മൂക്കന്നൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ
കേരളത്തിലെ എറണാകുളം ജില്ലയിലെ ആലുവ താലൂക്കിൽ അങ്കമാലി ബ്ലോക്കിൽ മൂക്കന്നൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് മൂക്കന്നൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ . [1] [2] അങ്കമാലി നിയമസഭാ മണ്ഡലത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. [3] [4] 1931 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് [5] . അങ്കമാലി - ഏഴാറ്റുമുഖം റോഡിൽ മൂക്കന്നൂർ സെന്റ് മേരീസ് ഫൊറോന പള്ളി സമീപത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. [6] അങ്കമാലി പട്ടണത്തിൽനിന്നും ഏകദേശം 7 കിലോമീറ്റർ അകലെയായായാണ് ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്. മൂക്കന്നൂർ പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണിത്. ചരിത്രം1913 ലാണ് ഈ സ്കൂൾ ആരംഭിച്ചത്. [7] സെന്റ് മേരീസ് ചർച്ച് [8] . സൗകര്യങ്ങൾഹൈസ്കൂളിലെയും ഹയർ സെക്കൻഡറി സ്കൂളിലെയം എല്ലാ ക്ലാസ്മുറികളും ഇപ്പോൾ കൈറ്റ്സ് സ്മാർട്ട് ക്ലാസ് റൂമുകളിലേക്ക് അപ്ഗ്രേഡ് ചെയ്തു. [9] പാഠ്യപദ്ധതിഒന്ന് മുതൽ 12 വരെ ക്ലാസുകളിൽ ഈ വിദ്യാലയം കേരളവിദ്യാഭ്യാസവകുപ്പിന്റെ പാഠ്യപദ്ധതിയാണ് പിൻതുടരുന്നത്. [10] 2012 ൽ എസ്എസ്എൽസി പരീക്ഷയിൽ സ്കൂൾ 100% വിജയം നേടി. കെട്ടിടങ്ങൾഈ സ്ക്കൂളിന് റോഡരികിലായി രണ്ട് ഇരട്ട നില കെട്ടിടങ്ങളും ഒരൊറ്റ നില കെട്ടിടവുമുണ്ട്. ഇവിടെയാണ് ഹൈസ്ക്കൂൾ പ്രവർത്തിക്കുന്നത്. ഹയർസെക്കന്റെറി വിഭാഗത്തിന് മൈതാനത്തിനോട് ചേർന്ന് മറ്റൊരു ഇരുനിലക്കെട്ടിടവും ഒറ്റനിലക്കെട്ടിടവുമുണ്ട്. ശ്രദ്ധേയമായ പൂർവ്വ വിദ്യാർത്ഥികൾ
ചിത്രശാല
അവലംബങ്ങൾ
ഇതും കാണുക
പുറത്തേക്കുള്ള കണ്ണികൾMookkannoor Govt Higher Secondary School എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia