മുഹമ്മദ് ബുർഹാനുദ്ദീൻ
ദാവൂദി ബൊഹ്‌റ സമുദായത്തിന്റെ ആഗോള ആചാര്യനായിരുന്നു ഡോ. സയ്ദീന മുഹമ്മദ് ബുർഹാനുദ്ദീൻ (1915 - 17 ജനുവരി 2014). ദാവൂദി ബൊഹ്‌റ സമുദായത്തിന്റെ അൻപത്തി രണ്ടാമത്തെ തലവനായിരുന്നു മുഹമ്മദ് ബുർഹാനുദ്ദീൻ. 1965-ൽ പിതാവായ സയ്ദീന തഹർ സയ്ഫുദ്ദീന്റെ അന്ത്യത്തെത്തുടർന്നാണ് ബൊഹ്‌റ സമുദായത്തിന്റെ ആത്മീയനേതാവായി ഡോ. സയ്ദീന മുഹമ്മദ് ബുർഹാനുദ്ദീൻ ചുമതലയേറ്റത്. ജീവിതരേഖഗുജറാത്തിലെ സൂറത്തിൽ ജനിച്ചു. പ്രാഥമിക മതപഠനങ്ങൾക്കും ഹജ്ജ് തീർഥാടനത്തിനും ശേഷം പത്തൊൻപതാം വയസ്സിൽ സമുദായത്തിന്റെ ഭാവിതലവനായി പിതാവ് അദ്ദേഹത്തെ നിർദ്ദേശിക്കുകയായിരുന്നു. 1965-ൽ പിതാവിന്റെ മരണത്തെ തുടർന്നാണ് ആത്മീയനേതാവായി അധികാരമേറ്റത്. ദാവൂദി ബൊഹ്‌റ സമുദായത്തിനായി ലോകമാകെ ആരാധനാലയങ്ങളും സമുദായ സമ്മേളനകേന്ദ്രങ്ങളും മത വിദ്യാഭ്യാസ കേന്ദ്രങ്ങളും മുഹമ്മദ് ബുർഹാനുദ്ദീന്റെ സംഭാവനയാണ്. കയ്‌റൊവിലെ അൽഹഖീം പള്ളിയുടെ പുനർനിർമ്മാണം, വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ സമുദായാംഗങ്ങൾക്കായി ആരാധനാലയങ്ങൾ എന്നിവ നിർമിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്. മുംബൈയിലെ സെയ്ഫീ ആസ്പത്രിയും വികസിപ്പിച്ചു.[3] ഇദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ മുഫദ്ദുൽ സൈഫുദ്ദീൻ പിതാവിന്റെ മരണാനന്തരം പുതിയ ആത്മിയനേതാവായി തെരഞ്ഞെടുക്കപ്പെട്ടു. ചിത്രശാല
അവലംബം
പുറം കണ്ണികൾ
Mohammed Burhanuddin എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia