മുസ്ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷൻ
ഇന്ത്യയിലെ ഒരു വിദ്യാർഥി സംഘടനയാണ് മുസ്‌ലിം സ്റ്റുഡൻറ്സ് ഫെഡറേഷൻ (എംഎസ്എഫ്). മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയുടെ പോഷക വിദ്യാർഥി സംഘടനയാണിത്. എംഎസ്എഫിനെ മലബാറിൻ്റെ മണ്ണിലേക്ക് കൊണ്ടുവന്നത് കെ.എം സീതി സാഹിബാണ്.1942 ഫെബ്രുവരി 28ന് കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹൈസ്കൂളിൽ വെച്ചാണ് കേരളത്തിലെ ആദ്യത്തെ msf സമ്മേളനം നടന്നതും ഔദ്യോഗികമായി രൂപം കൊണ്ടതും .1958 ഒക്ടോബർ 15ന് ആലപ്പുഴയിൽ വെച്ചാണ് ആദ്യത്തെ സംസ്ഥാന കമ്മറ്റി രൂപീകരിച്ചത്. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ നേടിയെടുക്കാനും ഊർജ്ജസ്വലരായ സമൂഹത്തെ വാർത്തെടുക്കാനും ഒരു ജനതയുടെ നിർമ്മാണപ്രവർത്തികളിൽ പങ്കാളിയാകുക എന്നതുമാണ് എംഎസ്എഫിന്റെ ദൗത്യം[അവലംബം ആവശ്യമാണ്] കേരളത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി സംഘടനകളിൽ ഒന്നാണ് ഇത്.2016 ഡിസംബർ 17 ന് പാലക്കാട് നടന്ന ദേശീയ സമ്മേളനത്തിൽ ടി.പി അഷ്‌റഫലി പ്രസിഡന്റായി എം.എസ.എഫിന്റെ ആദ്യത്തെ ദേശീയ കമ്മിറ്റി നിലവിൽ വന്നു. എം എസ് എഫ് ഗോൾഡൻ ജൂബിലി സമ്മേളനം കോഴിക്കോട് വച്ച് നടന്നു. അവലംബംhttp://msfkerala.org Archived 2019-11-06 at the Wayback Machine https://www.msfindia.net Archived 2019-11-06 at the Wayback Machine |
Portal di Ensiklopedia Dunia