മെഡിക്കൽ ജേണൽഒരു മെഡിക്കൽ ജേണൽ എന്നത് ഫിസിഷ്യൻമാർക്കും മറ്റ് ആരോഗ്യ വിദഗ്ധർക്കും മെഡിക്കൽ വിവരങ്ങൾ കൈമാറുന്ന പിയർ റിവ്യൂഡ് സയന്റിഫിക് ജേണലാണ്. പല മെഡിക്കൽ സ്പെഷ്യാലിറ്റികളുമായി ബന്ധപ്പെട്ട പഠനങ്ങൾ ഉൾക്കൊള്ളുന്ന ജേണലുകളെ ചിലപ്പോൾ ജനറൽ മെഡിക്കൽ ജേണലുകൾ എന്ന് വിളിക്കുന്നു.[1] ചരിത്രംആദ്യത്തെ മെഡിക്കൽ ജേണലുകൾ ജനറൽ മെഡിക്കൽ ജേണലുകളായിരുന്നു. അവ 18-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സ്ഥാപിതമായി. സ്പെഷ്യാലിറ്റി - വിഭാഗങ്ങൾക്ക് വേണ്ടിയുള്ള മെഡിക്കൽ ജേണലുകൾ ആദ്യമായി അവതരിപ്പിച്ചത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്.[2] യുണൈറ്റഡ് കിംഗ്ഡത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ മെഡിക്കൽ ജേണൽ മെഡിക്കൽ എസ്സേ ആൻഡ് ഒബ്സർവേഷൻസ് ആയിരുന്നു. ഇത് 1731-ൽ സ്ഥാപിതമായതും എഡിൻബർഗിൽ പ്രസിദ്ധീകരിച്ചതുമാണ്. [3][4] യുണൈറ്റഡ് സ്റ്റേറ്റ്സിൽ ആദ്യമായി പ്രസിദ്ധീകരിച്ച മെഡിക്കൽ ജേണൽ 1797-ൽ സ്ഥാപിതമായ ദി മെഡിക്കൽ റിപ്പോസിറ്ററിയാണ്.[5] വിമർശനങ്ങൾദ ബിഎംജെ എന്ന ബ്രിട്ടീഷ് മെഡിക്കൽ ജേണലിന്റെ മുൻ എഡിറ്ററായ റിച്ചാർഡ് സ്മിത്ത് ആധുനിക മെഡിക്കൽ ജേർണൽ പ്രസിദ്ധീകരണത്തിന്റെ പല വശങ്ങളെയും വിമർശിച്ചിട്ടുണ്ട്.[2][6] അവലംബങ്ങളുമായി ബന്ധപ്പെട്ടും കർത്തൃത്വവുമായി ബന്ധപ്പെട്ടും നിരവധി പ്രശ്‌നങ്ങൾ ഈ മേഖലയിൽ വ്യാപകമാണ് എന്ന് വിമർശകർ വാദിക്കുന്നു. ഉദാഹരണത്തിന് പല രചയിതാക്കളും അവരുടെ പേരുകൾ ഉള്ള ലേഖനങ്ങളിലേക്ക് യഥാർത്ഥത്തിൽ യാതൊന്നും സംഭാവന നൽകിയിട്ടില്ല എന്നും, ലേഖനങ്ങളിലേക്ക് സംഭാവന നൽകിയിട്ടുള്ളവരെ ചിലപ്പോൾ കർത്തൃത്വത്തിൽ നിന്ന് ഒഴിവാക്കുന്നുണ്ട് എന്നും, കൂടാതെ സ്കോറുകൾ വർദ്ധിപ്പിക്കുന്നതിന് തന്ത്രപരമായി അനാവശ്യമായ അവലംബങ്ങൾ ചേർക്കുന്നത് വ്യാപകമാണ് എന്നും ഈ മേഖലയിൽ നിന്നുള്ള വിമർശകർ അഭിപ്രായപ്പെടുന്നു.[7] ഇതും കാണുക
അവലംബം
|
Portal di Ensiklopedia Dunia