മുഹമ്മദ് ഷഹീദ്
ഇന്ത്യൻ ഹോക്കി കളിക്കാരനായിരുന്നു മുഹമ്മദ് ഷഹീദ് (14 ഏപ്രിൽ 1960 - ജൂലൈ 20, 2016).[1]ഡ്രിബിൾ ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രശസ്തമാണ്[2] മോസ്കോയിലെ 1980 ഒളിമ്പിക് ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു അദ്ദേഹം.[3] 1980- 1981ൽ അർജുന പുരസ്കാരം ലഭിച്ചു.1986ൽ പത്മശ്രീ അവാർഡ് ലഭിച്ചു.[4] ജീവിതംഉത്തർപ്രദേശിലെ വാരണാസിയിൽ 1960 ഏപ്രിൽ 14 നാണ് മുഹമ്മദ് ഷഹീദ് ജനിച്ചത്.[5] 1979 ൽ ഫ്രാൻസിലെ ജൂനിയർ വേൾഡ് കപ്പ് ടീമില് ഇന്ത്യക്ക് വേണ്ടി കളിച്ചു. ചതുർ രാഷ്ട്ര ടൂർണമെന്റിൽ ഷഹീദ് ആദ്യമായി സീനിയർ ടീമിൽ എത്തുന്നത് വാസുദേവൻ ബാസ്കറന്റെ ക്യാപ്റ്റനായിരുന്നു ആ ടൂർണമെന്റിൽ . കറാച്ചിയിലെ 1980 ചാമ്പ്യൻസ് ട്രോഫിയിൽ അദ്ദേഹം മികച്ച ഫോർവേഡ് കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.1982 ലെ ഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ നേടിയപ്പോഴും, 1980 ൽ നടന്ന മോസ്കോയിലെ സമ്മർ ഒളിമ്പിക്സിൽ സ്വർണം നേടിയ ടീമിലെയും അംഗമായിരുന്നു അദ്ദേഹം. 1981-82 ൽ മുംബൈയിൽ (അപ്പോൾ ബോംബെ), 1984 ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിനും 1988 ലെ സിയോൾ ഒളിമ്പിക്സിനും അദ്ദേഹം കളിച്ചിട്ടുണ്ട്.[6] 1986 ലെ സോൾ ഏഷ്യൻ ഗെയിംസിൽ അദ്ദേഹത്തിന്റെ പ്രകടനം 1986 ലെ ഏഷ്യൻ ഓൾ സ്റ്റാർ ടീമിലേക്ക് തിരഞ്ഞെടുക്കൻ കാരണമായി.[6][7] 1985-86-ൽ അദ്ദേഹം ഇന്ത്യൻ ടീമിനെ നയിച്ചു. [8] 1989 ജനുവരിയിൽ അന്താരാഷ്ട്ര ഹോക്കിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.[9] സ്വകാര്യ ജീവിതംഷഹീദിന് ആറു സഹോദരന്മാരും മൂന്നു സഹോദരിമാരും (അവൻ ഏറ്റവും ഇളയ സഹോദരൻ) ഉണ്ടായിരുന്നു.[10] അദ്ദേഹത്തിന്റെ പിതാവ് വാരണാസിയിലെ അർദലി ബസാറിൽ ഒരു ചെറിയ ഹോട്ടൽ നടത്തിയിരുന്നു. 1990 ൽ അദ്ദേഹം പാർവിനെ വിവാഹം കഴിച്ചു.മക്കൾ: ഇരട്ടക്കുഞ്ഞുങ്ങൾ (മകൻ സൈഫും മകൾ ഹിനയും) [11]. മരണം2016 ജൂണിലാണ് ഷാഹിദ് മെഡന്റ ആസ് പത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായ കരൾ രോഗം മൂലമുണ്ടാകുന്ന അസുഖ ബാധിതനായിരുന്നു[12]. വാരാണസിയിൽ നിന്നുള്ള മഞ്ഞപ്പിത്തം അവഗണിച്ച ശേഷം അദ്ദേഹം ഗുഡ്ഗാവിലേക്ക് വിമാനയാത്ര നടത്തിയിരുന്നു. ജൂലൈ 20 ന് അദ്ദേഹം ഗുഡ്ഗാവിൽ മരണമടഞ്ഞു.[13] അടുത്ത ദിവസം വാരണാസിയിൽ അദ്ദേഹത്തിന്റെ ശവസംസ്കാരം നടന്നു.[14] അവാർഡുകളും അംഗീകാരങ്ങളുംഅർജുന അവാർഡ് (1980-81) പദ്മശ്രീ (1986)[4] അവലംബം
|
Portal di Ensiklopedia Dunia