशा से, बहते सागर में मिलें
- बादलों का रूप लेके, बरसे हलके हलके
- मिले सुर मेरा तुम्हारा, तो सुर बने हमारा
- मिले सुर मेरा तुम्हारा
|
- മലയാളലിപിയിൽ:
- ഹിന്ദി:
- മിലേ സുർ മേരാ തുമാരാ, തോ സുർ ബനേ ഹമാരാ
- സുർ കീ നദിയാം ഹർ ദിശാ സേ, ബഹ്തേ സാഗർ മേം മിലേം
- ബാദലോം കാ രൂപ് ലേകർ, ബർസേ ഹൽകേ ഹൽകേ
- മിലേ സുർ മേരാ തുമാരാ, തോ സുർ ബനേ ഹമാരാ
- മിലേ സുർ മേരാ തുമാരാ..
- കാശ്മീരി:
- ചാന്യ് തരസ് തയ് മ്യാന്യ് തരസ്, ഇക്വട് ബനി യി സാന്യ് തരസ്
- പഞ്ചാബി:
- തേരാ സുർ മിലേ മേരേ സുർ ദേ നാൽ, മിൽകേ ബണേ ഏക് നവാൻ സുർ താല്
- ഹിന്ദി:
- മിലേ സുർ മേരാ തുമാരാ, തോ സുർ ബനേ ഹമാരാ
- സിന്ധി:
- മുഹിംജോ സുർ തുഹിംജേ സാൻ പിയാരാ മിലേ ജഡാഹിൻ, ഗീത് അസാംജോ മധുര് തരാനോ ബണേ തഡാഹിൻ
- ഉർദു:
- സുർ കാ ദരിയാ ബഹ്കേ സാഗർ മേം മിലേ
- പഞ്ചാബി:
- ബാദലാൻ ദാ രൂപ് ലേകേ, ബർസൻ ഹോലേ ഹോലേ
- തമിഴ്:
- ഇസൈന്താൽ നം ഇരുവരിൻ സ്വരമും നമതാകും
- ഇസൈ വേറാനാലും ആഴി സേർ ആറുകൾ മുഗിലായ്
- മഴൈയായ് പൊഴിവതു പോൽ ഇസൈ
- നം ഇസൈ..
- കന്നട:
- നന്ന ധ്വനിഗേ നിന്ന ധ്വനിയാ, സേരിദന്തേ നമ്മ ധ്വനിയാ
- തെലുഗു:
- നാ സ്വരമു നീ സ്വരമു സംഗമമയി, മനസ്വരംഗ അവതരിൻചേ
- മലയാളം:
- എന്റെ സ്വരവും നിങ്ങളുടെ സ്വരവും, ഒത്തുചേർന്നു നമ്മുടെ സ്വരമായ്
- ബംഗാളി:
- തോമാർ ശുർ മോദേർ ശുർ, സൃഷ്ടീ കരൂക് ഓയിക്കൊ ശുർ
- ആസാമീസ്:
- സൃഷ്ടീ ഹോഉക് ഓയിക്കോ താൻ
- ഒറിയ:
- തുമ ആമര സ്വരര മിലന, സൃഷ്ടീ കരീ ചാരു ഏക താന
- ഗുജറാത്തി:
- മളേ സുർ ജോ താരോ മാരോ, ബനേ ആപ്ണോ സുർ നിരാളോ
- മറാഠി:
- മാഝ്യാ തുംച്യാ ജുൾതാ താരാ, മധുര് സുരാംച്യാ ബരസ്തീ ധാരാ
- ഹിന്ദി:
- സുർ കീ നദിയാം ഹർ ദിശാ സേ, ബഹ്തേ സാഗർ മേം മിലേം
- ബാദലോം കാ രൂപ് ലേകർ, ബർസേ ഹൽകേ ഹൽകേ
- മിലേ സുർ മേരാ തുമാരാ, തോ സുർ ബനേ ഹമാരാ
- മിലേ സുർ മേരാ തുമാരാ..
|
ഗാനത്തിൽ ചിത്രീകരിക്കപ്പെട്ട വ്യക്തികൾ [3]
- അമിതാബ് ബച്ചൻ,
- മിഥുൻ ചക്രവർത്തി,
- കമലഹാസൻ,
- കെ.ആർ. വിജയ,
- രേവതി,
- ജിതേന്ദ്ര,
- വഹീദ റഹ്മാൻ,
- ഹേമ മാലിനി,
- തനൂജ,
- ശർമിള ടാഗോർ,
- ശബാന ആസ്മി,
- ദീപ സാഹി,
- ഓം പുരി,
- ദിന പഥക്,
- മീനാക്ഷി ശേഷാദ്രി,
- മല്ലിക സാരാഭായ്
- മാരിയോ മിരാൻഡ,
- മൃണാൾ സെൻ,
- സുനിൽ ഗംഗോപാധ്യായ,
- ആന്ദശങ്കർ റായ്,
- ഭീംസെൻ ജോഷി,
- എം. ബാലമുരളീകൃഷ്ണ,
- ലതാ മങ്കേഷ്കർ,
- സുചിത്ര മിത്ര,
- നരേന്ദ്ര ഹിർവാനി,
- എസ്. വെങ്കട്ടരാഘവൻ,
- പ്രകാശ് പദുകോൺ,
- രാമാനന്ദൻ കൃഷ്ണൻ,
- അരുൺ ലാൽ,
- പി.കെ. ബാനർജി,
- ചുനി ഗോസാമി,
- സയിദ് കിർമാനി,
- ലെസ്ലി ക്ലോഡിയസ്,
- ഗുരുബ്ക്സ് സിംങ്ങ്,
- പ്രതാപ് പോത്തൻ
അവലംബം
|