മെർക്ക്യൂറി ദ്വീപുകൾ
മെർക്ക്യൂറി ദ്വീപുകൾ ന്യൂസിലാന്റിന്റെ ഉത്തരദ്വീപിന്റെ വടക്കുകിഴക്കൻ തീരത്തോടടുത്ത് കിടക്കുന്ന ഏഴു ദ്വീപുകളുടെ കൂട്ടമാണ്. കോറൊമാൻഡൽ ഉപദ്വീപിൽനിന്നും 8 കിലോമീറ്റർ ദൂരെയാണിത്. വിത്തിയാംഗ പട്ടണത്തിന്റെ തീരത്തുനിന്നും 35 കിലോമീറ്റർ (22 മൈൽ) ഉത്തരപൂർവ്വദിക്കിൽ ആണീ ദ്വീപുസമുഹം കിടക്കുന്നത്. വിവരണംമെർക്കുറി ദ്വീപസമൂഹത്തിൽ ഏഴു പ്രധാന ദ്വീപുകളുണ്ട്. ഈ ദ്വീപുശൃംഖലയിൽ പടിഞ്ഞാറ് കിടക്കുന്ന വലിയ ഗ്രേറ്റ് മെർക്കുറി ദ്വീപ് (മാവോറി ഭാഷയിൽ ഇതിനെ അഹ്വാഹു എന്നു വിളിക്കുന്നു), കിഴക്കുകിടക്കുന്ന റെഡ് മെർക്കുറി ദ്വീപ് (മാവോറി ഭാഷയിൽ ഇതിനെ വ്വക്കാവു എന്നു വിളിക്കുന്നു) എന്നിവയും, ഈ രണ്ടു ദ്വീപുകൾക്കിടയിൽ കിടക്കുന്ന അഞ്ച് ചെറിയ ദ്വീപുകളായ, കൊറാപുക്കി, ഗ്രീൻ, അതിയു, കൗഹിതു, മോതുരേഹു എന്നിവയും കിടക്കുന്നു. ഇതിൽ പ്രധാന ദ്വീപിൽമാത്രമേ ആൾത്താമസമുള്ളു. മറ്റുള്ളവ പ്രകൃതിസംരക്ഷിതപ്രദേശത്തിന്റെ ഭാഗമാണ്. ഇവയുടെ തെക്കു അനേകം ചെറു ദ്വീപുസമാനപ്രദേശങ്ങൾ മെർക്കുറി ഉൾക്കടലിന്റെ ഉത്തരമുഖഭാഗത്ത് കിടപ്പുണ്ട്. ഗ്രേറ്റ് മെർക്കുറി ദ്വിപിനു വടക്കായി ഒറ്റപ്പെട്ടുകിടക്കുന്ന, കുവിയർ ദ്വീപുണ്ട്. ഇത് 15 കിലോമീറ്റർ അകലെയാണ്. എന്നിരുന്നാലും ഈ ദ്വീപ് മെർക്കുറി ദ്വീപുസമൂഹത്തിന്റെ ഭാഗമായി കരുതാറില്ല. Pliocene rhyolitic volcano യുടെ അവശിഷ്ടഭാഗമാണ് മെർക്കുറി ദ്വീപ്. ഗ്രേറ്റ് മെർക്കുറി ദ്വീപ്മറ്റു ദ്വീപുകൾഇതും കാണൂഅവലംബം |
Portal di Ensiklopedia Dunia