മുട്ട് മാറ്റിവയ്ക്കൽ
കാൽമുട്ടുകളുടെ സന്ധികൾക്കുണ്ടാകുന്ന തേയ്മാനം മൂലം സംജാതമാകുന്ന വേദനയും ചലനപരിമിതികളും പരിഹരിക്കാൻ ചെയ്യുന്ന ശസ്ത്രക്രിയയാണ് Knee Arthroplasty അഥവാ Knee Replacement എന്ന് അറിയപ്പെടുന്ന മുട്ട് മാറ്റിവയ്ക്കൽ. ശരീരഭാരം പതിയ്ക്കുന്ന മുട്ട് സന്ധികളുടെ ഉപരിതലം തേയ്മാനം വന്ന് അവയുടെ ധർമ്മം വഹിക്കാൻ പറ്റാതാവുമ്പോൾ ആ ഭാഗം മുറിച്ചും തേയ്ച്ചും മാറ്റി, പകരം ലോഹ നിർമ്മിതമായ കൃത്രിമ സന്ധി പിടിപ്പിക്കലാണ് മുട്ട് മാറ്റിവയ്ക്കൽ. പലതരത്തിലുള്ള സന്ധിവാത രോഗങ്ങൾ (arthritis) മൂലം മുട്ട് വൈകല്യം സംഭവിച്ചവരിലാണ് മാറ്റിവയ്ക്കൽ ഏറെയും നടത്തുന്നത്. പ്രായം ചെന്നവരിലാണ് ഈ ശസ്ത്രക്രിയ മിക്കപ്പോഴും ചെയ്യേണ്ടിവരുന്നത്. സങ്കീർണ്ണതകൾ
![]() ശസ്ത്രക്രിയ മുറമുട്ടിൻറെ പുറം ഭാഗം കീറി കാൽമുട്ട് അസ്ഥി patella വെളിപ്പെടുത്തുന്നു. അസ്ഥിയിൽ ഘടിപ്പിക്കപ്പെട്ട പേശികൾ വേർപ്പെടുത്തുന്നു. ഇതോടെ തുടയെല്ലിനു femur കീഴ്ഭാഗവും കാലിലെ വലിയ എല്ലിന് tibia മേൽഭാഗവും കാണാൻ സാധിക്കും. ഈ അസ്ഥികളുടെ അഗ്രഭാഗം കൃത്രിമ സന്ധി യോജിപ്പിക്കാൻ പാകത്തിന് ക്രമപ്പെടുത്തുന്നു ഇതിനായി അനുബന്ധ തരുണാസ്ഥികളും ലിഗമെൻറുകളും മുറിച്ച് മാറ്റുന്നു. അതിനുശേഷം ലോഹ സന്ധി ഭാഗങ്ങൾ ഘടിപ്പിച്ച് അവ പശ (bone cement) വച്ച് ഉറപ്പിക്കുന്നു.
|
Portal di Ensiklopedia Dunia