മിസ്റ്റിക് മാര്യേജ് ഓഫ് സെന്റ് കാതറിൻ (പാർമിജിയാനോ, ലൂവ്രെ)
ക്രിസ്തുവർഷം 1529-ൽ ഇറ്റാലിയൻ മാനെറിസ്റ്റ് കലാകാരനായിരുന്ന പാർമിജിയാനിനോ ചിത്രീകരിച്ച പൂർത്തിയാക്കപ്പെടാത്ത ഒരു എണ്ണച്ചായ ചിത്രമാണ് മിസ്റ്റിക് മാര്യേജ് ഓഫ് സെന്റ് കാതറിൻ. ചിത്രകാരൻ ബൊലോഗ്നയിലോ ഏതാനും വർഷങ്ങൾക്കുമുമ്പ് റോമിൽ താമസിച്ച സമയത്തോ ആണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. 1638 മുതൽ 1687 വരെ ഈ ചിത്രം ജിയോവന്നി ബാറ്റിസ്റ്റ സോമറിവയിലേക്ക് കടക്കുന്നതിന് മുമ്പ് റോമിലെ സ്പാനിഷ് അംബാസഡറായിരുന്ന ഡോൺ ഗാസ്പർ മെൻഡെസ് ഡി ഹരോയ് ഗുസ്മാന്റെ ഉടമസ്ഥതയിലായിരുന്നു. 1823-ൽ ഈ ചിത്രം ഫ്രെഡറിക് റീസെറ്റും 1992-ൽ സൊസൈറ്റി ഡെസ് അമിസ് ഡു ലൂവ്രെയുടെ സമ്മാനമായി അതിന്റെ ഇപ്പോഴത്തെ ഉടമ ലൂവ്രെയും ഏറ്റെടുത്തു. അതിന്റെ മൂന്ന് പകർപ്പുകൾ മോസ്കോയിലെ പുഷ്കിൻ മ്യൂസിയത്തിലും മൊഡെനയിലെ കാമ്പോറി ശേഖരത്തിലും 1994 ഏപ്രിൽ 19 ന് ലണ്ടനിലെ ഫിലിപ്സിൽ വിറ്റ ഒരു സ്വകാര്യ ശേഖരത്തിലും അറിയപ്പെടുന്നു. ചിത്രകാരനെക്കുറിച്ച്![]() ഫ്ലോറൻസ്, റോം, ബൊലോഗ്ന, അദ്ദേഹത്തിന്റെ ജന്മനഗരമായ പാർമ എന്നിവിടങ്ങളിൽ ഒരു ഇറ്റാലിയൻ മാനേറിസ്റ്റ് ചിത്രകാരനും അച്ചടി നിർമ്മാതാവുമായിരുന്നു പർമിഗിയാനിനോ.[1] US: /-dʒɑːˈ-/,[2] അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ സവിശേഷതയായി "ഉൽകൃഷ്‌ടമായ വിഷയാസക്തി"യും പലപ്പോഴും മാതൃകകളുടെ ദീർഘീകരണവുമാണ്. അതിനുദാഹരണമായി വിഷൻ ഓഫ് സെന്റ് ജെറോം (1527), ലോംഗ് നെക്ക് വിത്ത് മഡോണ (1534) തുടങ്ങിയ ചിത്രങ്ങളും ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ മുഴുവൻ കരിയറിലും മാനേറിസ്റ്റ് കാലഘട്ടത്തിൽ ഉൾപ്പെടുന്ന ആദ്യ തലമുറയിലെ ഏറ്റവും അറിയപ്പെടുന്ന കലാകാരനായി അദ്ദേഹം അറിയപ്പെടുന്നു.[3] ഉറവിടങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia