മെസ്സിയർ 25
ധനു രാശിയിൽ സ്ഥിതിചെയ്യുന്ന തുറന്ന താരവ്യൂഹമാണ് മെസ്സിയർ 25 (M25) അഥവാ IC 4725. ഫിലിപ്പ് ലോയ് ദി ഷെസോ ആണ് 1745-ൽ ഈ താരവ്യൂഹത്തെ കണ്ടെത്തിയത്. 1764-ൽ ചാൾസ് മെസ്സിയർ തന്റെ പട്ടികയിലെ ഇരുപത്തി അഞ്ചാമത്തെ അംഗമായി ഇതിനെ ഉൾപ്പെടുത്തി. സവിശേഷതകൾഭൂമിയിൽ നിന്ന് ഏതാണ്ട് 2000 പ്രകാശവർഷം അകലെയായാണ് M25 സ്ഥിതിചെയ്യുന്നത്. 86 നക്ഷത്രങ്ങളാണ് താരവ്യൂഹത്തിലുള്ളത്. G തരത്തിൽപ്പെട്ട രണ്ട് ഭീമൻ നക്ഷത്രങ്ങൾ താരവ്യൂഹത്തിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 6.74 ദിവസം ആവർത്തനകാലമുള്ള U Sagittariii എന്ന സെഫീഡ് ചരനക്ഷത്രം 1956-ൽ നിരീക്ഷിക്കപ്പെട്ടു. M തരത്തിൽ പെട്ട രണ്ട് ഭീമൻ നക്ഷത്രങ്ങളും നിരീക്ഷിക്കപ്പെട്ടുവെങ്കിലും അവ യഥാർത്ഥത്തിൽ താരവ്യൂഹത്തിലുള്ളവയല്ലെന്നും ആകാശത്ത് ഒരേഭാഗത്ത് സ്ഥിതിചെയ്യുന്നതിനാൽ തെറ്റായി കണക്കാക്കപ്പെട്ടതാണെന്നും ആരീയവേഗം കണക്കുകൂട്ടിയതിൽ നിന്ന് മനസ്സിലാക്കാനായി.[1] ![]() അവലംബം
|
Portal di Ensiklopedia Dunia