മിസ്റ്റർ ബീൻ
മിസ്റ്റർ ബീൻ ഒരു ബ്രിട്ടീഷ് ഹാസ്യ ടെലിവിഷൻ പരമ്പരയായിരുന്നു. അര മണിക്കൂർ ദൈർഘ്യമുള്ള 14 എപ്പിസോഡുകൾ അടങ്ങുന്ന ഇതിലെ പ്രധാന കഥാപാത്രമായ മിസ്റ്റർ ബീനിനെ അവതരിപ്പിച്ചത് റോവാൻ അറ്റ്കിൻസണാണ്. റോവാൻ അറ്റ്കിൻസൺ, റോബിൻ ഡ്രിസ്കോൾ, റിച്ചാർഡ് കർട്ടിസ്, ബെൻ എൽട്ടൺ എന്നിവരാണ് രചയിതാക്കൾ. ആദ്യ എപ്പിസോഡായ "മിസ്റ്റർ ബീൻ" 1990 ജനുവരി 1നും, അവസാന എപ്പിസോഡായ "ദി ബെസ്റ്റ് ബിറ്റ്സ് ഓഫ് മിസ്റ്റർ ബീൻ" 1995 ഡിസംബർ 15-നും സംപ്രേഷണം ചെയ്യപ്പെട്ടു. സർവകലാശാലയിലായിരിക്കുമ്പോഴാണ് അറ്റ്കിൻസൺ ഈ കഥാപാത്രത്തെ സൃഷ്ടിച്ചത്. "മുതിർന്ന മനുഷ്യന്റെ ശരീരമുള്ള കുട്ടി" എന്നാണ് അറ്റ്കിൻസൺ തന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്.[1] നിത്യജീവിതത്തിലെ ജോലികൾ ചെയ്ത് തീർക്കുവാൻ ശ്രമിക്കുന്നതിനിടയിൽ ഏകാകിയായ മിസ്റ്റർ ബീൻ ഉണ്ടാക്കുന്ന കുഴപ്പങ്ങൾ പരമ്പരയിൽ ഹാസ്യരൂപത്തിൽ ചിത്രീകരിച്ചിരിക്കുന്നു. കഥാപാത്രങ്ങൾഇതിൽ പ്രധാനമായും മൂന്ന് കഥാപാത്രങ്ങളാണു ഉള്ളത്, റോവാൻ അറ്റ്കിൻസൺ അവതരിപ്പിക്കുന്ന 'മിസ്റ്റർ ബീൻ', അയാളുടെ പ്രിയപ്പെട്ട കരടി പാവയായ ടെഡ്ഡി, മിസ്റ്റർ ബീനിന്റെ കൂട്ടുകാരിയായ ഇർമ ഗോബ്ബ് എന്നിവരാണു അവർ. ഇർമ ഗോബ്ബ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിക്കുന്നതു ബ്രിട്ടീഷ് നടിയായ 'മെറ്റിൽഡാ സിഗ്ലറാണ്'. ടെലിവിഷൻ എപ്പിസോഡുകൾമിസ്റ്റർ ബീൻ പരമ്പരയിൽ 15 എപ്പിസോഡുകളാണ് ഉള്ളത്,1990 ജനുവരി 1നും, 1995 ഡിസംബർ 15നും മദ്ധ്യേ ഐടിവി ചാനലിലാണ് ഇത് പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്നത്. ഇന്ത്യയിൽ പോഗോ എന്ന ചാനലിലും ഈ എപ്പിസോഡുകൾ സംപ്രേഷണം ചെയ്തിട്ടുണ്ട്.
കാർട്ടൂൺ പരമ്പരകൾയഥാർഥ മിസ്റ്റർ ബീൻ പരമ്പരയെ അടിസ്ഥാനമാക്കി 'മിസ്റ്റർ ബീൻ അനിമേറ്റഡ് സീരീസ്' എന്ന പേരിൽ ഒരു കാർട്ടൂൺ പരമ്പരയും പുറത്തിറങ്ങിയിട്ടുണ്ട്. അവലംബം
|
Portal di Ensiklopedia Dunia