മൂവാറ്റുപുഴ കൈവെട്ട് സംഭവം
2010 ജൂലൈ 4-ന് മൂവാറ്റുപുഴയിലെ നിർമ്മല കോളേജിനടുത്തുവച്ച്[3] തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം പ്രഫസറായിരുന്ന ടി.ജെ. ജോസഫിൻറെ[4] വലത് കൈപ്പത്തി, മതനിന്ദയെന്ന കുറ്റം ആരോപിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇൻഡ്യ, [5] [6][7] [8] പ്രവർത്തകർ[9][10][11][12][13][14] വെട്ടിമാറ്റുകയുണ്ടായി. ഭാര്യക്കും, മാതാവിനും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിർമലമാതാ പള്ളിയിൽനിന്ന് പരിശുദ്ധ കുർബാന കഴിഞ്ഞ് മടങ്ങവെയായിരുന്നു അദ്ദേഹത്തിനു നേരേയുള്ള തീവ്രവാദികളുടെ ഈ നീചമായ ആക്രമണം. ഈ സംഘത്തിലെ ഒരാൾ മഴു ഉപയോഗിച്ച് പ്രൊഫസറുടെ വാഹനത്തിന്റെ ഗ്ലാസ് തകർക്കുകയായിരുന്നു. വാനിൽനിന്ന് അദ്ദേഹത്തെ വലിച്ചിറക്കുകയും റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയി സംഘത്തിലെ മറ്റു രണ്ടുപേർ ചേർന്ന് അധ്യാപകൻറെ കൈപ്പത്തി റോഡിൽ അമർത്തിപ്പിടിച്ചപ്പോൾ ഒന്നാം പ്രതിയായ സവാദ് കയ്യിൽ കരിതിയിരുന്നു മഴു ഉപയോഗിച്ച് കൈക്കുഴയ്ക്ക് വെട്ടുകയും ഒറ്റ വെട്ടിന് അറ്റുപോയ കൈപ്പത്തി സമീപത്തെ പറമ്പിലേയ്ക്ക് വലിച്ചെറിയുകയും ചെയ്തു. അധ്യാപകൻ തയ്യാറാക്കിയ ചോദ്യപ്പേപ്പറിൽ പ്രവാചകനിന്ദയുണ്ടെന്ന് ആരോപിച്ചായിരുന്നു ഈ ആക്രമണം. താലിബാൻ മാതൃകയിലുള്ള ഒരു പ്രാകൃത കോടതിയുടെ വിധിയെത്തുടർന്നാണ് ഈ ആക്രമണമുണ്ടായതെന്ന് വിവിധ പത്രമാധ്യമങ്ങളിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.[15][16] അക്കാലത്ത് സംസ്ഥാനമന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ സർക്കാരിന് ഇത്തരം കോടതിയെപ്പറ്റി വിവരമില്ലായെന്നും സിവിൽ തർക്കങ്ങൾ തീർപ്പാക്കുന്നതിനായി ഓൾ ഇൻഡ്യ മുസ്ലീം പേഴ്സണൽ ലോ ബോഡിന്റെ മേൽനോട്ടത്തിലുള്ള ദാരുൾ ഖദ എന്ന സംവിധാനം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ എന്നും പ്രസ്താവിക്കുകയുണ്ടായി.[17][18][19][20] ആക്രമണം ആസൂത്രണം ചെയ്ത കുഞ്ഞുണ്ണിക്കര എം.കെ. നാസർ, അക്രമിസംഘത്തെ നയിച്ച അശമന്നൂർ സവാദ് എന്നിവരാണു ഈ കേസിലെ മുഖ്യപ്രതികൾ[5]. ഒളിവിലായിരുന്ന ഇവർ പിന്നീട് പലപ്പോഴായി പിടിയിലായി. വിദേശത്തുണ്ടെന്ന വിശ്വിക്കപ്പെട്ടിരുന്ന നാസർ എന്ന പ്രതി കീഴടങ്ങാൻ തയ്യാറായി എൻ.ഐ.എ.യുമായി ബന്ധപ്പെട്ടെങ്കിലും അറസ്റ്റ്, റിമാൻഡ് തുടങ്ങിയവയുമായുള്ള ഉപാധികൾ എൻ.ഐ.എ. അംഗീകരിച്ചില്ല. കേസിലെ ഒരു മുഖ്യ പ്രതിയും പോപ്പുലർ ഫ്രണ്ട് ഭീകരനുമായിരുന്ന സവാദ് 13 വർഷങ്ങൾക്ക് ശേഷം 2024 ൽ കണ്ണൂരിലെ മട്ടന്നൂരിൽവച്ചാണ് എൻ.ഐ.എ.യുടെ പിടിയിലായി.[21] ഒളിവിൽ പോയ സവാദ് പിന്നീട് വിവാഹം കഴിച്ച് മട്ടന്നൂർ ബേരകത്തെ ഒരു വാടകവീട്ടിൽ പേരുമാറ്റി താമസിക്കുകയായിരുന്നു. ഒളിവിൽ പോകുന്ന സമയത്ത് തെളിവുകൾ നശിപ്പിക്കുന്നതിനായി അദ്ധ്യാപകന്റെ കൈ വെട്ടാൻ ഉപയോഗിച്ച മഴുവും സവാദ് ഒപ്പം കൊണ്ടുപോയിരുന്നു. പശ്ചാത്തലംഅധ്യാപകൻ തയ്യാറാക്കിയ ചോദ്യപ്പേപ്പറിൽ പ്രവാചകനിന്ദയുണ്ടെന്ന് ആരോപിച്ചായിരുന്നു ഈ ആക്രമണം.[22] 2010 മാർച്ച് 23-ന് തൊടുപുഴ ന്യൂമാൻ കോളേജിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.കോം മലയാളം ഇന്റേണൽ പരീക്ഷയുടെ ചോദ്യ പേപ്പറിലെ 11-ആം നമ്പറിൽ ചോദ്യത്തിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ആവശ്യത്തിനുള്ള ചിഹ്നങ്ങൾ ചേർക്കാനുള്ള ഈ ചോദ്യം മതനിന്ദ കലർന്നതാണെന്ന പേരിലാണ് വിവാദമായത്.[23] മാധ്യമം ദിനപ്പത്രത്തിന്റെ പ്രാദേശികപതിപ്പിലാണ് ചോദ്യപ്പേപ്പർ സംബന്ധിച്ച വാർത്ത ആദ്യം പ്രസിദ്ധീകരിച്ചത്[better source needed][24]. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് എന്നിവയുടെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ഇതിൽ പ്രതിഷേധിച്ച് കോളേജിലേക്ക് മാർച്ച് നടത്തി.[25] വിവിധ മുസ്‌ലിം സംഘടനകൾ ചോദ്യപേപ്പറിന്റെ പകർപ്പുകൾ കൂടുതൽ പ്രദേശങ്ങളിലേക്ക് പ്രചരിപ്പിച്ചതിലൂടെ സംഭവം കൂടുതൽ വൈകാരിക തലത്തിലെത്തി.[26] പി.ടി. കുഞ്ഞുമുഹമ്മദിന്റെ തിരക്കഥയിലെ രീതിശാസ്ത്രം എന്ന പുസ്തകത്തിൽ നിന്നെടുത്ത ഭ്രാന്തനും ദൈവവുമായുള്ള സംഭാഷണം ചോദ്യപ്പേപ്പറിൽ ഉൾപ്പെടുത്തിയിരുന്നു. പുസ്തകത്തിൽ നൽകിയിരുന്ന ഭ്രാന്തൻ എന്ന ഭാഗത്ത് മുഹമ്മദ് എന്ന പേരു നൽകിയതാണ് തീവ്രവാദികളെ പ്രകോപിപ്പിക്കുകയും തുടർന്ന് പ്രശ്‌നങ്ങൾക്ക് തുടക്കമിടുകയും ചെയ്തത്. ചില മാധ്യമങ്ങൾ നിസാരമായി ഈ സംഭവത്തെ മതത്തിന്റെ നിറം കൊടുത്ത് വഷളാക്കുകയും ചെയ്തു. കോളേജിനുള്ളിൽ നടന്ന പരീക്ഷയിലെ ചോദ്യമാണെങ്കിലും സംഭവം വിവിധ സംഘടനകൾ ഏറ്റെടുത്തു. കോളേജിനെതിരെ പ്രതിഷേധമാരംഭിച്ചു. ഒടുവിൽ കോളേജധികാരികൾ ജോസഫിനെ തള്ളിപ്പറഞ്ഞയുകയും സസ്പെൻഷനിലാകുകയും ചെയ്തു. തുടർന്ന് അദ്ദേഹം ഒളിവിൽ പോയി. സംഭവത്തിൽ മതനിന്ദാ കുറ്റം ചുമത്തി പോലീസ് സ്വമേധയ കേസ് എടുത്തു.[27] ജോസഫ് ഒളിവിൽ പോയതോടെ അദ്ദേഹത്തിന്റെ 22 വയസ് പ്രായമുള്ള മകനെ പോലിസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി. മകനും കുടുംബത്തിനും നേരെ വിവിധ തുറയിൽനിന്ന് ആക്രമണമുണ്ടായതോടെ ഒളിവിൽ പോയി ആറു ദിവസങ്ങൾക്ക് ശേഷം അദ്ദേഹം പോലീസിന് കീഴടങ്ങി. ഒരാഴ്ച്ചക്കാലം ജയിലിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ ജോസഫിനെത്തേടി തീവ്രവാദികൾ പല തവണ എത്തിയിരുന്നു. 2010 ജൂലൈ നാലാം തീയതി തന്റെ വൃദ്ധ മാതാവിനോടൊപ്പം വീടിന് സമീപത്തുള്ള ദേവാലയത്തിൽ പേയി മടങ്ങി വരുന്ന സമയത്താണ് അദ്ദേഹത്തിനും കുടുംബത്തിനും നേരേ ആക്രമണം നടന്നത്. 2013 ൽ മതസ്പർധ വളർത്തിയെന്ന കേസിൽ ടി ജെ ജോസഫിനെ കുറ്റവിമുക്തനാക്കി തൊടുപുഴ ചീഫ് ചുഡീഷ്യൽ മജിസ്ട്രേറ്റ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഒരു മാസത്തോളം നീണ്ട ചികിത്സയ്ക്കു ശേഷം സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചെത്താൻ ശ്രമിച്ച ജോസഫിനെ കൊളജ് അധികൃതർ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. പിരിവുകളിലൂടെയാണ് ചികത്സയ്ക്കുള്ള പണം കണ്ടെത്തിയത്. കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉൾപ്പെടെ എടുത്തിരുന്ന ലോണുകൾ തിരിച്ചടയ്ക്കാനാവാതെ കുടുംബം കടക്കെണിയിലായി. സംഭവത്തിനു ശേഷം അദ്ദേഹത്തിന്റെ ഭാര്യ വിഷാദ രോഗിയായി മാറുകയും 2014 മാർച്ചിൽ ആത്മഹത്യ ചെയ്യുകയും ചെയ്തു. പിന്നീട് വിരമിക്കാൻ 3 ദിവസം മാത്രം ബാക്കിയുള്ളപ്പോൾ ജോസഫിനെ തിരിച്ചു വിളിച്ച കോളജ് അധികതർ അദ്ദേഹത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നൽകാൻ സന്നദ്ധരായി. ചോദ്യപ്പേപ്പറിൽ ഭ്രാന്തൻ എന്നതിനു പകരമായി മുഹമ്മദെന്ന പേർ ഉപയോഗിച്ചത് നബിയെ ഉദ്ദേശിച്ചല്ലെന്നായിരുന്നു ജോസഫ് വിശദീകരിച്ചത്. പി.ടി. കുഞ്ഞു മുഹമ്മദ് രചിച്ചതും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകത്തിൽ നിന്നുള്ളതുമായ ഉദ്ധരണിയാണെന്ന കാര്യം മറച്ചു വെക്കുകയും ചോദ്യപ്പേപ്പറിന്റെ ആയിരക്കണക്കിനു കോപ്പിയെടുത്ത് നാടാകെ പ്രചരിപ്പിക്കുകയും ചെയ്തതൊടെയാണ് പ്രശ്നം ആളിക്കത്തിയത്. പി.ടി. കുഞ്ഞുമുഹമ്മദിന്റെ തന്നെ ഗർഷോം എന്ന സിനിമയിലും ഈ സംഭാഷണഭാഗമുണ്ട്. നടൻ മുരളി അവതരിപ്പിക്കുന്ന ഭ്രാന്തനും ദൈവവും തമ്മിലുള്ള സംഭാഷണമാണിത്. പി.ടി. കുഞ്ഞുമുഹമ്മദിനെ അനുസ്മരിപ്പിക്കുമാറാണ് മുഹമ്മദ് എന്ന പേരു നൽകിയതെന്നാണ് ജോസഫിന്റെ ആത്മകഥയിൽ എഴുതുന്നത്.[28]
നിയമനടപടികൾക്രൈംബ്രാഞ്ചും എൻ.ഐ.എ.യും അറസ്റ്റു ചെയ്ത 29 പ്രതികൾക്ക് 2013 ഏപ്രിൽ 17-ന് എൻ.ഐ.എ. പ്രത്യേക കോടതിയിൽ സമർപ്പിച്ചു[5]. കോടതി ജഡ്ജി എസ്. വിജയകുമാർ പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ച ശേഷം വിചാരണ ഏപ്രിൽ 29-ന് എന്ന് പ്രഖ്യാപിച്ചു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം, കുറ്റകരമായ ഗൂഢാലോചന, മാരകായുധങ്ങൾ ഉപയോഗിച്ചു ഗുരുതരമായി പരുക്കേൽപ്പിക്കൽ, സ്ഫോടക വസ്തു നിയമം, ഭീഷണി എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. പ്രതികൾക്കെതിരെയുള്ള നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം നിലനിൽക്കില്ല എന്ന വാദം കോടതി തള്ളി[5]. മൂവാറ്റുപുഴ പൊലീസ് അന്വേഷിച്ച കേസ് 2011 മാർച്ച് 9-നാണ് എൻ.ഐ.എ. ഏറ്റെടുത്തത്. വിചാരണ പൂർത്തിയാക്കി കൊച്ചിയിലെ എൻ.ഐ.എ. കോടതി 2015 ഏപ്രിൽ 30-ന് വിധിപറഞ്ഞു. 31 പ്രതികളിൽ 13 പേരെ ശിക്ഷിച്ചു. 18 പേരെ വിട്ടയച്ചു. കേസിന്റെ നാൾവഴി2010-ലെ ബി കോം മലയാളം ഇന്റേണൽ പരീക്ഷയുടെ ചോദ്യ പേപ്പറിലെ 11-ാം നമ്പർ ചോദ്യവുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കം. ആവശ്യമായ ചിഹ്നങ്ങൾ ചേർക്കാനായി തയാറാക്കിയ ചോദ്യം മതനിന്ദ കലർന്നതാണെന്ന പേരിലാണ് വിവാദമായത്. മാർച്ച് 26-ന് ചോദ്യ പേപ്പർ തയ്യാറാക്കിയ ടി.ജെ. ജോസഫിനെ ന്യൂമാൻ കോളേജ് അധികൃതർ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയും സംഭവത്തിൽ മാപ്പ് ചോദിക്കുകയും ചെയ്തു.[29][30][31][32] തുടർന്ന് തൊടുപുഴ പോലീസ് കേസെടുത്തു. ജോസഫ് ഇതേത്തുടർന്ന് ഒളിവിൽ പോയിരുന്നു.[23] പോലീസിന്റെ കസ്റ്റഡിയിൽ മർദ്ദനമേറ്റ ജോസഫിന്റെ മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. [33] തൊടുപുഴ ഡി.വൈ.എസ്.പി.ക്കു മുന്നിൽ 2010 ഏപ്രിൽ 1-നാണ് ജോസഫ് കീഴടങ്ങിയത്. ഏപ്രിൽ 19-ന് അദ്ദേഹത്തിനെതിരെ പോലീസ് കുറ്റപത്രം തയ്യാറാക്കി. പിന്നീട് മൂന്ന് മാസം കഴിഞ്ഞപ്പോൾ ജൂലായ് 4-നാണ് തീവ്രവാദികൾ ജോസഫിനെ ആക്രമിച്ച് അദ്ദേഹത്തിൻറെ വലത് കൈപ്പത്തി വെട്ടിമാറ്റിയത്. ജോസഫിന്റെ വീടിനു സമീപത്തുള്ള നിർമ്മല മാതാ പള്ളിയിൽ കുർബ്ബാന കഴിഞ്ഞ് അദ്ദേഹവും കുടുംബവും കാറിൽ വീട്ടിലേക്കു മടങ്ങിപ്പോകുമ്പോഴാണ് അക്രമികൾ വാനിലെത്തി അവരുടെ വാഹനം തടഞ്ഞുനിർത്തിയത്. കാർ തടഞ്ഞ ഏഴംഗ സംഘം ആദ്യം പ്രദേശത്ത് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ജോസഫിനെ കാറിൽ നിന്നും വലിച്ചിറക്കുകയും അദ്ദേഹത്തിൻറെ കൈകളിലും കാലുകളിലും ആയുധങ്ങൾ കൊണ്ട് വെട്ടുകയും ചെയ്തു. ജോസഫിന്റെ വലത് കൈപ്പത്തി വെട്ടി വലിച്ചെറിഞ്ഞു.[23] ജൂലായ് 4-നു തന്നെ പ്രതികൾ സഞ്ചരിച്ച വാഹനം പെരുമ്പാവൂരിനടുത്ത് വട്ടക്കാട്ടുകുടിയിൽ നിന്നും പോലീസ് കണ്ടെത്തി. സംഭവത്തിലെ പ്രധാന പ്രതികളിലൊരാളായ ജാഫറിനെ അന്നേ ദിവസം തന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൂടാതെ വാനിന്റെ ഉടമസ്ഥനതിരെയും കേസെടുത്തു. അന്നത്തെ സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന പി.പി. ഷംസിയാണ് കേസ് അന്വേഷണം ആരംഭിച്ചത്. ജൂലായ് 5-ന് എറണാകുളം സ്‌പെഷലിസ്റ്റ്‌സ് ആശുപത്രിയിൽ വെച്ച് ജോസഫിന്റെ കൈപ്പത്തി തുന്നിച്ചേർത്തു. ജൂലായ് 6 മുതൽ കൂടുതൽ പ്രതികളെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്യാൻ ആരംഭിച്ചു.[23] 2010 ആഗസ്ത് 9-ന് ജോസഫിനെതിരെ കോതമംഗലം രൂപതയുടെ കീഴിലുള്ള ന്യൂമാൻ കോളേജിന്റെ അധികൃതർ കുറ്റപത്രം നൽകിയതിനെത്തുടർന്ന് സെപ്തംബർ 1-ന് അദ്ദേഹത്തെ സർവ്വകലാശാല സർവീസിൽ നിന്ന് പിരിച്ചുവിട്ടു. പിരിച്ചുവിട്ടതിനെതിരെ ജോസഫ് സർവകലാശാലാ ട്രിബ്യൂണലിനെ സമീപിച്ചു. 2014 മാർച്ച് 19-ന് ജോസഫിന്റെ ഭാര്യ സലോമി കേസിന്റെയും അദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെട്ടതിന്റെയും സമ്മർദം താങ്ങാനാവാതെ ആത്മഹത്യ ചെയ്തു.[23] 2014 മാർച്ച് 27 ജോസഫിനെ സർവീസിൽ തിരിച്ചെടുത്തുകൊണ്ട് കോളേജ് മാനേജ്മെന്റ് ഉത്തരവിറക്കി. മാർച്ച് 31-ന് അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചു. 2011 മാർച്ച് 9-നാണ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) കേസ് ഏറ്റെടുത്തത്.[23] ഭാര്യ ആത്മഹത്യ ചെയ്തതിൻറെ പശ്ചാത്തലത്തിൽ ജോസഫിനെ സർവ്വീസിൽ തിരിച്ചെടുക്കാത്തതിൽ കത്തോലിക്കാസഭയ്ക്കെതിരെ ജനരോഷം ഉണ്ടായി. തുടർന്ന് പ്രതിരോധത്തിലായ സഭ മാനുഷിക പരിഗണനകൾ വച്ച് ജോലിയിൽ നിന്ന് വിരമിയ്ക്കാൻ ജോസഫിനു അവസരമൊരുക്കാമെന്ന് 2014 മാർച്ച് 22 ന് അറിയിച്ചു. തുടർച്ചയായ രണ്ട് അവധി ദിവസങ്ങൾക്കു മുമ്പുള്ള പ്രവൃത്തിദിനത്തിലാണ് അദ്ദേഹത്തിനു കോളേജിലെത്താൻ അവസരം ലഭിച്ചത്. എന്നാൽ കോളെജ് മാനേജ്‌മെന്റ് സ്ഥാപനത്തിനു അവധി നൽകിയതിനാൽ വിദ്യാർത്ഥികളെ കാണാൻ ജോസഫിനു സാധിച്ചില്ല. അറ്റു പോകാത്ത ഓർമ്മകൾ എന്ന പേരിൽ ആത്മകഥയും ജോസഫ് എഴുതി. കൈവെട്ടിയ തീവ്രവാദികളേക്കാൾ തന്നെ വേദനിപ്പിച്ചത് ജോലി നിഷേധിച്ച് വേട്ടയാടിയ കത്തോലിക്കാസഭയുടെ നടപടികളാണെന്ന് ജോസഫ് തൻറെ ആത്മകഥയിൽ കുറിക്കുന്നു.[27] മുൻ ഡിജിപി സിബി മാത്യൂസിന്റെ 'നിർഭയം' എന്ന പേരിൽ പുറത്തിറങ്ങിയ ആത്മകഥയിലും ആക്രമണത്തെക്കുറിച്ച് പരാമർശനമുണ്ട്. മുസ്ലിം സമുദായത്തെ പ്രീണിപ്പിക്കാൻ വേണ്ടി കത്തോലിക്കാസഭയുടെ കോതമംഗലം രൂപതാ ബിഷപ്പും കോളേജ് അധികാരികളും ചേർന്ന് ജോസഫിനെതിരെ പ്രതികാര ബുദ്ധിയോടെയാണ് നടപടികൾ സ്വീകരിച്ചതെന്ന് പറയപ്പെടുന്നു. ഒരു കന്യാസ്ത്രീയുടെ സഹോദരനായിട്ടു കൂടി സഭ ജോസഫിനെ ഒറ്റപ്പെടുത്തിയതാണ് ആക്രമണത്തിന് വഴിതെളിച്ചതെന്നും അദ്ദേഹം കുറിക്കുന്നു.[28] മാനുഷിക പരിഗണനകൾ വച്ച് ജോസഫിനെ തിരികെയെടുക്കുമെന്ന് കോതമംഗലം രൂപത 2014 മാർച്ച് 22 ന് പറഞ്ഞു. ഒടുവിൽ മാർച്ച് 27ന് ജോസഫിനെ സർവീസിൽ തിരിച്ചെടുത്തുകൊണ്ട് കോളേജ് മാനേജ്മെന്റ് ഉത്തരവിറക്കി. 28 ന് ജോലിയിൽ പ്രവേശിച്ച ജോസഫ് മാർച്ച് 31-ന് സർവീസിൽനിന്ന് വിരമിച്ചു. എൻ.ഐ.എ. കോടതിവിധിമൂവാറ്റുപുഴ കൈവെട്ട് കേസിൽ അധികമായി 6 പേർ കൂടി കൂറ്റക്കാരെന്ന് എൻ.ഐ. എ. കോടതി ജൂലെ 2023 ൽ കണ്ടെത്തി. എറണാകുളം പ്രത്യേക എൻഐഎ കോടതിയാണ് ഈ കേസിൽ വിധി പറഞ്ഞത്. സർക്കാർ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആസൂത്രണം ചെയ്തു നടപ്പാക്കിയതാണ് ഈ ക്രൂരകൃത്യം എന്ന് എൻ ഐ എ. സംശയലേശമന്യേ കണ്ടെത്തിയിരുന്നു. വധശ്രമം, ഗൂഢാലോചന, ഭീകരപ്രവർത്തനം തുടങ്ങിയവ ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കോടതിയിലെ പ്രത്യേക ജഡ്ജി അനിൽ കെ ഭാസ്‌കർ കണ്ടെത്തി.[34] പി.എം. അയൂബ്, സജൽ, മൊയ്തീൻ കുഞ്ഞ്, നജീബ്, നാസർ, നൌഷാദ് എന്നീ 6 പേരെ ഈ സംഭവത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയ ബഹുമാനപ്പെട്ട കോടതി ഇവരോടൊപ്പം വിചാരണയെ നേരിട്ട മറ്റ് 5 പ്രതികളായ മൻസൂർ, റാഫി, ഷഫീക്ക, അസീസ്, സുബൈർ എന്നിവരെ തെളിവുകളുടെ അഭാവത്താൽ വെറുതെ വിടുകയും ചെയ്തു. കേസിൽ യഥാക്രമം 9, 11, 12 പ്രതികളായ നൌഷാദ് , മൊയ്തീൻ, അയൂബ് എന്നിവർക്കെതിരെ ചുമത്തിയിരുന്ന യുഎപിഎയിൽനിന്നും അവരെ ഒഴിവാക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ വിചാരണ നേരിട്ട ആകെയുള്ള 37 പേരിൽ 11 പേരെ നേരത്തേ കോടതി ശിക്ഷിക്കുകയും 26 പേരെ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ആദ്യഘട്ട കുറ്റപത്രത്തിനു ശേഷം അറസ്റ്റിലായവരുടെ വിചാരണയാണ് രണ്ടാംഘട്ടത്തിൽ പൂർത്തിയാക്കിയത്. സംഭവത്തിലെ മുഖ്യ സൂത്രധാരകനായിരുന്ന ആലുവ സ്വദേശിയും പോപ്പുലർഫ്രണ്ട് നേതാവുമായിരുന്ന എം.കെ. നാസറിനോടൊപ്പം ക്രൂരകൃത്യത്തിൽ സജൽ നേരിട്ടു പങ്കെടുത്തതായി കോടതി കണ്ടെത്തിയിരുന്നു. കുറ്റകൃത്യത്തിന് ആസൂത്രണം നടത്തിയ നാസറിനെതിരായ കുറ്റങ്ങളെല്ലാം നിലനിൽക്കും.[35] 2010 ജൂലൈ മാസത്തിൽ നടത്തിയ കുറ്റകൃത്യത്തിനു ശേഷം ഒളിവിൽ പോയിരുന്ന സംഭവത്തിലെ ഒന്നാം പ്രതിയായ പെരുമ്പാവൂർ ഓടയ്ക്കാലി സ്വദേശി അശമന്നൂർ സവാദിനെ 2024 ജനുവരി 10 ന് കണ്ണൂരിലെ മട്ടന്നൂർ പരിയാരബരത്തുനിന്ന് എൻ.ഐ.എ. അറസ്റ്റ് ചെയ്തിരുന്നു. രണ്ടു ഘട്ടമായി നടന്ന വിചാരണയിൽ ഭൂരിപക്ഷം പ്രതികളും ശിക്ഷിക്കപ്പെട്ട ശേഷമാണ് ഒന്നാം പ്രതി പിടിയിലാകുന്നത്. സവാദിനായി രാജ്യത്തിനകത്തും പുറത്തും അന്വേഷണം നടന്നു കൊണ്ടിരിക്കവേ കണ്ണൂരിലെ വിവിധ പ്രദേശങ്ങളിൽ ഇയാൾ ഷാജഹാൻ എന്ന പേരിൽ ഒരു മരപ്പണിക്കാരനായി വേഷം മാറി ഒളിവിൽ കഴിയുകയായിരുന്നു. മുഖ്യ സൂത്രധാരൻ സവാദിനെ കൂടി ഉൾപ്പെടുത്തിയുള്ള പുതിയ കുറ്റപത്രം എൻഐഎ വൈകാതെ കോടതിയിൽ സമർപ്പിക്കും. സജിൽ മക്കാർ എന്നു പേരുള്ള ഒരു പ്രതികൂടി പിടിയിലാകാനുണ്ട്. അവലംബം
|
Portal di Ensiklopedia Dunia