മൂന്നാം കേരളനിയമസഭകേരള സംസ്ഥാനം ഔദ്യോഗികമായി രൂപം കൊണ്ടതിനു ശേഷം നടന്ന മൂന്നാമത്തെ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ (1967) തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരുന്നു മൂന്നാം കേരള നിയമസഭയെ പ്രതിനിധീകരിച്ചത്. 1967 മാർച്ച് ആറിനാണ് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ മൂന്നാം കേരള നിയമസഭ ഔദ്യോഗികമായി നിലവിൽ വന്നത്. [1] 1967 ഫെബ്രുവരി ഇരുപതിനാണ് മൂന്നാം അസംബ്ലി തിരഞ്ഞെടുപ്പ് നടന്നത്.[2] [3] രണ്ടാം നിയമസഭ തിരഞ്ഞെടുപ്പിനെ തുടർന്ന് 1960-ൽ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പട്ടം താണുപിള്ള, 1962-ൽ പഞ്ചാബ് ഗവർണറായി പോയി; തുടർന്ന് ധനകാര്യമന്ത്രിയായിരുന്ന ആർ. ശങ്കർ മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു അധികാരത്തിലേറിയെങ്കിലും, കോൺഗ്രസ്സ് പാർട്ടിയിലുണ്ടായ ഭിന്നിപ്പ് 1964-ൽ ശങ്കർ മന്ത്രിസഭയെ അവിശ്വാസപ്രമേയത്തിൽ താഴെയിറക്കി, ആർ. ശങ്കർ രാജിവെക്കുകയും ചെയ്തു. 1965ൽ തിരഞ്ഞെടുപ്പ് നടന്നെങ്കിലും ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ നിയമസഭ സമ്മേളിച്ചില്ല. തന്മൂലം 1964 മുതൽ 1967 ഫെബ്രുവരി മാസം വരെ കേരളം രാഷ്ട്രപതി ഭരണത്തിലായിരുന്നു. 1967-ലെ തിരഞ്ഞെടുപ്പിൽ സി.പി.എം, സി.പി.ഐ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, ആർ.എസ്.പി., കെ.ടി.പി., കെ.എസ്.പി, സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി എന്നീ പാർട്ടികൾ സപ്തകക്ഷിമുന്നണി എന്ന പേരിൽ മുന്നണിയായി മത്സരിക്കുകയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒറ്റക്ക് മത്സരിക്കുകയും ചെയ്തു. കേരള കോൺഗ്രസ്, സ്വതന്ത്രാ പാർട്ടിയുമായി ധാരണ പുലർത്തി ഈ തിരഞ്ഞെടുപ്പിൽ മത്സരിച്ചു.[4][5] ഡി. ദാമോദരൻ പോറ്റിആണ് സ്പീക്കർ ആയി തെരഞ്ഞെടുക്കപ്പെട്ടത്[6] തിരഞ്ഞടുപ്പ്, മന്ത്രിസഭഇ.എം.എസ്. മന്ത്രിസഭ)
ഇതും കാണുകഅവലംബം
|
Portal di Ensiklopedia Dunia