മുസ്സാഫർ നഗർ കലാപം 2013
ഉത്തർപ്രദേശിന്റെ സമീപകാല ചരിത്രത്തിൽ നടന്ന ഏറ്റവും രൂക്ഷതരമായ ഒരു ലഹളയായിരുന്നു ഇതെന്നു പറയപ്പെടുന്നു, അതുകൊണ്ടു തന്നെ കഴിഞ്ഞ 20 കൊല്ലത്തിനിടയിൽ സംസ്ഥാനത്ത് ആദ്യമായി സൈന്യത്തെ വിന്യസിക്കേണ്ടിയും വന്നു.[7] കലാപം തടയുന്നതിൽ വീഴ്ച വരുത്തിയ സംസ്ഥാന മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കലാപത്തെക്കുറിച്ചുള്ള കേസുകൾ പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. ആവശ്യമായ സമയത്ത് സംസ്ഥാനത്തിന് വേണ്ട ഉപദേശം നൽകാതിരുന്നതിന് കേന്ദ്ര സർക്കാരിനേയും സുപ്രീം കോടതി കുറ്റപ്പെടുത്തിയിരുന്നു.[8] തുടക്കം21 ഓഗസ്റ്റ് 2013ന് മുസ്സാഫർ നഗറിൽ ചെറിയതോതിൽ സംഘർഷം റിപ്പോർട്ട് ചെയ്യപ്പെടുകയും, അതുമായി ബന്ധപ്പെട്ട് പോലീസ് 150 ഓളം പേർക്കെതിരെ കേസെടുക്കുകയും, 14 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. യൂസഫ് ഖുറേഷി എന്നൊരാൾ നടത്തിയ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടാണ് കലാപം വീണ്ടും മൂർഛിച്ചത്, ഇയാളെ പോലീസ് പിന്നീട് അറസ്റ്റു ചെയ്യുകയുണ്ടായി.[9] 27 ഓഗസ്റ്റിന് ഷാമ്ലി നഗരത്തിൽ ജാട്ട് സമുദായക്കാരും, മുസ്ലീം സമുദായക്കാരും തമ്മിൽ ഏറ്റുമുട്ടി. ഒരു ചെറിയ ഗതാഗത അപകടത്തെത്തുടർന്നുണ്ടായ വാഗ്വാദങ്ങളാണ് പിന്നീട് വംശീയ സംഘർഷത്തിലേക്കു നയിച്ചതെന്ന് പറയപ്പെടുന്നു. ഇതു കൂടാതെ, ജാട്ട് സമുദായത്തിൽപ്പെട്ട ഒരു പെൺകുട്ടിയെ മുസ്ലിം സമുദായത്തിൽപ്പെട്ട ഒരു യുവാവ് കളിയാക്കിയതുമാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നും ചില വാദങ്ങളുണ്ട്.[10][11] സച്ചിൻ, ഗൗരവ് എന്നീ പെൺകുട്ടിയുടെ സഹോദരന്മാർ ഇതിനെക്കുറിച്ച്, ഷാനവാസ് ഖുറേഷി എന്ന ആരോപണവിധേയനായ യുവാവിനെ ചോദ്യംചെയ്യുകയും, തുടർന്നുണ്ടായ സംഘർഷത്തിൽ മർദ്ദനത്തിൽ ഖുറേഷി കൊല്ലപ്പെടുകയും ചെയ്തു.[12] തുടർന്ന് സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടാൻ ശ്രമിച്ച ഈ സഹോദരങ്ങളെ അക്രമാസക്തരായ് മുസ്ലിം ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയെ കളിയാക്കിയ സംഭവം നടന്നിട്ടില്ലെന്നും, പകരം സച്ചിൻ, ഗൗരവ് എന്നീ സഹോദരങ്ങൾ ഒരു മോട്ടോർസൈക്കിൾ അപകടവുമായി ബന്ധപ്പെട്ട്, ഷാനവാസ് ഖുറേഷിയുമായി വഴക്കടിക്കുകയും അതിനെതുടർന്ന് ഖുറേഷി കൊല്ലപ്പെടുകയായിരുന്നു എന്നാണ് പോലീസ് രേഖകൾ പറയുന്നത്. കാവാൽ എന്ന ഗ്രാമത്തിൽ താൻ ഇതുവരെ പോയിട്ടില്ലെന്നും, ഷാനവാസ് എന്ന ഒരാളെ അറിയുകപോലുമില്ലെന്നുമാണ് പീഡനത്തിനു വിധേയയായി എന്നു പറയപ്പെടുന്ന പെൺകുട്ടി ദേശീയ മാധ്യമമായ ന്യൂഡെൽഹി ടെലിവിഷനു നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്.[13] പോലീസ് തയ്യാറാക്കിയ പ്രഥമ വിവര റിപ്പോർട്ടിൽ സച്ചിൻ സിങും, ഗൗരവ് സിങും മാത്രമാണ് കുറ്റക്കാർ, ഷാനവാസിന്റെ കൊലപാതകമാണ് ഇവരിൽ ആരോപിച്ചിരിക്കുന്ന കുറ്റം. സച്ചിനും, ഗൗരവും ഉൾപ്പെടെ ഏഴോളം പേർ, ഷാനവാസിന്റെ വീട്ടിൽ അതിക്രമിച്ചു കടന്ന്, അയാളെ പുറത്തിറക്കി കത്തിയും, വാളുമുപയോഗിച്ച് കൊലപ്പെടുത്തി എന്നതാണ് കേസ്. ഗൗരവ് ഉൾപ്പെട്ട ഒരു ബൈക്ക് അപകടകേസുമായി ബന്ധപ്പെട്ടാണത്രെ ഈ കൊലപാതകം അരങ്ങേറിയത്. എന്നാൽ ഈ സംഭവം രണ്ടു സമുദായക്കാർ തമ്മിലുള്ള കലാപത്തിലാണ് അവസാനിച്ചത്. ഈ സംഘർഷത്തെത്തുടർന്ന് മൂന്നുപേരുടെ മൃതശരീരം പോലീസ് കണ്ടെടുത്തു. പോലീസിന്റെ ഇടപെടൽ കൊണ്ട് സ്ഥിതി താൽക്കാലികമായി നിയന്ത്രണാധീനമായി.[14] സെപ്തംബറിൽ വീണ്ടും സംഘർഷം പൊട്ടിപ്പടരുകയും, ഒരു മാധ്യമപ്രവർത്തകയുൾപ്പടെ 11 പേർ കൊല്ലപ്പെടുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രണാധീനമാക്കാൻ പട്ടാളം രംഗത്തിറങ്ങി.[15] ജൗലി കനാൽ സംഭവംമൂന്നു പേർ കലാപത്തിൽ കൊല്ലപ്പെട്ട വിവരം, പെട്ടെന്നു തന്നെ നഗരത്തിൽ പരന്നു. കൂടാതെ, ബഹുജൻ സമാജ്വാദി പാർട്ടിയുടേയും, കോൺഗ്രസ്സിന്റേയും നേതാക്കൾ മുസ്ലിം സമുദായക്കാർ വെള്ളിയാഴ്ച പ്രാർത്ഥനക്കു ശേഷം നടത്തിയ മീറ്റിങുകളിൽ ചെന്ന് കൊല്ലപ്പെട്ടവർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രസംഗങ്ങൾ നടത്തുകയുണ്ടായി.[16]ഭാരതീയ ജനതാ പാർട്ടിയിലെ ചില നേതാക്കൾ പ്രകോപനപരമായ ചില പ്രസംഗങ്ങളിലൂടെ, സ്ഥലത്തെ കർഷക സമൂഹത്തെ കലാപങ്ങളിലേക്കിറങ്ങുവാൻ പ്രേരിപ്പിക്കുകയും ചെയ്തു. രണ്ടു സംഭവങ്ങളിലും നേതാക്കൾക്കെതിരേ പോലീസ് കേസെടുക്കുകയുണ്ടായി. അടുത്ത രണ്ടാഴ്ച, അത്ര ഗുരുതരമല്ലാത്ത രീതിയിലാണെങ്കിൽപോലും, ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം നിലനിന്നിരുന്നു. സെപ്തംബർ ഏഴിന്, ജൗലി കനാൽ എന്ന സ്ഥലത്തു വെച്ച് ഒരു സമ്മേളനം കഴിഞ്ഞു വരുകയായിരുന്ന 2000 ഓളം വരുന്ന ജാട്ട് സമുദായക്കാരെ, മുസ്ലീമുകൾ ആധുനിക ആയുധങ്ങൾ ഉപയോഗിച്ച് പതിയിരുന്നാക്രമിച്ചു.[17][18] കൃഷിക്കായി ഉപയോഗിക്കുന്ന ട്രാക്ടറുകളും, സ്വകാര്യ മോട്ടോർബൈക്കുകളും ജനക്കൂട്ടം തീവെച്ചു. ദൃക്സാക്ഷികളുടെ വിവരണമനുസരിച്ച്, അക്രമികൾ ആളുകളെ കൊലപ്പെടുത്തിയശേഷം മൃതദേഹങ്ങൾ സമീപത്തുള്ള ഗംഗാ കനാലിലേക്കു വലിച്ചെറിഞ്ഞു. ആറു മൃതശരീരങ്ങൾ പോലീസ് കണ്ടെടുത്തു, നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായി. മൂന്നു പേരുടെ മൃതദേശങ്ങൾ, അക്രമപ്രദേശത്തു നിന്നും, മൂന്നുപേരുടേത് കനാലിൽ നിന്നുമാണ് കണ്ടെടുത്തത്. നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് സ്ഥലം സന്ദർശിച്ച ജില്ലാ ജഡ്ജി പ്രസ്താവിച്ചു, എന്നാൽ കാണാതയവർ കൊല്ലപ്പെട്ടിട്ടുണ്ടോ, അതോ അക്രമം നടന്നപ്പോൾ ഗ്രാമം വിട്ടോടിപ്പോയിട്ടുണ്ടോ എന്നന്വേഷിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജൗലി കനാൽ സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായ പോലീസുദ്യോഗസ്ഥർ അക്രമികളെ തടയാതെ, വെറുതെ നോക്കി നിൽക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിന് ഉത്തരവാദികളായ മുസ്ലിം സമുദായക്കാർക്കെതിരേ പ്രതിഷേധവുമായി ഹൈന്ദവർ രംഗത്തെത്തി. ഇത് കലാപം വീണ്ടും മൂർച്ഛിക്കാൻ ഇടയാക്കി. ഒരു ടി.വി.ലേഖകയും, ഫോട്ടോഗ്രാഫറുമുൾപ്പടെ, 43 പേർ കൊല്ലപ്പെട്ടു. ഇതോടെ, സൈന്യം രംഗത്തിറങ്ങുകയും, മുസ്സാഫർനഗറിലും, പരിസരപ്രദേശങ്ങളിലും കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു. സൈന്യം നിയന്ത്രണമേറ്റെടുത്തെങ്കിലും, അടുത്ത മൂന്നു ദിവസം കൂടി രംഗം കലുഷിതമായിരുന്നു.[19] അവലംബം
|
Portal di Ensiklopedia Dunia