മെക്സിക്കൻ-അമേരിക്കൻ യുദ്ധം
മെക്സിക്കൻ-അമേരിക്കൻ യുദ്ധം,[a] അമേരിക്കൻ ഐക്യനാടുകളിൽ മെക്സിക്കൻ യുദ്ധം എന്ന പേരിലും മെക്സിക്കോയിൽ Intervención estadounidenense en México (മെക്സിക്കോയിലെ യുഎസ് ഇടപെടൽ)[b] എന്ന പേരിലും അറിയപ്പെടുന്നതും 1846 മുതൽ 1848 വരെ അമേരിക്കയ്ക്കും മെക്സിക്കോയ്ക്കുമിടയിൽ നടന്നതുമായ ഒരു സായുധ പോരാട്ടമായിരുന്നു. 1836-ലെ ടെക്‌സസ് വിപ്ലവകാലത്ത് ടെക്‌സസ് സൈന്യത്തിന്റെ തടവുകാരനായിരിക്കവേ, മെക്‌സിക്കൻ ജനറൽ അന്റോണിയോ ലോപ്പസ് ഡി സാന്താ അന്ന ഒപ്പിട്ട വെലാസ്‌കോ ഉടമ്പടി മെക്‌സിക്കൻ ഗവൺമെന്റ് അംഗീകരിക്കാത്തതിനാൽ മെക്‌സിക്കോ ഒരു മെക്‌സിക്കൻ പ്രദേശമായിത്തന്നെ കണക്കാക്കിയ ടെക്‌സസ് 1845-ൽ യു.എസ്. പിടിച്ചടക്കിയതിനെ തുടർന്നാണ് ഈ യുദ്ധം നടന്നത്. റിപ്പബ്ലിക് ഓഫ് ടെക്സസ് യഥാർത്ഥത്തിൽ ഒരു സ്വതന്ത്ര രാജ്യമായി നിലനിന്നിരുന്നുവെങ്കിലും, അതിലെ ഭൂരിപക്ഷം പൗരന്മാരും അമേരിക്കൻ ഐക്യനാടുകളോട് കൂട്ടിച്ചേർക്കാനാണ് ആഗ്രഹിച്ചത്.[4] ടെക്സസ് ഒരു അടിമ രാഷ്ട്രമായിരിക്കുമെന്ന് ഉറപ്പുള്ളതിനാൽ വടക്കൻ സ്വതന്ത്ര സംസ്ഥാനങ്ങൾക്കും തെക്കൻ അടിമ സംസ്ഥാനങ്ങൾക്കുമിയിലുള്ള അധികാര സന്തുലിതാവസ്ഥയെ തകിടംമറിക്കുമെന്നതിനാൽ അമേരിക്കൻ ഐക്യനാടുകളിലെ ആഭ്യന്തര വിഭാഗീയ രാഷ്ട്രീയം ഈ കൂട്ടിച്ചേർക്കലിന് എതിരായിരുന്നു.[5] 1844-ലെ യു.എസ്. പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ, ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായിരുന്ന ജെയിംസ് കെ പോൾക്ക്, ഒറിഗണിലേയ്ക്കും ടെക്സസിലേയ്ക്കും യു.എസ്. പ്രദേശം വികസിപ്പിക്കുമെന്ന ഒരു പ്രത്യയ ശാസ്ത്രത്തിൻറെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. സമാധാനപരമായ മാർഗങ്ങളിലൂടെയോ സായുധ സേനയിലൂടെയോ വിപുലീകരണം സാധ്യമാക്കണമെന്ന് പോൾക്ക് വാദിക്കുകയും 1845-ൽ ടെക്സാസ് പിടിച്ചടക്കിയതോടെ സമാധാനപരമായ മാർഗങ്ങളിലൂടെ ആ ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകപ്പെട്ടു.[6] എന്നിരുന്നാലും, ടെക്‌സാസും മെക്‌സിക്കോയും തമ്മിലുള്ള അതിർത്തി തർക്കത്തിൽ, റിപ്പബ്ലിക് ഓഫ് ടെക്‌സാസും യു.എസും അതിർത്തി റിയോ ഗ്രാൻഡെ ആണെന്നും മെക്‌സിക്കോ ഇത് കൂടുതൽ വടക്കോട്ട് ന്യൂസെസ് നദിയാണെന്നും അവകാശപ്പെട്ടു. മെക്സിക്കോയും യുഎസും ഒരുപോലെ തർക്ക പ്രദേശത്തിനായി അവകാശവാദമുന്നയിക്കുകയും സൈന്യത്തെ അയയ്ക്കുകയും ചെയ്തു. പോൾക്ക് യു.എസ്. സൈന്യത്തെ പ്രദേശത്തേക്ക് അയച്ചതോടൊപ്പം പ്രദേശം വിൽക്കുന്നത് സംബന്ധിച്ച് ചർച്ച നടത്താൻ മെക്സിക്കോയിലേക്ക് ഒരു നയതന്ത്ര ദൗത്യത്തെയും അയച്ചു. യു.എസ് സൈനികരുടെ സാന്നിധ്യം മെക്സിക്കോയെ പ്രലോഭിപ്പിച്ച് സംഘർഷം ആരംഭിക്കുന്നതിന് വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതും മെക്സിക്കോയുടെ മേൽ യുദ്ധത്തിൻറെ ഉത്തരവാദിത്തം ചുമത്തിക്കൊണ്ട് യുദ്ധപ്രഖ്യാപനം പുറപ്പെടുവിക്കണമെന്ന് കോൺഗ്രസിനോട് വാദിക്കാൻ പോൾക്കിനെ അനുവദിക്കുന്നതുമായിരുന്നു.[7] മെക്സിക്കൻ സൈന്യം യുഎസ് സേനയെ ആക്രമിച്ചതോടെ യു.എസ്. കോൺഗ്രസ് യുദ്ധം ആരംഭിച്ചതായി പ്രഖ്യാപിച്ചു.[8] കുറിപ്പുകൾഅവലംബം
|
Portal di Ensiklopedia Dunia