നൈൈട്രജൻ, കാർബൺ, മെർക്കുറി എന്നിവയടങ്ങിയ കോർഡിനേഷൻ കോംപ്ലക്സ് ആണ് മെർക്കുറി സയനൈഡ് (Mercury(II) cyanide). നിറവും മണവുമില്ലാത്ത പൊടിരൂപത്തിലുള്ള ഈ സംയുക്തം കയ്പുള്ള ലോഹീയ രുചിയോടുകൂടിയ വിഷവസ്തുവാണ്.[1] ഇതിന്റെ ദ്രവണാങ്കം 320 °C (608 °F) ആണ്. ഈ താപനിലയിൽ സംയുക്തം വിഘടിച്ച് വിഷമായ മെർക്കുറി വാതകം പുറത്തുവരുന്നു. ജലത്തിലും ലായകങ്ങളായ as എഥനോൾ, അമോണിയ എന്നിവയിലും നല്ല ലേയത്വമുണ്ട്.[3]ആസിഡിൽ ഉടൻ വിഘടിച്ച് ഹൈഡ്രജൻ സയനൈഡ് പുറത്തുവിടുന്നു. [5]
മുൻകാലങ്ങളിൽ മെർക്കുറിക് സയനൈഡ് ഒരു ആന്റിസെപ്റ്റിക് ആയി ഉപയോഗിച്ചിരുന്നു. വിഷമായതിനാൽ ഇത്തരം ഉപയോഗം ഇപ്പോഴില്ല.[7] ഫോട്ടോഗ്രാഫിയിലാണ് ഇതിന്റെ മറ്റൊരു ഉപയോഗം. [8]
വിഷം
മെർക്കുറിക് സയനൈഡ് ഒരു വിഷവസ്തുവാണ്.[9] ഇതിലടങ്ങിയിരിക്കുന്ന മെർക്കുറിയും രണ്ട് സയനൈഡ് ഗ്രൂപ്പും ആണ് ഇതിനെ കടുത്ത വിഷമാക്കി മാറ്റുന്നത്. ജലത്തിൽ, കൂടിയതോതിലുള്ള ലേയത്വമുള്ളതിനാൽ, ത്വക്കിലൂടെ ആഗിരണം ചെയ്യപ്പെടാം. ശ്വസന വാതകത്തിലൂടെയും ശരീരത്തിലെത്തി മരണം സംഭവിക്കാം. ശരീരത്തിലെത്തിയാൽ ഇത് സയനൈൈഡും മെർക്കുറിയുമായി വിഘടിക്കുന്നു. ഇവ രണ്ടും മാരകമാണ്. ഈ രണ്ട് വിഷപദർത്ഥങ്ങളുടെ വിഷസാന്നിദ്ധ്യവും അപകടത്തിൽപ്പെട്ടവരുടെ ശരീരത്തിൽ കാണപ്പെടും.
↑ 2.02.12.2Aylett, B.J. “Mercury (II) Pseudohalides: Cyanide, Thiocyanate, Selenocyanate, Azide, Fulminate.” Comprehensive Inorganic Chemistry 3:304-306. J.C. Bailar, Harry Julius Emeléus, Sir Ronald Nyholm, and A.F. Trotman-Dickenson, ed. Oxford: Pergamon Press, 1973; distributed by Compendium Publishers (Elmsford, NY), p. 304.