മെക്കാനിൿവില്ലെ, ന്യൂയോർക്ക്
മെക്കാനിൿവില്ലെ അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ന്യൂയോർക്കിലെ സരടോഗ കൗണ്ടിയിലെ ഒരു നഗരമാണ്. 2010 ലെ അമേരിക്കൻ സെൻസസ് പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 5,196 ആയിരുന്നു.[3] വിസ്തീർണ്ണം അനുസരിച്ച് സംസ്ഥാനത്തെ ഏറ്റവും ചെറിയ നഗരമാണിത്.[4] ആദ്യകാല നിവാസികളുടെ തൊഴിലുകളിൽ നിന്നാണ് നഗരത്തിന്റെ ഈ പേര് ഉരുത്തിരിഞ്ഞത്.[5] സരടോഗ കൗണ്ടിയുടെ കിഴക്കൻ അതിർത്തിയിലായി സംസ്ഥാന തലസ്ഥാനമായ അലബാനിയ്ക്കു വടക്കുഭാഗത്തായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. സരടോഗ കൗണ്ടിയിലെ സ്റ്റിൽവാട്ടർ (ഒരു കാലത്ത് ഇതിന്റെ ഭാഗമായിരുന്നു),[6] ഹാഫ്മൂൺ എന്നിവയും റെൻസെലർ കൗണ്ടിയിലെ ഷാഗ്ടികോക്ക് പട്ടണവും ഈ നഗരത്തിന്റെ അതിരുകളാണ്. ഭൂമിശാസ്ത്രംമെക്കാനിൿവില്ലെ നഗരം സ്ഥിതിചെയ്യുന്ന അക്ഷാംശരേഖാംശങ്ങൾ 42°54′14″N 73°41′26″W / 42.90389°N 73.69056°W (42.903922, -73.690458) ആണ്.[7] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, നഗരത്തിന്റെ ആകെ വിസ്തീർണ്ണം 0.9 ചതുരശ്ര മൈൽ (2.3 ചതുരശ്ര കിലോമീറ്റർ) ആണ്. അതിൽ 0.8 ചതുരശ്ര മൈൽ (2.1 ചതുരശ്ര കിലോമീറ്റർ) ഭൂപ്രദേശം കരഭൂമിയും ബാക്കി 0.1 ചതുരശ്ര മൈൽ (0.26 ചതുരശ്ര കിലോമീറ്റർ) അഥാവാ 8.79 ശതമാനം ഭാഗം ജലം ഉൾപ്പെട്ടതുമാണ്. ആന്റണി കിൽ അരുവി വന്നുചേരുന്ന ഹഡ്‌സൺ നദിയുടെ പടിഞ്ഞാറൻ കരയിലാണ് മെക്കാനിൿവില്ലെ നഗരത്തിന്റെ സ്ഥാനം. അവലംബം
|
Portal di Ensiklopedia Dunia