മെഡിക്കൽ സ്പെഷ്യാലിറ്റിഒരു മെഡിക്കൽ സ്പെഷ്യാലിറ്റി എന്നത് ഒരു പ്രത്യേക വിഭാഗം രോഗികൾ, പ്രത്യേകം രോഗങ്ങൾ, കഴിവുകൾ അല്ലെങ്കിൽ തത്ത്വചിന്ത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മെഡിക്കൽ പ്രാക്ടീസാണ്. കുട്ടികൾ (പീഡിയാട്രിക്സ്), കാൻസർ (ഓങ്കോളജി), ലബോറട്ടറി മെഡിസിൻ (പാത്തോളജി), അല്ലെങ്കിൽ പ്രാഥമിക പരിചരണം (ഫാമിലി മെഡിസിൻ) എന്നിവ ഉദാഹരണങ്ങളിൽ ഉൾപ്പെടുന്നു. മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, ഫിസിഷ്യൻമാരോ ശസ്ത്രക്രിയാ വിദഗ്ധരോ സാധാരണയായി ഏതെങ്കിലും വിഷയത്തിൽ ഒരു സ്പെഷ്യലിസ്റ്റ് ആകുന്നതിന്, അവരുടെ മെഡിക്കൽ വിദ്യാഭ്യാസം തുടർന്നു പ്രത്യേക സ്പെഷ്യാലിറ്റി മെഡിസിനിൽ ഒന്നിലധികം വർഷത്തെ റെസിഡൻസി പൂർത്തിയാക്കുന്നു.[1] മെഡിക്കൽ സ്പെഷ്യലൈസേഷന്റെ ചരിത്രംമെഡിക്കൽ പ്രാക്ടീഷണർമാർ ഏതെങ്കിലും രോഗത്തെ മാത്രമായി ചികിൽസിക്കുന്നത് വളരെ കാലമായുള്ള രീതിയാണ്. ഗാലന്റെ അഭിപ്രായത്തിൽ, റോമൻ വൈദ്യന്മാർക്കിടയിൽ സ്പെഷ്യലൈസേഷൻ സാധാരണമായിരുന്നു.എന്നാൽ ആധുനിക മെഡിക്കൽ സ്പെഷ്യാലിറ്റികളുടെ പ്രത്യേക സംവിധാനം 19-ാം നൂറ്റാണ്ടിൽ ക്രമേണ വികസിച്ചുവന്നതാണ്. മെഡിക്കൽ സ്പെഷ്യലൈസേഷന്റെ അനൗപചാരിക സാമൂഹിക അംഗീകാരം ഔപചാരിക നിയമ വ്യവസ്ഥയ്ക്ക് മുമ്പായി തന്നെ പരിണമിച്ചു. വിവിധ സ്പെഷ്യാലിറ്റി എന്നനിലയിലെ വൈദ്യശാസ്ത്രത്തിന്റെ പ്രത്യേക ഉപവിഭാഗം ഓരോ രാജ്യത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. [2] മെഡിക്കൽ സ്പെഷ്യലൈസേഷന്റെ വർഗ്ഗീകരണംമെഡിക്കൽ സ്പെഷ്യാലിറ്റികളെ പല വിഭാഗങ്ങളായി തരം തിരിക്കാം. പ്രധാനപ്പെട്ടവ ഇവയാണ്:
ചരിത്രത്തിലുടനീളം, മെഡിക്കൽ സ്പെഷ്യാലിറ്റി എന്നതിൽ സർജിക്കൽ, ഇന്റേണൽ മെഡിസിൻ സ്പെഷ്യാലിറ്റി വിഭജനം ആണ് ഏറ്റവും പ്രധാനപ്പെട്ടത്. ശസ്ത്രക്രിയാ വിദ്യകളിലൂടെ രോഗനിർണയവും ചികിത്സയും നടത്തുന്നവയാണ് ശസ്ത്രക്രിയാ സ്പെഷ്യാലിറ്റികൾ. ഇന്റേണൽ മെഡിസിൻ സ്പെഷ്യാലിറ്റികളിൽ വലിയ ശസ്ത്രക്രിയ ഇല്ലാതെയുള്ള രോഗനിർണയവും ചികിത്സയും ആണ്. ചില രാജ്യങ്ങളിൽ, അനസ്തേഷ്യോളജിയെ ഒരു ശസ്ത്രക്രിയാ വിഭാഗമായി തരംതിരിക്കുന്നു, കാരണം ഇത് ശസ്ത്രക്രിയാ പ്രക്രിയയിൽ അത്യന്താപേക്ഷിതമാണ്, എന്നിരുന്നാലും അനസ്തേഷ്യോളജിസ്റ്റുകൾ ഒരിക്കലും സ്വയം വലിയ ശസ്ത്രക്രിയ ചെയ്യാറില്ല. പല ലക്ഷണങ്ങളും രോഗങ്ങളും ഒരു പ്രത്യേക അവയവത്തിൽ നിന്നാണ് വരുന്നത് എന്നതിനാൽ ചില സ്പെഷ്യാലിറ്റികൾ അവയവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. മറ്റുള്ളവ പ്രധാനമായും റേഡിയോളജി (ഇത് യഥാർത്ഥത്തിൽ എക്സ്-റേയെ അടിസ്ഥാനമാക്കിയുള്ളതാണ്) പോലുള്ള ഒരു കൂട്ടം സാങ്കേതിക വിദ്യകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഏതൊരു സ്പെഷ്യലിസ്റ്റും ചികിത്സിക്കുന്ന രോഗികളുടെ പ്രായപരിധി തികച്ചും വ്യത്യസ്തമായിരിക്കും. ശസ്ത്രക്രിയ ആവശ്യമില്ലാത്ത കുട്ടികളിലെ മിക്ക രോഗങ്ങളും ശിശുരോഗ വിദഗ്ധർ കൈകാര്യം ചെയ്യുന്നു, മുതിർന്നവരിലെ അവയവാധിഷ്ഠിത സ്പെഷ്യാലിറ്റികളെ അനുകരിക്കുന്ന നിരവധി ഉപവിഭാഗങ്ങൾ (ഔപചാരികമായോ അനൗപചാരികമായോ) പീഡിയാട്രിക്സിൽ ഉണ്ട്. കുട്ടികളിലെ ചില തരത്തിലുള്ള ശസ്ത്രക്രിയകൾ കൈകാര്യം ചെയ്യുന്ന ഒരു പ്രത്യേക സ്പെഷ്യാലിറ്റി ആണു പീഡിയാട്രിക് സർജറി. മറ്റൊരു ഉപവിഭാഗം ഡയഗ്നോസ്റ്റിക് അല്ലെങ്കിൽ ചികിത്സാ രീതി അടിസ്ഥാനമാക്കിയുള്ളതാണ്. എല്ലാ സ്പെഷ്യാലിറ്റികളിലും ഡയഗ്നോസ്റ്റിക് പ്രക്രിയയ്ക്ക് വലിയ പ്രാധാന്യമുണ്ടെങ്കിലും, ചില സ്പെഷ്യലിസ്റ്റുകൾ പ്രധാനമായും രോഗനിർണയ പരിശോധനകൾ നടത്തുന്നു. ഉദാഹരണത്തിന് പതോളജി, ക്ലിനിക്കൽ ന്യൂറോഫിസിയോളജി, റേഡിയോളജി. ലോകമെമ്പാടും പൊതുവായുള്ള മെഡിക്കൽ സ്പെഷ്യാലിറ്റികൾ
ജനസംഖ്യാശാസ്ത്രംഒരു ജനസംഖ്യയുടെ വരുമാന നിലവാരം ഒരു പ്രദേശത്ത് മതിയായ ഫിസിഷ്യൻമാർക്ക് പ്രാക്ടീസ് ചെയ്യാൻ കഴിയുമോ എന്നും ജനസംഖ്യയുടെ ആരോഗ്യം നിലനിർത്താൻ പൊതു സബ്സിഡി ആവശ്യമുണ്ടോ എന്നും നിർണ്ണയിക്കുന്നു. വികസ്വര രാജ്യങ്ങളിലും ദരിദ്ര പ്രദേശങ്ങളിലും സാധാരണയായി ഫിസിഷ്യൻമാരുടെയും സ്പെഷ്യാലിറ്റികളുടെയും കുറവുണ്ട്, പ്രായോഗികമായി സ്പെഷ്യാലിറ്റി പ്രാക്ടീസ് ഉള്ളവർ സാധാരണയായി വലിയ നഗരങ്ങളിലാണ് താമസിക്കുന്നത്. ഫിസിഷ്യൻ ലൊക്കേഷൻ സംബന്ധിച്ച ചില അടിസ്ഥാന സിദ്ധാന്തങ്ങൾക്ക്, കേന്ദ്ര സ്ഥല സിദ്ധാന്തം കാണുക.[3] വിവിധ മെഡിക്കൽ സ്പെഷ്യാലിറ്റികളിലെ പുരുഷന്മാരുടെയും സ്ത്രീകളുടെയും അനുപാതം വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു.[4] ഇത്തരം വേർതിരിവ് പ്രധാനമായും ഡിഫറൻഷ്യൽ ആപ്ലിക്കേഷൻ മൂലമാണ്.[5] അവലംബം
|
Portal di Ensiklopedia Dunia