മുകുൾ ശിവ്പുത്ര
ഗ്വാളിയോർ ഘരാനയിലെ ഒരു ഹിന്ദുസ്ഥാനി ഗായകൻ ആണ് പണ്ഡിറ്റ് മുകുൾ ശിവ്പുത്ര (മാർച്ച് 1956 ജനനം 25) (മുമ്പ് മുകുൾ കോംകാളിമഠ് എന്ന് അറിയപ്പെട്ടിരുന്നു). പണ്ഡിറ്റ് കുമാർ ഗന്ധർവയുടെ മകനും പ്രമുഖനായ ശിഷ്യനും ആണ്.[1] ആദ്യകാല ജീവിതവും അഭ്യസനവുംഭോപ്പാലിൽ ഭാനുമതി കൗൺസിന്റെയും കുമാർ ഗന്ധർവയുടെയും മകനായി ജനിച്ച മുകുൾ പിതാവിൽ നിന്ന് തന്നെ സംഗീത പരിശീലനം തുടങ്ങി. ദ്രുപദിലും ധമറിലും കെ.ജി. ഗിൻഡെക്കൊപ്പം കർണാടക സംഗീതത്തിൽ എം. ഡി. രാമനാഥനൊപ്പവും സംഗീതവിദ്യാഭ്യാസം തുടർന്നു.[2] ഗായകൻ എന്ന നിലയിൽകൗമാരകാലം മുതൽ, പണ്ഡിറ്റ്. ശിവപുത്ര പതിവായി പിതാവിനോടൊപ്പം തമ്പുരു മീട്ടുകയും ശബ്ദപിന്തുണ നൽകുകയും ചെയ്തു. 1975 ൽ അദ്ദേഹം 23-ാമത് സവായ് ഗന്ധർവ സംഗീതമേളയിൽ തന്റെ ആദ്യത്തെ കച്ചേരി നടത്തി അരങ്ങേറ്റം കുറിക്കുകയും തന്റെ തലമുറയിലെ ഗായകരിൽ അത്രയും അഭിമാനകരമായ വേദിയിൽ അരങ്ങേറ്റം നടത്തുന്ന ആദ്യത്തെ ആളും ആയി. ഭാര്യ മരിച്ചതിനുശേഷം, പണ്ഡിറ്റ്. ശിവ്പുത്ര പൊതുവേദികളിൽ അപൂർവമായും ക്രമരഹിതമായും ആയിട്ടാണ് കച്ചേരികൾ നടത്തിയത്, ഇതിനുകാരണം അദ്ദേഹത്തിന്റെ മദ്യപാനശീലമാണെന്നാണ് മനസ്സിലാകുന്നത്. പണ്ഡിറ്റ്. ശിവ്പുത്ര സംഗീത കച്ചേരി വേദിയിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്ക് അവരുടെ ഉപകരണങ്ങൾ എങ്ങനെ വായിക്കണമെന്ന് പ്രഭാഷണം നടത്തുന്നത് മുതൽ മദ്യപിച്ചു പാടാൻ വരുന്നതുവരെ നിരവധിയായ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു.[3] സ്വകാര്യ ജീവിതംഗായകൻ ആയ മകൻ ഭുവനേഷ് കോംകാലിയുടെ ജനനത്തിന് ശേഷം മുകുളിന്റെ ഭാര്യ മരണമടഞ്ഞു. ഇൻഡോറിലെ മദ്യപാനചികിൽസാകേന്ദ്രത്തിൽ മദ്യ്പാനാസക്തിക്ക് അദ്ദേഹം ചികിത്സ തേടിയിട്ടുണ്ട്. അദ്ദേഹം ഇപ്പോൾ പൂനെയിലാണ് താമസിക്കുന്നത്. യുവപ്രതിഭകളെ തിരിച്ചറിയുന്നതിനായി അദ്ദേഹം വർക്ക് ഷോപ്പുകൾ നടത്തുകയും സ്വന്തമായി ഒരു സംഗീത സ്കൂൾ സ്ഥാപിക്കാൻ പദ്ധതിയിടുകയും ചെയ്യുന്നു.[4] കച്ചേരികളെക്കുറിച്ചുള്ള ലേഖനങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia