മെക്സിക്കോ ഉൾക്കടൽ
![]() വടക്കെ അമേരിക്കൻ ഭൂഖണ്ഡത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന സമുദ്രഭാഗമാണ് മെക്സിക്കൻ ഉൾക്കടൽ.[1] ഗൾഫ് കോസ്റ്റ് ഓഫ് യുണൈറ്റഡ് സ്റ്റേറ്റിസിൻറെ വടക്കുകിഴക്ക്, വടക്ക്, വടക്കുപടിഞ്ഞാറ് ഭാഗങ്ങളിലും മെക്സിക്കോയുടെ തെക്കും തെക്കുപടിഞ്ഞാറ് ഭാഗവുമായും ക്യൂബയുടെ തെക്ക് കിഴക്കുഭാഗത്തുമായാണ് ഈ ഉൾക്കടൽ ചുറ്റപ്പെട്ട് കിടക്കുന്നത്. അമേരിക്കൻ നാടുകളായ ടെക്സാസ്, ലൂസിയാന ,മിസിസിപ്പി, അലബാമ, ഫ്ളോറിഡ പ്രദേശങ്ങൾ ഈ ഭാഗത്തോട് ചേർന്ന് സ്ഥിതിചെയ്യുന്നു.ഉദ്ദേശം 300 മില്യൺ വർഷങ്ങൾക്ക് മുന്പ് നടന്ന ഫലക ചലനങ്ങളുടെ ഫലമായാണ് മെക്സിക്കോ ഉൾക്കടൽ രൂപപ്പെട്ടതെന്ന് കരുതുന്നു.[2] ഈ ഗൾഫ് ഭാഗം ഏതാണ്ട് ദീർഘവൃത്താകൃതിയിലുള്ളതും 810 നോട്ടിക്കൽ മൈൽ (1500 കി.മി) വ്യാപ്തിയുമുള്ളതാണ്. താഴ് ഭാഗം അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയുള്ള അവസാദ ശിലകളുമാണ് കാണപ്പെടുന്നത്. അമേരിക്കയുടെയും ക്യൂബയുടെയും ഇടയിലായി ഫ്ളോറിഡ ഉൾക്കടലിലൂടെ അറ്റ്ലാൻറിക് മഹാസമുദ്രത്തിൻറെ ഭാഗത്തേക്ക് ബന്ധിച്ചിരിക്കുന്നു. 615,000 mi² (1.6 മില്യൺ കി.മി²) ആണ് ഈ സമുദ്രഭാഗത്തിൻറെ ഏതാണ്ട് വലിപ്പം.[3] അവലംബം
|
Portal di Ensiklopedia Dunia