മെസ്സിയർ വസ്തു

മെസ്സിയർ എം1 എന്ന് പേര് നൽകിയ ക്രാബ് നെബുല.

ഫ്രഞ്ചുകാരനായ വാൽനക്ഷത്ര നിരീക്ഷകൻ ചാൾസ് മെസ്സിയർ നിരീക്ഷണപഠനങ്ങളിലൂടെ പട്ടികയിലാക്കിയ ഖഗോളവസ്തുക്കളാണു മെസ്സിയർ വസ്തു (Messier object) എന്നറിയപ്പെടുന്നത്. വാൽ നക്ഷത്രനിരീക്ഷകനായിരുന്ന മെസ്സിയറിനെ വാൽനക്ഷത്രത്തോട് സാദൃശ്യമുള്ളതായ കുറേ ഖഗോള വസ്തുക്കൾ, വല്ലാതെ ബുദ്ധിമുട്ടിലാക്കി. ഇങ്ങനെയുള്ള ഖഗോളവസ്തുക്കളെ വാൽനക്ഷത്രങ്ങളായി തെറ്റിദ്ധരിക്കാതിരിക്കാൻ, മെസ്സിയർ 1771ൽ ഇവയ്ക്കെല്ലാം ഓരോ സംഖ്യ കൊടുത്ത് പട്ടികയിലാക്കി. അസിസ്റ്റന്റായിരുന്ന പിയർ മെക്കെയിൻ ആണ് മെസ്സിയറിനെ ഇതിനു വേണ്ടി സഹായിച്ചത്. ഈ വസ്തുക്കളാണു് പിന്നീടു് മെസ്സിയർ വസ്തു എന്നറിയപ്പെട്ടത്. മെസ്സിയർ വസ്തുക്കൾ എല്ലാം തന്നെ ഗാലക്സികളോ, നെബുലകളോ, ഓപ്പൺ ക്ലസ്റ്ററുകളോ, ഗ്ലോബുലാർ ക്ലസ്റ്ററുകളോ ആണെന്നു് പിന്നീടു് തെളിയിക്കപ്പെട്ടു.

സമാനമായ മറ്റൊരു പട്ടിക 1654ൽ ജിയോവാന്നി ഹോഡിയെർണ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ മെസ്സിയറിന്റെ പട്ടികക്ക് ഇതുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല.

ഇതും കാണുക

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya