മുകുർത്തി ദേശീയോദ്യാനം
ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ വടക്ക് പടിഞ്ഞാറേ കോണിലുള്ള ഊട്ടകാമുണ്ട് മലമ്പ്രദേശത്തിന്റെ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് മുകുർത്തി ദേശീയോദ്യാനം. ഇത് നീലഗിരി പീഠഭൂമിയുടെ പടിഞ്ഞാറേ മൂലയില്ലും മലപ്പുറം ജില്ലയോട്അതിർത്ഥി പങ്കിടുന്ന മലനിരകളും പശ്ചിമഘട്ടത്തിലായി സ്ഥിതിചെയ്യുന്നു. ഈ ദേശീയോദ്യാനത്തിന്റെ വിസ്തൃതി 78.46 ചതുരശ്രകിലോമീറ്ററാണ്. നീലഗിരി താർ എന്ന ജീവി വർഗ്ഗത്തിനെ സംരക്ഷിക്കാനായാണ് ഈ ദേശീയോദ്യാനം നിർമ്മിച്ചിട്ടുള്ളത്.[1] ഈ ദേശീയോദ്യാനത്തിൽ ഉയരങ്ങളിൽ കാണപ്പെടുന്ന പുൽമേടുകളും കുറ്റിച്ചെടികളും ചോല വനങ്ങളും കാണപ്പെടുന്നു. വളരെ ഉയർന്ന പ്രദേശങ്ങളും നല്ല മഴയും ഐസാകുന്ന താപനിലയും ശക്തിയേറിയ കാറ്റുകളും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. ബംഗാൾ കടുവ, ഏഷ്യൻ ആന തുടങ്ങി വംശനാശഭീഷണിയുള്ള അനേകം വന്യജീവികളുടെ വാസസ്ഥമാണിവിടം. ഇവിടത്തെ പ്രധാന ജീവി വർഗ്ഗം നീലഗിരി താർ ആണ്. ഈ ദേശീയോദ്യാനം നേരത്തെ നീലഗിരി താർ ദേശീയോദ്യാനം എന്നാണ് അറിയപ്പെട്ടിരുന്നത്. നീലഗിരി ജൈവമണ്ഡല സംരക്ഷിത പ്രദേശത്തിന്റെ ഭാഗമാണ് ഈ ദേശീയോദ്യാനം. ഇത് ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ജൈവമണ്ഡല സംരക്ഷിതപ്രദേശമാണ്. പശ്ചിമഘട്ടത്തിന്റെ ഭാഗമായതുകൊണ്ട് ഇത് 2012 ജൂലൈ 1 മുതൽ യുനെസ്കോ ലോകപൈതൃകസ്ഥാനമാണിത്. [2] References
|
Portal di Ensiklopedia Dunia