മുതുതല ഗ്രാമപഞ്ചായത്ത്
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ[1] പട്ടാമ്പി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് മുതുതല ഗ്രാമപഞ്ചായത്ത് . മുതുതല ഗ്രാമപഞ്ചായത്തിന് 19.95 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്.പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കൊപ്പം , തിരുവേഗപ്പുറപഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് പരതൂർ പഞ്ചായത്തും തെക്കുഭാഗത്ത് ഭാരതപ്പുഴയും കിഴക്കുഭാഗത്ത് പട്ടാമ്പി നഗരസഭയുമാണ്.പട്ടാമ്പി നഗരത്തോട് ചേർന്ന് കിടക്കുന്ന പഞ്ചായത്താണ് മുതുതല. അതിനാൽ തന്നെ നഗരത്തോട് ചേർന്ന് കിടക്കുന്ന പ്രദേശത്ത് ആധുനിക സൗകര്യങ്ങൾ ലഭ്യമാണ്. മുതുതലയും കൊടുമുണ്ടയുമാണ് പ്രധാന വാണിജ്യ കേന്ദ്രങ്ങൾ. കൊടുമുണ്ട, പെരുമുടിയൂർ, കൊഴിക്കോട്ടിരി, മുതുതല എന്നീ ദേശങ്ങൾ ചേർന്നതാണ് മുതുതല പഞ്ചായത്ത്.15 വാർഡുകൾ ഉണ്ട്. നിരവധി അമ്പലങ്ങളും പള്ളികളും പഞ്ചായത്തിൽ ഉണ്ട്. വാർഡുകൾ1. കാരക്കുത്ത് 2. മുതുതല പടിഞ്ഞാറ് 3. മുതുതല കിഴക്ക് 4. പറക്കാട് 5. കൊഴിക്കോട്ടിരി 6. ആലിക്കപറമ്പ് 7. പെരുമുടിയൂർ 8. നമ്പ്രം 9. ചെറുശ്ശേരി 10. തറ 11. കൊടുമുണ്ട കിഴക്ക് 12. കൊടുമുണ്ട പടിഞ്ഞാറ് 13. തോട്ടിങ്കര 14. കൊഴിക്കോട്ടിരി വെസ്റ്റ് 15. നാലങ്ങാടി അവലംബം
ഇതും കാണുകപുറമെ നിന്നുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia