മെസ്സിയർ 94
വിശ്വകദ്രു നക്ഷത്രസമൂഹത്തിലെ ഒരു സർപ്പിള താരാപഥമാണ് മെസ്സിയർ 94 ( എൻജിസി 4736). 1781-ൽ പിയറി മച്ചെയ്ൻ ആണ് ഇത് കണ്ടെത്തിയത്.[6] രണ്ട് ദിവസത്തിന് ശേഷം ചാൾസ് മെസ്സിയർ ഇത് അദ്ദേഹത്തിന്റ കാറ്റലോഗിൽ ഉൾപ്പെടുത്തി. ചിലർ M94 നെ ഒരു ബാർ സർപ്പിള ഗാലക്സി എന്ന് വിശേഷിപ്പിക്കുമെങ്കിലും, ഇതിലെ ബാർ ആയി പറയപ്പെടുന്ന രൂപം കൂടുതൽ ഓവൽ ആകൃതിയോടാണ് സാമ്യം.[7] ഈ താരാപഥത്തിന് രണ്ട് വലയങ്ങളുമുണ്ട്. ഘടന![]() കുറഞ്ഞ അയോണൈസേഷൻ ന്യൂക്ലിയർ എമിഷൻ മേഖല (LINER) ഉള്ള താരാപഥങ്ങളുടെ ഗണത്തിലാണ് M94 നെ ഉൾപ്പെടുത്തിയിരിക്കുന്നത്.[8] ഇവ പൊതുവെ ഒപ്റ്റിക്കൽ സ്പെക്ട്ര സ്വഭാവമുള്ളവയാണ്. അതായത് ഇവയിൽ വളരെ കുറഞ്ഞ തോതിൽ മാത്രം ചാർജ്ജ് ചെയ്യപ്പെട്ട വാതക കണങ്ങളായിരിക്കും കാണപ്പെടുക. 70 ആർക്ക്സെക്കൻഡ് വ്യാസമുള്ള ഒരു ആന്തരിക വളയവും 600 ആർക്ക്സെക്കൻഡ് വ്യാസമുള്ള ഒരു ബാഹ്യ വളയവും M94ന് ഉണ്ട്. ആന്തരിക വളയം വളരെ ഉയർന്ന തോതിൽ നക്ഷത്രരൂപീകരണ പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശമാണ്. ഉള്ളിലെ ഓവൽ ആകൃതിയിലുള്ള ഭാഗത്തു നിന്നാണ് ഈ ഭാഗത്തേക്ക് നക്ഷത്രരൂപീകരണത്തിനാവശ്യമായ പദാർത്ഥങ്ങൾ ലഭിക്കുന്നത്.[9] 2009ൽ നടത്തിയ ഒരു പഠനത്തിൽ [10] ബാഹ്യവലയം പൂർണ്ണമായ വളയമല്ല എന്നു തിരിച്ചറിഞ്ഞു. ഈ പഠനത്തിൽ താരാപഥത്തിന്റെ ബാഹ്യഡിസ്ക് സജീവമാണെന്നും കണ്ടെത്തി. താരാപഥത്തിന്റെ മൊത്തം പിണ്ഡത്തിന്റെ ഏകദേശം 23% ഇതിൽ അടങ്ങിയിരിക്കുന്നു. 10% പിണ്ഡം പുതിയ നക്ഷത്രങ്ങളിലാണുള്ളത്. ബാഹ്യ ഡിസ്കിന്റെ നക്ഷത്രരൂപീകരണ നിരക്ക് ആന്തരിക ഡിസ്കിനേക്കാൾ ഏകദേശം രണ്ട് മടങ്ങ് കൂടുതലാണ്. M94 ന്റെ ബാഹ്യ ഡിസ്കിന്റെ ഉത്ഭവത്തിലേക്ക് നയിച്ചേക്കാവുന്ന നിരവധി കാരണങ്ങൾ കണ്ടേക്കാം. മറ്റൊരു താരാപഥവുമായുള്ള കൂടിച്ചേരൽ അല്ലെങ്കിൽ അടുത്തുള്ള മറ്റൊരു താരാപഥത്തിന്റെ ഗുരുത്വാകർഷണ ഇടപെടൽ എന്നിവ ഇതിൽ പെടുന്നു. കൂടുതൽ ഗവേഷണങ്ങളിലൂടെ മാത്രമേ യഥാർത്ഥ കാരണം കണ്ടെത്താൻ കഴിയൂ. അവലംബം
ബാഹ്യ കണ്ണികൾ |
Portal di Ensiklopedia Dunia