മില്ലി ബോബി ബ്രൗൺ
മില്ലി ബോബി ബ്രൗൺ (ജനനം ഫെബ്രുവരി 19, 2004) ഒരു ഇംഗ്ലീഷ് നടിയും മോഡലുമാണ്. നെറ്റ്ഫ്ലിക്സ് സയൻസ് ഫിക്ഷൻ പരമ്പരയായ സ്ട്രേഞ്ചർ തിങ്സിൽ ഇലവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെ പ്രശസ്തയായ അവർ ഇതേ കഥാപാത്രത്തിനു മികച്ച സഹനടിക്കുള്ള പ്രൈം ടൈം എമ്മി അവാർഡ് നാമനിർദ്ദേശവും തന്റെ പതിമൂന്നാം വയസ്സിൽ നേടി.[1] ഇംഗ്ളീഷ് ദമ്പതികളായ കെല്ലിയുടെയും റോബർട്ട് ബ്രൗണിന്റെയും നാലു മക്കളിൽ മൂന്നാമത്തെ കുട്ടിയായി സ്പെയിനിലെ മലാഗയിലാണ് മില്ലി ബോബി ബ്രൗൺ ജനിച്ചത്.[2] സ്ട്രേഞ്ചർ തിങ്‌സ് കൂടാതെ വൺസ് അപ്പോൺ എ ടൈം ഇൻ വൺഡർലാൻഡ്, ഇൻട്രൂഡർസ്, എൻ.സി.ഐ.സ്, മോഡേൺ ഫാമിലി, ഗ്രേയ്സ് അനാട്ടമി തുടങ്ങിയ പരമ്പരകളും കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.[3] ഗോഡ്‌സില്ല എന്ന ചിത്രത്തിന്റ് തുടർച്ചയായ ഗോഡ്‌സില്ല: കിംഗ് ഓഫ് ദ മോൺസ്റ്റേഴ്‌സ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലും മില്ലി ബോബി ബ്രൗൺ അരങ്ങേറും.[4] അഭിനയ ജീവിതംചലച്ചിത്രം
ടെലിവിഷൻ
സംഗീത വീഡിയോകൾ
അവലംബം
ബാഹ്യ കണ്ണികൾMillie Bobby Brown എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia