വൈദ്യശാസ്ത്രമേഖലയുടെ ഒരു ഉപവിഭാഗമാണ് മെഡിക്കൽ ടോക്സിക്കോളജി. വിവിധതരത്തിലുള്ള വിഷബാധ, ഔഷധ ഉപയോഗം മൂലമുള്ള പാർശ്വഫലങ്ങൾ തുടങ്ങിയവ നിർണ്ണയിക്കുന്നതിനും തടയുന്നതിനും ഊന്നൽ നൽകുന്ന മേഖലയാണിത്. [1]കടുത്ത വിഷബാധ, അഡ്‍വേഴ്സ് ഡ്രഗ് റിയാൿഷൻ (എഡിആർ), അമിത മരുന്ന് ഉപയോഗം, ലഹരിവസ്തുക്കളുടെ ദുരുപയോഗം, വ്യാവസായിക അപകടങ്ങൾ, മറ്റ് രാസവസ്തുക്കൾ എന്നിവ ഉൾപ്പെടെയുള്ള വിവിധതരം പ്രശ്നങ്ങളുടെ വിലയിരുത്തലിലും ചികിത്സയിലും മെഡിക്കൽ ടോക്സിക്കോളജിസ്റ്റുകൾ ഉൾപ്പെടുന്നു.
മെഡിക്കൽ ടോക്സിക്കോളജി ക്ലിനിക്കൽ ടോക്സിക്കോളജിയുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. ഫിസിഷ്യൻ അല്ലാത്തവരും (സാധാരണയായി ഫാർമസിസ്റ്റുകൾ അല്ലെങ്കിൽ ശാസ്ത്രജ്ഞർ) ഈ മേഖലയിൽ ഉൾപ്പെടുന്നു.
ജോലിസ്ഥലത്തും വീടുകളിലും പൊതു പരിതസ്ഥിതിയിലുമുള്ള വിഷ പദാർത്ഥങ്ങളുടെ, നിശിതവും വിട്ടുമാറാത്തതുമായ എക്സ്പോഷറിൽ നിന്നുള്ള ആരോഗ്യപരമായ സ്വാധീനം വിലയിരുത്തുന്നു.
പ്രാദേശിക വിഷ നിയന്ത്രണ കേന്ദ്രങ്ങളിൽ, മെഡിക്കൽ ടോക്സിക്കോളജിസ്റ്റുകൾ ഉപദേശം നൽകുന്നു.
മെഡിക്കൽ സ്കൂളുകളിലും സർവകലാശാലകളിലും ക്ലിനിക്കൽ പരിശീലന സൈറ്റുകളിലും, മെഡിക്കൽ ടോക്സിക്കോളജിസ്റ്റുകൾ പഠിപ്പിക്കുകയും ഗവേഷണം നടത്തുകയും വിപുലമായ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള രോഗി പരിചരണം നൽകുകയും ചെയ്യുന്നു.
വ്യവസായത്തിലും വാണിജ്യത്തിലും മെഡിക്കൽ ടോക്സിക്കോളജിസ്റ്റുകൾ ഫാർമസ്യൂട്ടിക്കൽ ഗവേഷണത്തിനും മയക്കുമരുന്ന് സുരക്ഷയ്ക്കും സംഭാവന നൽകുന്നു.
സർക്കാർ നിയന്ത്രണ സ്ഥാപനങ്ങളായ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ, ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ, മെഡിക്കൽ ടോക്സിക്കോളജിസ്റ്റുകൾ ആരോഗ്യ നയത്തെ സഹായിക്കുന്നു.
ക്ലിനിക്കൽ ലബോറട്ടറികളിലും ഫോറൻസിക് ലബോറട്ടറികളിലും , മെഡിക്കൽ ടോക്സിക്കോളജിസ്റ്റുകൾ ഡയഗ്നോസ്റ്റിക് ടെസ്റ്റുകളും ഫോറൻസിക് പഠനങ്ങളും വിശകലനം ചെയ്യുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നു.
Nelson, Lewis S.; Lewin Neal; Howland Mary Ann; Hoffman, Robert S.; Goldfrank, Lewis R.; Flomenbaum, Neal (2010). Goldfrank's Toxicologic Emergencies, 9th Edition. New York: McGraw-Hill, Medical Pub. Division. ISBN0-07-143763-0.
Dart, Richard C. (2003). Medical Toxicology. Phila: Lippincott, Williams & Wilkins. ISBN0-7817-2845-2.