മൂന്ന് തീർത്ഥാടകപ്പെരുന്നാളുകൾയഹൂദമതത്തിലെ പ്രധാന പെരുന്നാളുകളായ പെസഹ, ഷാവൂത്ത്, സുക്കോത്ത് എന്നിവ തീർത്ഥാടകപ്പെരുന്നാളുകൾ (Pilgrimage Festivals) എന്ന പേരിൽ അറിയപ്പെടുന്നു. എവിടെ പാർക്കുന്ന യഹൂദനും ഈ പെരുന്നാളുകൾക്ക് യെറുശലേം ദേവാലയത്തിൽ സംബന്ധിക്കണമെന്നാണ് തോറ അനുശാസിക്കുന്നത്. അതിനാൽ പുരാതന ഇസ്രായേലിന്റെയും യഹൂദ്യയുടെയും വിവിധ ഭാഗങ്ങളിൽ വസിച്ചിരുന്ന യഹൂദർ ഈ പെരുന്നാളുകളോടനുബന്ധിച്ച് യെറുശലേമിലേക്ക് തീർത്ഥയാത്ര നടത്തിയിരുന്നു. രണ്ടാം യെറുശലേം ദേവാലയത്തിന്റെ തകർച്ച മുതൽ മൂന്നാം ദേവാലയം നിർമ്മിക്കപ്പെടുന്നതു വരെ തീർത്ഥാടനം നിർബന്ധിതമല്ലായിരുന്നു. ദേശവ്യാപകമായ രീതിയിലുള്ള തീർത്ഥാടനങ്ങൾ നടന്നിരുന്നുമില്ല. സിനഗോഗുകളിലെ ആരാധനകളിൽ തോറാ ചുരുളുകളിൽ നിന്നും ഈ പെരുന്നാളുകളുമായി ബന്ധപ്പെട്ട വേദഭാഗങ്ങൾ ഉറക്കെ വായിക്കുന്ന പതിവുണ്ടായിരുന്നു. ആധുനിക ഇസ്രായേലിൽ യെറുശലേമിലും സമീപ പ്രദേശങ്ങളിലുമുള്ള ധാരാളം യഹൂദർ ഈ പെരുന്നാൾ ദിനങ്ങളിൽ വിലാപമതിലിനരികിൽ തങ്ങളുടെ പ്രാർത്ഥനകൾ അർപ്പിക്കുവാനും അതുവഴി പഴയകാല തീർത്ഥാടന ചടങ്ങുകൾ ഒരു ചെറിയ അളവിലെങ്കിലും ആചരിക്കുവാനും ഉത്സാഹിക്കാറുണ്ട്. എബ്രായ ബൈബിളിലെ പരാമർശങ്ങൾ
അനുബന്ധം |
Portal di Ensiklopedia Dunia