മുൻതദർ അസ്സൈദി
ഒരു ഇറാഖി ടെലിവിഷൻ പത്രപ്രവർത്തകനും ഈജിപ്ത് ആസ്ഥാനമയുള്ള അൽ-ബാഗ്ദാദിയ എന്ന ടി.വി. ചാനലിന്റെ ലേഖകനുമാണ് മുൻതദർ അസ്സൈദി (Arabic: منتظر الزيدي) (ജനനം:1979 ജനുവരി 16). ഇറാഖ് യുദ്ധത്തിൽ യാതന അനുഭവിക്കുന്ന വിധവകൾ,അനാഥകൾ,കുട്ടികൾ എന്നിവരുടെ പ്രശനങ്ങൾക്കാണ് മുൻതദർ അസ്സൈദിയുടെ റിപ്പോർട്ടുകളിൽ പ്രാമുഖ്യം[1][2].2007 നവംബർ 16 ന് അജ്ഞാതരായ ചില അക്രമികൾ ബാഗ്ദാദിൽ നിന്ന് അസ്സൈദിയെ തട്ടികൊണ്ടുപോയിരുന്നു. ഇറാഖിലുള്ള അമേരിക്കൻ സൈന്യം മുൻതദർ അസ്സൈദിയെ രണ്ട് പ്രാവശ്യം അറസ്റ്റു ചെയ്യുകയുമുണ്ടായി. 2008 ഡിസംബർ 14 ന് ബാഗ്ദാദിലെ ഒരു പത്രസമ്മേളനത്തിൽ സംസാരിച്ചുകൊണ്ടിരുന്ന അന്നത്തെ അമേരിക്കൻ രാഷ്ട്രപതി ജോർജ് ബുഷിനു നേരെ ഷൂ എറിഞ്ഞ സംഭവത്തിലൂടെ മുൻതദർ അസ്സൈദി വാർത്താ തലക്കെട്ടുകളിൽ നിറഞ്ഞു നിന്നു. ഇതിനെ തുടർന്ന് അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടു. കസ്റ്റടിയിൽ അദ്ദേഹത്തിന് കടുത്ത പീഡനം ഏൽക്കേണ്ടിവന്നു എന്ന ആരൊപണം ഉയർന്നിരുന്നു. 2009 ഫെബ്രുവരി 20 ന് ഇറാഖിന്റെ കേന്ദ്ര കുറ്റാന്വേഷണ കോടതിയിൽ നടന്ന 90 മിനുട്ട് മാത്രമൊതുങ്ങിയ വിചാരണയിലൂടെ മൂന്ന് വർഷത്തെ ജയിൽ ശിക്ഷക്ക് അസ്സൈദി വിധിക്കപ്പെട്ടു[3][4]. ഒരു വിദേശ ഭരണകൂടതലവനെ തന്റെ ഔദ്യോഗിക സന്ദർശന വേളയിൽ അക്രമണം നടത്തി എന്ന കുറ്റത്തിനായിരുന്നു ശിക്ഷ. 2009 ഏപ്രിയ് 7ന് ഈ ശിക്ഷ ഒരു വർഷമായി ചുരുക്കുകയുണ്ടായി[5].2009 സെപ്റ്റംബർ 15ന് അദ്ദേഹം ജയിൽ മുക്തനായി[6]. ജീവിത രേഖബാഗ്ദാദിന്റ് ഒരു പ്രാന്തപ്രദേശമായ സദ്‌ർ സിറ്റിയിലാണ് മുൻതദർ അസ്സൈദി വളർന്നത്[7]. ബാഗ്ദാദ് സർവ്വകലാശാലയിൽ നിന്ന് ആശയവിനിമയ കലയിൽ ബിരുദം നേടിയിട്ടുണ്ട് അസ്സൈദി[8].2005 മുതലാണ് അൽ-ബാഗ്ദാദിയ ടി.വി ചാനലിനു വേണ്ടി അദ്ദേഹം ജോലിചെയ്യാൻ തുടങ്ങിയത്. ഷൂ ഏറ്[9]2008 ഡിസംബർ 14 ന് പ്രധാനമന്ത്രിയുടെ ബാഗ്ദാദിലുള്ള കൊട്ടാരത്തിൽ വെച്ച് നടന്നു കൊണ്ടിരുന്ന പത്രസമ്മേളനത്തിൽ വെച്ച് മുൻതദിർ അസ്സൈദി തന്റെ രണ്ട് ഷൂവും ജോർജ് ബുഷിന് നേരെ വലിച്ചറിയുകയായിരുന്നു. "പട്ടീ, ഇത് നിനക്കുള്ള ഇറാഖി ജനതയുടെ വിടവാങ്ങൽ ചുംബനമാണ്" എന്ന് അറബിയിൽ ഉച്ചത്തിൽ വിളിച്ചു പറഞ്ഞുകൊണ്ടാണ് അസ്സൈദി ബുഷിനു നേരെ തന്റെ ആദ്യ ഷൂ എറിഞ്ഞത്[10]. "വിധവകൾക്കും അനാഥർക്കും ഇറാഖിൽ കൊല്ലപ്പെട്ട എല്ലാവർക്കുമുള്ളതാണ് ഇത്" എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം തന്റെ രണ്ടാമത്തെ ഷൂവും ബുഷിനു നേരെ എറിഞ്ഞു. ഷൂ ഏറ് കൊള്ളാതിരിക്കാനായി ജോർജ് ബുഷ് രണ്ട് വട്ടം കുനിഞ്ഞ് ഒഴിഞ്ഞുമാറി. ഇസ്ലാമിക സംസ്കാരത്തിലും അറബ് സംസ്കാരത്തിലും ചെരിപ്പ് എറിയുക എന്നത് അങ്ങേയറ്റം അനാദരവ് പ്രകടിപ്പിക്കുന്നതിന്റെ സൂചകമായിട്ടാണ് പരിഗണിക്കപ്പെടുന്നത്[11]. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia