മുൽക് രാജ് ആനന്ദ്
ഒരു ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യകാരനാണ് മുൽക് രാജ് ആനന്ദ്. പരമ്പരാഗത ഇന്ത്യൻ സമൂഹത്തിലെ താഴ്ന്ന ജാതിയിൽ ഉൾപ്പെടുന്ന ജനങ്ങളുടെ ജീവിതത്തെ അവതരിപ്പിച്ചാണ് അദ്ദേഹം ശ്രദ്ധേയനായത്. ഇന്തോ-ആഗ്ലിക്കൻ കഥയുടെ മുൻനിര എഴുത്തുകാരനായ അദ്ദേഹം ആർ.കെ. നാരായണനോടൊപ്പം അന്തർദേശീയ വായനാസമൂഹത്തിൽ അംഗീകാരം നേടിയെടുക്കുന്ന ആദ്യ ഇന്ത്യൻ ആംഗല സാഹിത്യ എഴുത്തുകാരിൽ ഒരാളാണ്. ജീവിതരേഖപെഷവാറിൽ ജനിച്ച മുൽക് രാജ്, അമൃതസറിലെ ഖൽസ കോളേജിൽ പഠനം നടത്തി. പിന്നീട് ഇംഗ്ലണ്ടിൽ ലണ്ടൻ സർവകലാശാലയിൽ നിന്ന് അണ്ടർഗ്രാജുവേറ്റും 1929 ൽ കാംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി യും സ്വന്തമാക്കി. ഈ കാലഘട്ടത്തിലാണ് ബ്ലൂംസ്ബറി ഗ്രൂപ്പിലെ അംഗങ്ങളുമായി അദ്ദേഹം ചങ്ങാത്തത്തിലാവുന്നത്. കുറച്ചുകാലം ജനീവയിൽ നാഷൻ സ്കൂൾ ഓഫ് ഇന്റലക്റ്റ്വൽ കോർപറേഷനിൽ അദ്ധ്യാപകനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. പിൽക്കാലജീവിതംബോംബെയിൽ നിന്ന്നുള്ള പാഴ്സി നർത്തകിയായ ഷിറിൻ വജിഫ്ദാറിനെ ആനന്ദ് വിവാഹം ചെയ്തു [1][2]. 2004 സെപ്റ്റംബർ 28 ന് പൂനെയിൽ 98 ആം വയസ്സിൽ ന്യുമോണിയ ബാധിച്ച് ആനന്ദ് അന്തരിച്ചു [1]. പുറം കണ്ണികൾ
|
Portal di Ensiklopedia Dunia