മിഷ്യോർസ്ക്കി ദേശീയോദ്യാനം
റഷ്യയിലെ മോസ്ക്കോയിൽ നിന്ന് ഏകദേശം 120 കിലോമീറ്റർ അകലെ, ഋയാൻ- ഒബ്ലാസ്റ്റിലുള്ള മിഷ്യോർസ്ക്കി ദേശീയോദ്യാനം (Russian: Национальный парк «Мещерский», മിഷ്ചിയോസ്കി) കിഴക്കൻ യൂറോപ്യൻ പീഠഭൂമിയിലുള്ള മെഷേറതാഴ്ന്നപ്രദേശങ്ങളിലുള്ള വിശാലമായ ചതുപ്പുനിലങ്ങൾ, പൈൻ അല്ലെങ്കിൽ ബിർച്ച് എന്നീ മരങ്ങളുള്ള വനങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു. ജീവജാലങ്ങൾക്കിടയിലെ ഏറ്റവും സമ്പന്നമായ ജൈവവൈവിധ്യമാണ് ഈ ചതുപ്പുനില ആവാസവ്യവസ്ഥയിൽ കാണപ്പെടുന്നത്. [1] മധ്യകാലത്തെ മിഷോറ ഗോത്രവുമായി ഈ സ്ഥലം ബന്ധപ്പെട്ടിരിക്കുന്നു. [2] അവരുടെ പേരിൽ നിന്നാണ് ഈ സ്ഥലത്തിന് മിഷോറ എന്ന പേര് ലഭിച്ചത്. "മിഷ്യോർസ്ക്കി" ദേശീയോദ്യാനം (Мещёрский), "മിഷോറ" ദേശീയോദ്യാനവുമായി (Мещёра) ആശയക്കുഴപ്പമുണ്ടാക്കരുത്. വ്ലാഡിമിർ ഒബ്ലാസ്റ്റിന്റെ അതിർത്തിയിലുള്ള ഇത് വടക്കുഭാഗത്താണ്. ദേശീയോദ്യാനത്തിന്റെ 54% ഭാഗം അതിർത്തിയും പ്രാദേശിക സംഘങ്ങൾ കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും നിലനിർത്തുകയും ചെയ്യുന്നു. [1] ഇതും കാണുകഅവലംബം
|
Portal di Ensiklopedia Dunia