മിർറ്റ റോസസ് പെരിയാഗോ
മിർറ്റ റോസസ് പെരിയാഗോ 2003 മുതൽ 2013 വരെ പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷന്റെ (PAHO) ഡയറക്ടറായി സേവനമനുഷ്ഠിച്ച ഒരു അർജന്റീന സ്വദേശിയായ എപ്പിഡെമിയോളജിസ്റ്റാണ്. വിദ്യാഭ്യാസംറോസസ് പെരിയാഗോ അർജന്റീനയിലെ യൂണിവേഴ്‌സിഡാഡ് നാഷനൽ ഡി കോർഡോബയിൽ നിന്ന് 1969-ൽ വൈദ്യശാസ്ത്ര ബിരുദവും അർജന്റീനയിലെ മറ്റ് സ്ഥാപനങ്ങളിൽ ട്രോപ്പിക്കൽ മെഡിസിൻ, പബ്ലിക് ഹെൽത്ത്, എപ്പിഡെമിയോളജി എന്നിവയിൽ അധിക യോഗ്യതയും നേടി. അവരുടെ ബിരുദ പഠനങ്ങളിൽ അർജന്റീനയിലെ ബ്യൂണസ് അയേഴ്‌സിലെ എസ്ക്യേല ഡി സലൂഡ് പബ്ലിക്കയിൽനിന്ന് പബ്ലിക് ഹെൽത്തിൽ ഡിപ്ലോമയും (1974) യൂണിവേഴ്‌സിഡാഡ് ഡി ബ്യൂണസ് അയേഴ്സിൽനിന്ന് ക്ലിനിക്കൽ മെഡിസിൻ, സാംക്രമികരോഗശാസ്‌ത്രം എന്നിവയിൽ 1976 ൽ നേടിയ പ്രത്യേക ബിരുദവും ഉൾപ്പെടുന്നു.[1] കരിയർ2003 ഫെബ്രുവരി 1-ന് റോസസ് പെരിയാഗോ പ്രാരംഭ അഞ്ച് വർഷത്തേക്ക് PAHO യുടെ ഡയറക്‌ടറായി ചുമതലയേറ്റതോടെ സംഘടനയുടെ മേധാവിയായ ആദ്യ വനിതയും അതുപോലെതന്നെ ലോകാരോഗ്യ സംഘടനയുടെ ആദ്യത്തെ വനിതാ റീജിയണൽ ഡയറക്ടറുമായി മാറിയ അവർ[2] 2007-ൽ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. രണ്ടാം ടേമിന്റെ അവസാനിച്ചശേഷം അവർ വിരമിക്കുകയും ബ്യൂണസ് അയേഴ്സിലേക്ക് മടങ്ങുകയും ചെയ്തു.[3] അവലംബം
|
Portal di Ensiklopedia Dunia