മിസ്ഫിറ്റ്
റോബർട്ട് എ. ഹൈൻലൈൻ രചിച്ച ഒരു ശാസ്ത്ര ഫിക്ഷൻ ചെറുകഥയാണ് "മിസ്ഫിറ്റ്". കോസ്മിക് കൺസ്ട്രക്ഷൻ കോർ എന്നായിരുന്നു ഈ കൃതിയുടെ ആദ്യ തലക്കെട്ട്. എഡിറ്റർ ജോൺ ഡബ്യൂ. കാംപ്‌ബെല്ലാണ് കൃതിയുടെ പേരുമാറ്റിയത്.[1] 1939 നവംബറിലെ അസ്റ്റൗണ്ടിംഗ് സയൻസ് ഫിക്ഷൻ മാസികയിലാണ് ഈ കൃതി ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. ഫ്യൂച്ചർ ഹിസ്റ്ററി എന്ന ഇനത്തിൽ പെട്ട കഥകളിലെ ഏറ്റവും ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട കൃതികളിലൊന്നാണിത്. പിന്നീട് റിവോൾട്ട് ഇൻ 2100 എന്ന സമാഹാരത്തിലും ദ പാസ്റ്റ് ത്രൂ റ്റുമോറോ എന്ന സമാഹാരത്തിലും ഈ കൃതി ഉൾപ്പെടുത്തപ്പെട്ടിരുന്നു. കഥാസംഗ്രഹംആൻഡ്ര്യൂ ജാക്ക്സൺ ലിബ്ബി (പിങ്കി എന്നാണ് ഈ കൃതിയിൽ ഈ കഥാപാത്രത്തിന്റെ ഇരട്ടപ്പേര്. പിന്നീട് ഈ കഥാപാത്രം സ്ലിപ് സ്റ്റിക്ക് എന്ന പേരിൽ അറിയപ്പെട്ടതായി മറ്റു കൃതികളിൽ പ്രസ്താവിക്കപ്പെടുന്നു) എന്ന ഗണിതശാസ്ത്രത്തിൽ അസാമാന്യ പാണ്ഡിത്യമുള്ള ഒരു കൗമാരപ്രായക്കാരനാണ് ഈ കൃതിയിലെ പ്രധാന കഥാപാത്രം.[2] കാര്യമായ ഔപചാരിക വിദ്യാഭ്യാസം ഇദ്ദേഹത്തിന് ലഭിച്ചിട്ടില്ല. സൗരയൂഥത്തിലെ മറ്റിടങ്ങളിൽ കോളനികൾ സ്ഥാപിക്കുവാനായി പ്രവർത്തിക്കുന്ന കോസ്മിക് കൺസ്ട്രക്ഷൻ കോർ എന്ന സംഘടനയുടെ തൊഴിലാളിയായി ലിബ്ബി ആസ്റ്ററോയ്ഡ് ബെൽറ്റിലെത്തുന്നു. ഒരു ആസ്റ്ററോയ്ഡ് ഭൂമിക്കും ചൊവ്വയ്ക്കും ഇടയിൽ സൂര്യനെ ഭ്രമണം ചെയ്യുന്ന പഥത്തിലെത്തിക്കുവാനാണ് ഇവർ ശ്രമിക്കുന്നത്. മറ്റു കൃതികളിൽ"സ്ലിപ്സ്റ്റിക്ക്" ലിബ്ബി ഹൈൻലൈന്റെ മറ്റു ധാരാളം കൃതികളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ലസാറസ് ലോങ് എന്ന കഥാപാത്രം പ്രത്യക്ഷപ്പെടുന്ന കൃതികളിൽ (മെതുസലാസ് ചിൽഡ്രൺ ദ കാറ്റ് ഹൂ വാക്ക്സ് ത്രൂ വാൾസ് എന്നീ കൃതികളിലും ലിബ്ബി പ്രത്യക്ഷപ്പെടുന്നുണ്ട്. "സ്പേസ് മറൈൻ" എന്ന പരാമർശം ആദ്യമായി പ്രത്യക്ഷപ്പെടുന്നതിലൊന്ന് ഈ കൃതിയാണ്. അവലംബം
|
Portal di Ensiklopedia Dunia