മുസ്ലിം സർവ്വീസ് സൊസൈറ്റി1980-ൽ[1] രൂപംകൊണ്ട മുസ്‌ലിം സാമൂഹിക വിദ്യാഭ്യാസ സംഘടനയാണ് മുസ്‌ലിം സർവീസ് സൊസൈറ്റി അഥവാ എം.എസ്.എസ്[2]. വിദ്യാഭ്യാസപരമായും സാമൂഹികമായും[3] സമുദായത്തെ സമുദ്ധരിക്കാൻ ഒട്ടേറെ പരിപാടികൾ അവർ ആവിഷ്‌കരിക്കുന്നുണ്ട്[4][5][6]. കേരളത്തിലും കേരളത്തിനു പുറത്തും ഗൾഫ് രാജ്യങ്ങളിലുമായി വിവിധ ഭാഗങ്ങളിൽ സംസ്ഥാന ആസ്ഥാനത്തിന് പുറമെ ശാഖകളും അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു. പണ്ഡിതരും അധ്യാപകരും ഡോക്ടർമാരും എഞ്ചിനീയർമാരും നിയമജ്ഞരും വ്യവസായ പ്രമുഖരും സാമൂഹിക പ്രവർത്തകരും സാധാരണക്കാരുമടങ്ങുന്ന വ്യത്യസ്ത തലങ്ങളിലുള്ള ആളുകൾ സംഘടനയുടെ ഭാഗമായി സഹകരിക്കുന്നു. മുസ്‌ലിം സമൂഹത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യംവെച്ചാണ് സംഘടന പ്രവർത്തിക്കുന്നത്[7]. 1985 ൽ എം.എസ്.എസ് കൾച്ചറൽ കോപ്ലക്‌സ് നിർമ്മിച്ചു. സംഘടനാ കാര്യാലയം, കോപ്ലക്‌സ്, മസ്ജിദ്, ഓഡിറ്റോറിയം, ഹോസ്റ്റൽ, കരിയർ ഇൻസ്റ്റിറ്റ്യൂട്ട്, ഫ്രീ മെഡിക്കൽ എയിഡ് സെന്റർ എന്നിവ പ്രവർത്തിക്കുന്നു[8]. മുസ്‌ലിം സർവീസ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റ് പ്രമുഖ വ്യാപാരിയും സാമൂഹിക പ്രവർത്തകനുമായ കെ.വി കുഞ്ഞഹമ്മദ് ആണ്. പിന്നീട് മുൻ മന്ത്രി പി.പി.ഉമർ കോയ, മുൻ പി.എസ്.സി ചെയർമാൻ ടി.എം.സാവാൻ കുട്ടി, പ്രഗല്ഭ പണ്ഡിതനും വിദ്യാഭ്യാസ പ്രവർത്തകനുമായ പ്രൊഫ.വി.മുഹമ്മദ്, പ്രശസ്ത ഭിഷഗ്വരൻ ഡോ.ആലിക്കുട്ടി തിരൂർ, പ്രഗല്ഭ വാഗ്മിയും സംഘാടകനുമായ പി.എം.മുഹമ്മദ് കോയ എന്നിവർ സംഘടനയെ നയിക്കുകയുണ്ടായി. എം.എസ്.എസിന്റെ സ്ഥാപക ജനറൽ സെക്രട്ടറി പി.എം മുഹമ്മദ് കോയ ആണ്.തുടർന്ന് വിവ്ധ ഘട്ടങ്ങളിലായി പ്രൊഫ. വി.മുഹമ്മദ്, പ്രൊഫ.പി.മുഹമ്മദ് കോയ, ടി.എം സാവാൻ കുട്ടി, വി.അഹ്മദ് കുട്ടി ഫറോക്ക്, പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും ഫാറൂഖ് കോളേജ് മുൻ പ്രിൻസിപ്പലുമായ പ്രൊഫ. യു. മുഹമ്മദ്, ഡോ.വി.എം. അബ്ദുറഹ്മാൻ എന്നിവർ ജനറൽ സെക്രട്ടറി ചുമതല വഹിക്കുകയുണ്ടായി. എ. പരീത് പ്രസിഡന്റ്. ജനറൽ സെക്രട്ടറി പി.എം മുഹമ്മദ് അശ്‌റഫ്. [9] സ്ഥാപനങ്ങൾ1985 ൽ എം.എസ്.എസ് കൾച്ചറൽ കോപ്ലക്‌സ് നിർമ്മിച്ചു.സംഘടനാ കാര്യാലയം, കോപ്ലക്‌സ്, മസ്ജിദ്, ഓഡിറ്റോറിയം, ഹോസ്റ്റൽ, കരിയർ ഇൻസ്റ്റിറ്റിയൂട്ട്, ഫ്രീ മെഡിക്കൽ എയിഡ് സെന്റർ എന്നിവ പ്രവർത്തിക്കുന്നു. ചക്കുംകടവ്, മുഖദാർ, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. അത്യാഹിത ഘട്ടങ്ങളിൽ മെഡിക്കൽ സേവനങ്ങളും നൽകി വരുന്നു. കോഴിക്കോടും തിരുവനന്തപുരത്തും മെഡിക്കൽ എയിഡ് സെന്റർ പ്രവർത്തിക്കുന്നു[10]. അവലംബം
|
Portal di Ensiklopedia Dunia