അമേരിക്കൻ സാഹിത്യക്കാരനും നോബേൽ സാഹിത്യ ജേതാവുമായ ജോൺ സ്റ്റെയിൻബെക്കിന്റെ 1937ൽ പ്രസിധീകൃതമായ നോവലാണ് Of Mice and Men, അഥവാ മൂഷികരും മനുഷ്യരും.
ഗ്രന്ഥക്കാരന്റെ ജീവിതാനുഭവങ്ങളുടെ കൂടി പിൻബലമുള്ള ഈ കൃതി, ആ കാലഘട്ടത്തിന്റെ ഒരു നേർക്കാഴ്ച്ച കൂടിയാണ്. ഇന്ന് ലോകത്ത് പല വിദ്യാലയങ്ങളിലും സർവ്വകലാശാലകളിലും പാഠ്യവിഷയമാണ് ഈ നോവൽ.
ദരിദ്രരും വിദ്യാഭ്യാസമില്ലാത്തവരും തികഞ്ഞ ഗ്രാമീണരും ആയ കഥാപാത്രങ്ങളുടെ അശ്ലീല ചുവയുള്ളതും വംശീയവെറി ധ്വനിപ്പിക്കുന്നതുമായ സംസാര ശൈലി പച്ചയായി അവതരിപ്പിച്ചത് അക്കാലത്ത് വിവാദങ്ങൾക്ക് വഴിവെയ്ക്കുകയും സെൻസർ ചെയ്യണമെന്ന ആവശ്യം ഉയരുകയും ചെയ്തിരുന്നു. വിവാദ പുസ്തകങ്ങളുടെ പട്ടികയിലും ഈ കൃതി പരാമർശിക്കപ്പെടാറുണ്ട്.
കഥാസാരം
മഹാസാമ്പത്തിക മാന്ദ്യക്കാലമാണ് കഥയുടെ പാശ്ചാത്തലം
തൊഴിലന്വേഷിച്ച് കാൽഫോർണിയിലെ വിവിധ സ്ഥലങ്ങളിൽ അലയുന്ന രണ്ട് ദരിദ്ര ഗ്രാമീണരാണ് മുഖ്യ കഥാ പാത്രങ്ങൾ. കാഴ്ചയിലും സ്വഭാവത്തിലും നേർ വിപരീതങ്ങളായ ഈ രണ്ട് വ്യക്തികളും ആക്സ്മികമായി സുഹൃത്തുകളാവുകയായിരുന്നു. ഒരു ഫാമിൽ ജോലിക്ക് കയറുന്ന ഇവർ അവിടുത്തെ മുതലാളിയും, മറ്റ് തൊഴിലാളികളുമായി ഉണ്ടാക്കുന്ന പ്രശനങ്ങളും അനുഭവങ്ളുമാണ് ൻലിന്റെ കാതൽ.
പ്രമേയങ്ങൾ പ്രതിപാദ്യ വിഷയങ്ങൾ
മനുഷ്യർ അനുഭവിക്കുന്ന ഒറ്റപ്പെടലുകളും ഏകാന്തതയുമാണ് ഈ നോവലിന്റെ മുഖ്യ പ്രമേയങ്ങളിൽ ഒന്ന്. മുഖ്യ കഥാ പാത്രങ്ങൾ ഇരുവരും കൂട്ടിനു വേണ്ടി ദാഹിക്കുന്നവരാണ്. മനുഷ്യജീവിതത്തിൽ പാരസ്പര്യത്തിനുള്ള പ്രാധാന്യം മിക്ക കഥാപാത്രങ്ങളും അനുഭവിച്ചറിയുന്നു.
ദുർബലരെ ചൂഷണം ചെയ്യുക എന്നതിനാണ് അധിപേരും ശ്ക്തി ഉപയോഗിക്കുന്നത് .ഉൾസഹജമായ ദൗർബല്യത്തിൽ നിന്നു തന്നെയാണ് പിൽക്കാലത്ത് ചൂഷണ മനോഭാവം ഉടലെടുക്കുന്നത് എന്ന് ഗ്രന്ഥക്കാരൻ സംർത്ഥിക്കുന്നു.
പുലരാതെ പോകുന്ന സ്വപ്നങ്ങളാണ് മറ്റൊരു പ്രമേയം.
കഥാപാത്രങ്ങളെല്ലാവരും അവരുടേതായിട്ടുള്ള ആഗ്രഹങ്ങളും സ്വപ്നങ്ങളുമുണ്ട്. ഹോളീവുഡ് നടിയാകാൻ ആഗ്രഹിച്ചവളാണ് “കേർളിയുടെ ഭാര്യ “എന്നു മാത്രം നാമമറിയുന്ന സ്തീ കഥാപാത്രം. താൻ കൂലിക്ക് പണിയെടുക്കുന്നു കൃഷിയിടത്തിൽ ഒരു ചെറിയ തുണ്ട് പൂതോട്ടമാണ് ക്രൂകിസിന്റെ സ്വപ്നം, ഏതാനം ഏക്കർ പറമ്പ് സ്വന്തമായി സ്വപ്നം കാണുന്നവരാണ് കാൻഡിയും ജോർജ്ജും. എന്നാൽ ഓരോ കാരണങ്ങളാൽ ആരുടേയും സ്വപ്നം സാക്ഷാൽക്കരിക്കാതെ പോകുന്നിടത്തു നിന്നാണ് കഥ തുടങ്ങുന്നത്.
സ്തീ കഥാപാത്രം ഒരാളെ ഉള്ളൂ ഇതിൽ .കേർളിയുടെ ഭാര്യ എന്നു മാത്രമാണ് വായനക്കാരൻ അവരെ അറിയുന്നത്. തീർത്തും അസംതൃപതയായ ഒരു സ്തീ.
ദാമ്പത്യ പരാജയം, മോഹഭംഗങ്ങളും ഈ കഥാ പാത്രത്തിലൂടെ ചിത്രീകരിക്കപ്പെടുന്നു.
സ്തീകൾ പുരുഷന്മാരെ വഴിതെറ്റിക്കാൻ വേണ്ടി നടക്കുന്നവരാണ് എന്നതാണ് ചില പുരുഷകഥാപാത്രങ്ങൾ ആവർത്തിച്ചു വ്യക്തമാക്കുന്നത്. സ്തീ വർഗ്ഗത്തെക്കുറിച്ച് മതിപ്പുവാക്കുന്നതല്ല നോവലിലെ ചിതീകരണം
ദാരിദ്രം, സാമൂഹിക സുരക്ഷിതമിലായ്മ, തൊഴിൽ രാഹിത്യം എന്നിവയെല്ലാം നടമാടിയിരുന്ന ഒരു ഇരുണ്ട കാലഘട്ടമായ മഹാസാമ്പത്തിക മാന്ദ്യത്തെ ഈ നോവൽ പച്ചയായി വരച്ചു കാട്ടൂന്നു.