മുംബൈയിലെ വിക്ടോറിയൻ, ആർട് ഡെക്കൊ നിർമിതികൾ
മഹാരാഷ്ട്രയിലെ മുംബൈ നഗരത്തിൽ സ്ഥിതിചെയ്യുന്ന 19-ആം നൂറ്റാണ്ടിൽ നിർമിച്ച വിക്ടോറിയൻ നവ ഗോഥിക് ശൈലിയിലുള്ള പൊതു കെട്ടിടങ്ങളുടേയും 20-ആം നൂറ്റാണ്ടിലെ ആർട് ഡെക്കൊ കെട്ടിടങ്ങളുടേയും സഞ്ചയമാണ് മുംബൈയിലെ വിക്ടോറിയൻ ആർട് ഡെക്കൊ നിർമിതികൾ (ഇംഗ്ലീഷ്: The Victorian Gothic and Art Deco Ensembles of Mumbai) എന്ന് അറിയപ്പെടുന്നത്.[1] നഗരത്തിലെ ഓവൽ മൈതാനത്തിന് ചുറ്റുമായാണ് ഈ കെട്ടിടങ്ങൾ വിന്യസിക്കപ്പെട്ടിരിക്കുന്നത്.[1] മൈതാനത്തിന്റെ കിഴക്കേ ഭാഗത്ത് വിക്ടോറിയൻ ശൈലിയിലുള്ള കെട്ടിടങ്ങളും പടിഞ്ഞാറ് ഭാഗത്ത് ആർട് ഡെക്കോ ശൈലിയിലുള്ള കെട്ടിടങ്ങളും സ്ഥിതിചെയ്യുന്നു.[1] 2018- ജൂണിൽ യുനെസ്കോ ഈ നിർമിതി സഞ്ചയത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.[2][3][4] ബോംബെ ഹൈക്കോടതി, മുംബൈ സർവ്വകലാശാല (ഫോർട്ട് കാമ്പസ്) സിറ്റി സിവിൽ ആൻഡ് സെഷൻസ് കോർട്ട്, രാജാഭായി ക്ലോക്ക് ടവർ എന്നിവ വിക്ടോറിയൻ ശൈലിയിലുള്ള ചില കെട്ടിടങ്ങളാണ്.[5][6] മൈതാനത്തിന്റെ പടിഞ്ഞാറെ ഭാഗത്തുള്ള ആർട് ഡെക്കൊ നിർമിതികളിൽ പ്രധാനമായും ഇറോസ് തിയറ്ററും മറ്റ് ചില സ്വകാര്യ ഭവനങ്ങളുമാണ് ഉൾപ്പെടുന്നത്. [6] അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia