ദൃശ്യകാന്തിമാനം 6.2 ഉള്ള M15നെ തെളിഞ്ഞ ആകാശത്ത് നഗ്നനേത്രങ്ങൾ കൊണ്ട് കഷ്ടിച്ച് കാണാനാകും. ബൈനോകുലറുകളോ ചെറിയ ദൂരദർശിനികളോ ഉപയോഗിച്ചാൽ അവ്യക്തമായ ഒരു നക്ഷത്രത്തെപ്പോലെയാണ് ഈ താരവ്യൂഹം ദൃശ്യമാകുക.[9] 15 സെന്റിമീറ്ററെങ്കിലും അപ്പെർച്വർ ഉള്ള ദൂരദർശിനികൾക്ക് ഇതിലെ നക്ഷത്രങ്ങളെ വേർതിരിച്ചുകാണാൻ സാധിക്കും. താരവ്യൂഹത്തിലെ ഏറ്റവും പ്രഭയേറിയ നക്ഷത്രങ്ങളുടെ ദൃശ്യകാന്തിമാനം 12.6 ആണ്. 18 ആർക്‌മിനിറ്റ് ആണ് M15 ന്റെ കോണീയ വ്യാസം.[9]
സവിശേഷതകൾ
175 പ്രകാശവർഷം വ്യാസമുള്ള M15 ഭൂമിയിൽ നിന്ന് 33,600 പ്രകാശവർഷം അകലെയാണ് സ്ഥിതിചെയ്യുന്നത്.[9] താരവ്യൂഹത്തിന്റെ തേജസ്സ് സൂര്യന്റെ 3.6 ലക്ഷം മടങ്ങാണ്, കേവലകാന്തിമാനം -9.2. ആകാശഗംഗയിലെ ഏറ്റവും നക്ഷത്രസാന്ദ്രതയേറിയ ഗോളീയ താരവ്യൂഹങ്ങളിലൊന്നാണ് M15. ഈ താരവ്യൂഹം കാമ്പിന്റെ സങ്കോചത്തിന് വിധേയമായിട്ടുണ്ട്. താരവ്യൂഹത്തിന്റെ കേന്ദ്രത്തിൽ നക്ഷത്രസാന്ദ്രത അസാധാരണമാം വിധം ഉയർന്ന മേഖലയുണ്ട്, ഈ നക്ഷത്രങ്ങൾ ഒരു തമോദ്വാരത്തിന് ചുറ്റുമായിരിക്കണം സ്ഥിതിചെയ്യുന്നത്.[10]
ഒരു ലക്ഷത്തിലേറെ നക്ഷത്രങ്ങൾ താരവ്യൂഹത്തിലുണ്ട്.[9] 112 ചരനക്ഷത്രങ്ങളും 8 പൾസാറുകളും ഇവയിൽപ്പെടുന്നു. M15 C ഒരു ഇരട്ടന്യൂട്രോൺ നക്ഷത്ര വ്യവസ്ഥയാണ്. ഒരു ഗോളീയ താരവ്യൂഹത്തിനുള്ളിൽ ആദ്യമായി ഒരു ഗ്രഹനീഹാരിക നിരീക്ഷിക്കപ്പെട്ടത് M15 ലാണ് - പീസ് 1.[11] 1928-ലാണ് ഇത് കണ്ടെത്തിയത്. അതിനുശേഷം മൂന്ന് ഗ്രഹനീഹാരികകളേ ഗോളീയ താരവ്യൂഹങ്ങൾക്കുള്ളിൽ ഇതുവരെ നിരീക്ഷിക്കപ്പെട്ടിട്ടുള്ളൂ.[12]
ഉഹുറു, ചന്ദ്ര എക്സ്-റേ ദൂരദർശിനി എന്നീ ഉപഗ്രഹങ്ങൾ M15-ൽ Messier 15 X-1 (4U 2129+12), Messier 15 X-2 എന്നീ രണ്ട് എക്സ്-റേ സ്രോതസ്സുകളെ കണ്ടെത്തിയിട്ടുണ്ട്.[13][14] Messier 15 X-1 ഭാദ്രപദം രാശിയിലെത്തന്നെ ആദ്യമായി നിരീക്ഷിക്കപ്പെട്ട എക്സ് റേ സ്രോതസ്സാണ്.
M15 ന്റെ സ്ഥാനം
അവലംബം
↑Shapley, Harlow; Sawyer, Helen B. (1927), "A Classification of Globular Clusters", Harvard College Observatory Bulletin (849): 11–14, Bibcode:1927BHarO.849...11S. {{citation}}: Unknown parameter |month= ignored (help)
↑Marks, Michael; Kroupa, Pavel (2010), "Initial conditions for globular clusters and assembly of the old globular cluster population of the Milky Way", Monthly Notices of the Royal Astronomical Society, 406 (3): 2000–2012, arXiv:1004.2255, Bibcode:2010MNRAS.406.2000M, doi:10.1111/j.1365-2966.2010.16813.x. {{citation}}: Unknown parameter |month= ignored (help) Mass is from MPD on Table 1.