കൂട്ടുകൃഷി സമ്പ്രദായം നടപ്പിലാക്കിയും സ്വകാര്യ കൃഷി നിരോധിച്ചും മറ്റുമാണ് ഈ പദ്ധതി മുന്നോട്ട് പോയത്. സ്വകാര്യ കൃഷി ചെയ്തവരെ വേട്ടയാടുകയും അവരെ പ്രതിവിപ്ലവകാരികളായി മുദ്രകുത്തുകയും ചെയ്തു. ഗ്രാമീണരെ സാമൂഹികമായ സമ്മർദ്ദത്തിലൂടെ നിർബന്ധിച്ച് പണിയെടുപ്പിക്കുമായിരുന്നു. പണിയെടുക്കാൻ ബലം പ്രയോഗിക്കുന്ന സാഹചര്യവും നിലനിന്നിരുന്നു. [1] ആദ്യകാലത്ത് ഗ്രാമീണ വ്യവസായവൽക്കരണം വികസിച്ചുവെങ്കിലും പിന്നീട് തകർന്നുപോയി.[2]
ഈ പദ്ധതിയുടെ ഭാഗമായി കോടിക്കണക്കിനാൾക്കാർ പട്ടിണി മൂലം മരിച്ചു എന്നത് പൊതുവിൽ അംഗീകരിക്കപ്പെട്ട വസ്തുതയാണ്.[3] 1.8 കോടി മുതൽ 3.25 കോടി വരെയും[4] 4.6 കോടിവരെയുമുള്ള വ്യത്യസ്തമായ കണക്കുകളാണ് ഇതുസംബന്ധിച്ചുള്ളത്.[5] മനുഷ്യരുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ കൂട്ട മരണത്തിലേയ്ക്കാണ് ഇത് വഴിവച്ചതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.[6] ഇക്കാലത്ത് ചൈനയുടെ സാമ്പത്തികരംഗം ചുരുങ്ങുകയാണുണ്ടായത്.[7] വലിയ മുതൽ മുടക്കിൽ നിന്നും വളരെച്ചെറിയ വരവേ ഉണ്ടായിരുന്നുള്ളൂ[8]
പിന്നീട് ഈ പദ്ധതിയുടെ ദോഷവശങ്ങളെക്കുറിച്ച് (1960 മാർച്ചും 1962 മേയ് മാസവും) ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ചർച്ചകൾ നടത്തുകയുണ്ടായി. സമ്മേളനങ്ങളിൽ മാവോയെ കുറ്റപ്പെടുത്തപ്പെട്ടു. മിതവാദികളായ ലിയു ഷവോക്വി, ഡെങ് സിയാവോപിങ് എന്നിവർ നേതൃത്വനിരയിലേയ്ക്കുയർന്നു. മാവോയെ പാർട്ടിക്കുള്ളിൽ ഒറ്റപ്പെടുത്തപ്പെട്ടു. 1966-ൽ മാവോ സാംസ്കാരിക വിപ്ലവം എന്ന പദ്ധതി പ്രഖ്യാപിക്കുന്നതിലേയ്ക്കാണ് ഇത് നയിച്ചത്.
മാവോയെ അനുകൂലിക്കുന്നവർ മരണസംഖ്യ ചോദ്യം ചെയ്യുന്നുണ്ട്. പട്ടിണിമരണങ്ങൾ ഈ പദ്ധതി മൂലമല്ല ഉണ്ടായതെന്നും [9] ഇത് വ്യവസായ വൽക്കരണത്തിലേയ്ക്ക് നയിച്ചുവെന്നും അവർ അവകാശപ്പെടുന്നു.
സാമ്പത്തിക പ്രത്യാഘാതങ്ങൾ
പദ്ധതിയുടെ ആദ്യ നാളുകളിൽ ചൈനയുടെ സാമ്പത്തികരംഗത്ത് വളർച്ചയാണുണ്ടായത്. ഇരുമ്പിന്റെ ഉത്പാദനം 1958-ൽ 45 ശതമാനം വർദ്ധിച്ചു. 1961-ൽ ഇടിഞ്ഞ ഉത്പാദനം 1964-ലാണ് വീണ്ടും 58-ലെ സ്ഥിതിയിലെത്തിയറ്റ്. 30 മുതൽ 40% വരെ വീടുകൾ തകർക്കപ്പെട്ടു.[10] ഗ്രാമവാസികളെ മാറ്റിത്താമസിക്കാനും വളമുണ്ടാക്കാനും റോഡുകൾ ബലപ്പെടുത്താനും ഭക്ഷണശാലകൾ പണിയാനും മറ്റും വീടുകൾ പൊളിക്കുകയായിരുന്നു ചെയ്തത്. ചിലപ്പോൾ വീട്ടുടമസ്ഥരെ ശിക്ഷിക്കാനായിരുന്നു വീടുകൾ പൊളിക്കപ്പെട്ടത്.[11]
1960-കളിൽ കൂട്ടുകൃഷി ക്രമേണ ഉപേക്ഷിക്കപ്പെട്ടു. ആദ്യകാലത്ത് കർഷകരെ സഹായിക്കുവാൻ ഗവണ്മെന്റിന് സാധിച്ചില്ല. പക്ഷേ 1960-കളിൽ കുറഞ്ഞ തോതിലും പിന്നീട് ഡെങ് സിയാവൊ പിങിന്റെ ഭരണകാലത്ത് 1978-ന് ശേഷവും കർഷകരുടെ സാമ്പത്തികസ്ഥിതി വളരെ മെച്ചപ്പെട്ടു.[12] തങ്ങളുടെ ഭാവിക്ക് ഭീഷണിയുണ്ടായിട്ടുപോലും ചില കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ പാർട്ടി നേതൃത്ത്വത്തിനെയാണ് പദ്ധതിയുടെ പരാജയത്തിന് കുറ്റം പറഞ്ഞത്. സാമ്പത്തികരംഗം വികസിപ്പിക്കുന്നതിന് സാങ്കേതികജ്ഞാനം വികസിപ്പിക്കുകയും ബൂർഷ്വാകളുടെ രീതികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് പലരും വാദിച്ചു. ലിയും ഷവോക്വി 1962-ലെ സമ്മേളനത്തിൽ സാമ്പത്തികത്തകർച്ചയുടെ 30% കാരണം പ്രകൃതിയും, 70% മനുഷ്യന്റെ പിഴവുകളുമാണെന്നായിരുന്നു.[13]
എതിർത്തുനിൽപ്പുകൾ
പലതരത്തിൽ ജനങ്ങൾ മുന്നിലേയ്ക്കുള്ള മഹത്തായ കുതിച്ചുചാട്ടത്തെ എതിർത്തു. പല പ്രവിശ്യകളിലും സായുധകലാപമുണ്ടായി.[14][15] ഈ കലാപങ്ങളൊന്നും കേന്ദ്രഗവണ്മെന്റിന് വലിയ ഭീഷണിയുയർത്തിയില്ല.[14]ഹെനാൻ, ഷാങ്‌ഡോങ്, ക്വിങ്‌ഹായ്, ഗാൻസു, സിച്ചുവാൻ, ഫുജിയാൻ, യുന്നാൻ, ടിബറ്റ് എന്നിവിടങ്ങളിൽ കലാപമുണ്ടായി.[16][17] പാർട്ടി അംഗങ്ങൾക്കെതിരേ പലയിടത്തും ആക്രമണങ്ങളുമുണ്ടായി.[15][18] ധാന്യപ്പുരകൾ പലയിടത്തും ആക്രമിക്കപ്പെട്ടു. [15][18] ട്രെയിൻ കൊള്ളകളും അടുത്തുള്ള ഗ്രാമങ്ങൾ ആക്രമിച്ച് കൊള്ളയടിക്കലും മറ്റും സാധാരണമായിരുന്നു.[18]
↑Gráda, Cormac Ó (2011). "Great Leap into Famine". UCD Centre For Economic Research Working Paper Series: 9. {{cite journal}}: Cite journal requires |journal= (help)
↑Dikötter, Frank. Mao's Great Famine: The History of China's Most Devastating Catastrophe, 1958–62. Walker & Company, 2010. p. xii ("at least 45 million people died unnecessarily") p. xiii ("6 to 8 percent of the victims were tortured to death or summarily killed—amounting to at least 2.5 million people.") p. 333 ("a minimum of 45 million excess deaths"). ISBN 0-8027-7768-6.
Ashton, Hill, Piazza, and Zeitz (1984). Famine in China, 1958–61. Population and Development Review, Volume 10, Number 4 (Dec., 1984), pp. 613–645.
Bachman, David (1991). Bureaucracy, Economy, and Leadership in China: The Institutional Origins of the Great Leap Forward. New York: Cambridge University Press.
[Bao] Sansan and Bette Bao Lord (1964). Eighth Moon: The True Story of a Young Girl's Life in Communist China, New York: Harper & Row.
Wertheim, Wim F (1995). Third World whence and whither? Protective State versus Aggressive Market. Amsterdam: Het Spinhuis. 211 pp. ISBN 90-5589-082-0
E. L Wheelwright, Bruce McFarlane, and Joan Robinson (Foreword), The Chinese Road to Socialism: Economics of the Cultural Revolution.
Yang, Dali (1996). Calamity and Reform in China: State, Rural Society, and Institutional Change since the Great Leap Famine. Stanford University Press.
Yang, Jisheng (2008). Tombstone (Mu Bei - Zhong Guo Liu Shi Nian Dai Da Ji Huang Ji Shi). Cosmos Books (Tian Di Tu Shu), Hong Kong.