മുക്താർ അഹമ്മദ് അൻസാരി
ഇന്ത്യൻ സ്വാതന്ത്ര്യസമരനേതാവും രാഷ്ട്രതന്ത്രജ്ഞനും ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും മുൻ അധ്യക്ഷനുമായിരുന്നു മുക്താർ അഹമ്മദ് അൻസാരി (1880 - 1936). ജീവിതരേഖ1880-ൽ ബീഹാറിൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം ബീഹാറിൽ പൂർത്തിയാക്കിയശേഷം മദ്രാസ് മെഡിക്കൽ കോളജിലും എഡിൻബറോ സർവകലാശാലയിലും ഉന്നതവിദ്യാഭ്യാസം നടത്തി. യൂറോപ്പിൽ നിന്ന് തിരിച്ചുവന്ന അൻസാരി ഡൽഹിയിൽ വൈദ്യവൃത്തിയിലേർപ്പെട്ടു. തുർക്കിയിലേക്ക് അയച്ച മെഡിക്കൽ മിഷന്റെ (1912-13) സംഘാടകരിൽ ഒരാളായിരുന്നു ഇദ്ദേഹം. അഖിലേന്ത്യാ മുസ്ലിം ലീഗ് രൂപവത്കരണത്തിൽ ഇദ്ദേഹവും നല്ലൊരു പങ്കു വഹിച്ചിട്ടുണ്ട്. 1920-ൽ മുസ്ലിം ലീഗ് അധ്യക്ഷനായി. എന്നാൽ താമസിയാതെ സ്വാതന്ത്യ്രസമരത്തിൽ ആകൃഷ്ടനായി കോൺഗ്രസ്സിൽ. അൻസാരിയെ മദ്രാസിൽ വച്ചു ചേർന്ന അഖിലേന്ത്യാ കോൺഗ്രസ് സമ്മേളനത്തിന്റെ (1927) അധ്യക്ഷനായി തെരഞ്ഞെടുത്തു. ഗാന്ധിജിയുടെ നേതൃത്വത്തിൽ ആരംഭിച്ച നിസ്സഹകരണപ്രസ്ഥാനത്തിന്റെ ആദ്യകാലനേതാക്കളിൽ പ്രമുഖനായിരുന്നു ഡോ. അൻസാരി. രണ്ടു പ്രാവശ്യം ഇദ്ദേഹത്തിന് ജയിൽവാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സൈമൺ കമ്മിഷന്റെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ വിളിച്ചുകൂട്ടിയ അഖിലകക്ഷി സമ്മേളനത്തിൽ സജീവമായി പങ്കെടുത്തു. 1933 മാർച്ച് 31-ന് നടന്ന ഡൽഹി സമ്മേളനത്തിലും ഇദ്ദേഹം അധ്യക്ഷത വഹിച്ചു. 1934-ൽ രൂപവത്കരിക്കപ്പെട്ട കോൺഗ്രസ് പാർലമെന്ററി ബോർഡിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. സമുദായസൌഹാർദത്തിനും മതസഹിഷ്ണുതയ്ക്കും വേണ്ടി യത്നിച്ച ദേശീയ നേതാവായിരുന്നു ഡോ. അൻസാരി. സമുദായപ്രാതിനിധ്യവാദം പിൻവലിപ്പിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ചതും ഇദ്ദേഹമായിരുന്നു. ഡോ. അൻസാരി 1936-ൽ അന്തരിച്ചു. അവലംബം
|
Portal di Ensiklopedia Dunia