മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ
മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ Medical Council of India (MCI) എന്ന് ഒഉദ്യോഗിക പേർ പക്ഷെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ എന്ന് സാർവ്വത്രികമായി പറയുന്നു. ഇന്ത്യയിലെ വൈദ്യവിദ്യാഭ്യാസത്തിനു ഏകീകൃത രൂപവും ഉന്നത നിലവാരവും ഉറപ്പാക്കാനുദ്ദേശിച്ച് കൊണ്ട് പാർലമന്റ് പാസ്സാക്കിയ നിയമപ്രകാരം നിലവിൽ വന്ന അധികൃത സംഘമാണ് (statutory body) മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അഥവാ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ. എം.സി.ഐ എന്നത് ചുരുക്ക നാമം. പ്രവർത്തന മേഖല വൈദ്യ ബിരുദങ്ങൾക്കും , ബിരുദാന്തര പഠനങ്ങൾക്കും (കോഴ്സുകൾക്ക്) അംഗീകാരം നൽകുക വൈദ്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകുക, അവ കാലികമായി പുതുക്കുക ഡോക്ടർമാർക്ക് പ്രാക്ടീസിനുള്ള ലൈസൻസ് നൽകുക . പ്രാക്ടീസ് നിയമങ്ങൾ/മാർഗ്ഗ നിർദ്ദേശങ്ങൾ രൂപകല്പന ചേയ്തു പരിപാലിക്കുക.
നാൾ വഴി1933ലെ Medical Council Act, പ്രകാരം 1934ലാണ് എം.സി.ഐ നിലവിൽ വന്നത്. 1956 ലെ Medical Council Act, പ്രകാരം ഇത് കൗൺസിൽ പുനസംഘടിപ്പിക്കപ്പെട്ടു. ബഹുമതികൾ
|
Portal di Ensiklopedia Dunia