മെൽവില്ലെ ദ്വീപ് (ഓസ്ട്രേലിയ)
ടിവി ഭാഷയിൽ യെർമാൽനെർ എന്നു വിളിക്കുന്ന ആസ്ട്രേലിയയുടെ വടക്കൻ പ്രദേശത്തിന്റെ തീരത്ത് കിഴക്കൻ തിമോർ കടലിൽ സ്ഥിതിചെയ്യുന്ന ഒരു ദ്വീപ് ആണ് മെൽവില്ലെ ദ്വീപ്. ആസ്ട്രേലിയയിലെ ഡാർവ്വിൻ പ്രദേശത്തിനും ആർൺഹെം ലാൻഡിൽ സ്ഥിതിചെയ്യുന്ന കോബോർഗ് ഉപദ്വീപിന്റെ പടിഞ്ഞാറ് ആണ് ഈ ദ്വീപ് കിടക്കുന്നത്. ഇവിടത്തെ കാലാവസ്ഥ ട്രോപ്പിക്കൽ ആണ്. ഇവിടത്തെ ഏറ്റവും വലിയ സമൂഹം അല്ലെങ്കിൽ പട്ടണം മിലിക്കാപിതി ആണ്. 559 മാത്രമാണ് ഇവിടത്തെ ജനസംഖ്യ. രണ്ടാമത്തെ ഗ്രാമം പിർലാഗിമ്പി ആകുന്നു. (പുലരുമ്പി, മുമ്പ് ഈ സ്ഥലത്തെ ഗാർഡൻ പോയിന്റ് എന്നു വിളിച്ചിരുന്നു.)ജനസംഖ്യ: 440 മാത്രം. ഈ സ്ഥലം, മിലിക്കാപിതിയിൽനിന്ന് 27 കി. മീ. പടിഞ്ഞാറ് ആണ് കിടക്കുന്നത്. മെല്വില്ലെ പടിഞ്ഞാറൻ തീരത്താണിത്. ഏതാണ്ട് 30ൽക്കൂടുതൽ ആളുകൾ അഞ്ചു കുടുംബമായി ഔട്സ്റ്റേഷനുകളിൽ താമസമുണ്ട്.
മെൽവില്ലെ ദ്വീപും ബാതർസ്റ്റ് ദ്വീപും ചേർന്ന് ടിവി ദ്വീപുകൾ എന്നറിയപ്പെടുന്നു. ഈ ദ്വീപ് ആരു കണ്ടുപിടിച്ചു എന്നത് ഇപ്പോഴും തർക്കവിഷയമാണ്. 1644ൽ ആബൽ ടാസ്മാൻ കണ്ടുപിടിച്ചു എന്നത് ഇപ്പോൾ വിവാദവിഷയമാണ്. അവലംബം
|
Portal di Ensiklopedia Dunia