മേജർ സ്കെയിൽ
പാശ്ചാത്യ സംഗീതത്തിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരു സംഗീത സ്കെയിലാണ് മേജർ സ്കെയിൽ അഥവാ ഇയോണിയൻ സ്കെയിൽ. ഡയാടോണിക് സ്കെയിലുകളുടെ ഭാഗമാണ് മേജർ സ്കെയിൽ. മറ്റ് സംഗീത സ്കെയിലുകളെപ്പോലെ ഏഴ് സ്വരങ്ങളാലാണ് മേജർ സ്കെയിലിന് രൂപം നൽകിയിരിക്കുന്നത്. എട്ടാമത്തെ സ്വരം ആദ്യത്തെ സ്വരത്തിന്റെ ഇരട്ടി ആവൃത്തിയുള്ളതായിരിക്കും. ഈ സ്വരത്തെ ആദ്യ സ്വരത്തിന്റെ ഉയർന്ന ഒക്ടേവ് എന്ന് വിളിക്കുന്നു. ലാറ്റിൻ ഭാഷയിൽ എട്ടാമത്തേത് എന്നാണ് ഒക്ടേവ് എന്ന പദത്തിന്റെ അർത്ഥം. ഏറ്റവും ലളിതമായി രേഖപ്പെടുത്താൻ സാധിക്കുന്ന മേജർ സ്കെയിലാണ് സി മേജർ. സി മേജർ സ്കെയിലിന് ഷാർപ്പ് സ്വരങ്ങളോ ഫ്ലാറ്റ് സ്വരങ്ങളോ ഇല്ല. പാാശ്ചാത്യ സംഗീത പഠനത്തിൽ പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് മേജർ സ്കെയിലുകൾ. കർണ്ണാടക സംഗീതത്തിൽ മേജർ സ്കെയിലുകൾ ശങ്കരാഭരണം എന്നും ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതത്തിൽ ബിലാവൽ ഥാട്ട് എന്നും അറിയപ്പെടുന്നു. ഘടന![]() ഒരു ഡയാടോണിക് സ്കെയിലാണ് മേജർ സ്കെയിൽ. മേജർ സ്കെയിലിലെ സ്വരങ്ങൾ തമ്മിലുള്ള ഇന്റർവെൽ താഴെയുള്ള രീതിയിലാണ്:
മേജർ സ്കെയിലിൽ ഹോൾ, ഹോൾ ടോണിനെയും (ചിത്രത്തിലെ ചുവന്ന നിറത്തിലുള്ള U ആകൃതിയിലുള്ള ഭാഗം) ഹാഫ്, സെമി ടോണിനെയും (ചിത്രത്തിലെ ചുവന്ന നിറത്തിലുള്ള രണ്ട് നേർരേഖകൾ) പ്രതിനിധീകരിക്കുന്നു. ഒരു മേജർ സ്കെയിൽ സാധാരണയായി ഒരു ഹോൾ ടോണുകൊണ്ട് വേർതിരിക്കപ്പെട്ട രണ്ട് ഐഡന്റിക്കൽ ടെട്രാകോഡുകളായി കാണപ്പെടുന്നു. ഓരോ ടെട്രാകോഡിലും രണ്ട് ഹോൾ ടോണുകളും അതിനെ തുടർന്ന് ഒരു സെമി ടോണും കാണപ്പെടുന്നു (i.e. ഹോൾ, ഹോൾ, ഹാഫ്). ഒരു മാക്സിമൽ ഈവൻ സ്കെയിലാണ് മേജർ സ്കെയിൽ. സ്കെയിൽ ഡിഗ്രികൾസ്കെയിൽ ഡിഗ്രികൾ താഴെപ്പറയുന്ന രീതിയിലാണ്:
ട്രയാഡിന്റെ പ്രത്യേകതകൾഒരു നിശ്ചിത ശ്രേണിയിലാണ് ഓരോ സ്കെയിൽ ഡിഗ്രിയെയും ആധാരമാക്കി ട്രയാഡുകൾ രൂപംകൊണ്ടിരിക്കുന്നത്. റോമൻ സംഖ്യാസമ്പ്രദായത്തിലെ അക്കങ്ങൾ ഉപയോഗിച്ചാണ് ഇവയെ സാധാരണയായി സൂചിപ്പിക്കുന്നത്.
മേജർ കീകളുമായുള്ള ബന്ധംഒരു കംപോസിഷനിലെ ഭാഗം (part of a piece of music) മേജർ കീയിലാണെങ്കിൽ, അതിന് ആധാരമായുള്ള മേജർ സ്കെയിലിലെ സ്വരങ്ങൾ ഡയാടോണിക് ആയും മേജർ സ്കെയിലിന് പുറത്തുള്ള സ്വരങ്ങൾ ക്രൊമാറ്റിക് സ്വരങ്ങളായും കണക്കാക്കപ്പെടുന്നു. സംഗീത കംപോസിഷനിന്റെ ഭാഗത്തിന്റെ കീ സിഗ്നേച്ചർ, അതിന് ആധാരമായുള്ള മേജർ സ്കെയിലിന്റെ ആക്സിഡന്റലുകളുമായി ബന്ധപ്പെട്ടതായിരിക്കും. ഉദാഹരണമായി, ഒരു സംഗീത കംപോസിഷൻ ഇ ♭ മേജറിലാണെങ്കിൽ ആ സ്കെയിലിലെ ഏഴ് സ്വരങ്ങൾ (E♭, F, G, A♭, B♭, C, D) ഡയാടോണിക് സ്വരങ്ങളായി കണക്കാക്കപ്പെടുന്നു. മറ്റ് അഞ്ച് സ്വരങ്ങൾ (E♮, F♯/G♭, A♮, B♮, C♯/D♭) ക്രൊമാറ്റിക് സ്വരങ്ങളായും കണക്കാക്കപ്പെടുന്നു. ഈ സന്ദർഭത്തിൽ കീ സിഗ്നേേച്ചറിന് മൂന്ന് ഫ്ലാറ്റ് സ്വരങ്ങൾ (B♭, E♭, A♭ എന്നിവ) ഉണ്ടാകും. താഴെയുള്ള ചിത്രം എല്ലാ 12 അനുബന്ധ മേജർ - മൈനർ കീകളെയും കാണിക്കുന്നു. മേജർ കീകൾ പുറത്തായും മൈനർ കീകൾ വൃത്തത്തിന് ഉൾഭാഗത്തായി കാണപ്പെടുന്നു. (സർക്കിൾ ഒഫ് ഫിഫ്ത്) ![]() വൃത്തത്തിന് ഉൾഭാഗത്തുള്ള സംഖ്യകൾ കീ സിഗ്നേച്ചറിലെ ഷാർപ്പുകളുടെയും ഫ്ലാറ്റുകളുടെയും എണ്ണത്തെ (സി മേജറിൽ നിന്ന് ഷാർപ്പ് കീകൾ ഘടികാരസൂചിയുടെ ദിശയിലും ഫ്ലാറ്റ് കീകൾ ഘടികാരസൂചിയുടെ എതിർദിശയിലും) സൂചിപ്പിക്കുന്നു. ഇവിടെ സി മേജറിന് ഫ്ലാറ്റുകളോ ഷാർപ്പുകളോ ഇല്ല. വൃത്തത്തിലെ എൻഹാർമോണിക് ബന്ധത്തെ ആസ്പദമാക്കിയാണ് വൃത്തത്തിൽ സ്വരങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. സാധാരണയായി F♯ = G♭, D♯ = E♭ എന്നിവയുടെ മേജർ കീകളുടെ ആറ് ഷാർപ്പുകളോ ഫ്ലാറ്റുകളോ കാണപ്പെടുന്നു. [1] ഏഴ് ഷാർപ്പ് സ്വരങ്ങളോ ഫ്ലാറ്റ് സ്വരങ്ങളോ ചേർന്ന് മേജർ കീകൾ രൂപംകൊള്ളുന്നു (C♯ മേജർ, C♭ മേജർ എന്നിവ). ഇത് ലളിതമായി അഞ്ച് ഫ്ലാറ്റുകളോ ഷാർപ്പുകളോ ആണെന്ന് പറയാം (as D♭ major or B major)Seven sharps or flats make major keys (C♯ മേജർ, C♭ മേജർ എന്നിവ). ബ്രോഡർ സെൻസ്മേജർ ട്രയാഡ് രൂപീകരിക്കുന്ന ഫസ്റ്റ്, തേർഡ്, ഫിഫ്ത് ഡിഗ്രികൾക്കും മേജർ സ്കെയിൽ എന്ന് പറയാറുണ്ട്. ഹാർമോണിക് മേജർ സ്കെയിലിൽ[2][3][4] ആറാമത്തെ മൈനർ അംഗമാണ്. ഹാർമോണിക് മൈനർ സ്കെയിലിൽ നിന്നും മൂന്നാം ഡിഗ്രി വായിക്കുന്നതുവഴി ഇത് വേർതിരിക്കപ്പെടുന്നു. മെലോഡിക് മേജർ സ്കെയിൽ എന്ന പേരിൽ രണ്ട് സ്കെയിലുകളാണുള്ളത്: ജാസ് മൈനർ സ്കെയിലിന്റെ അഞ്ചാമത്തെ രൂപമാണ് ഈ സ്കെയിലുകളിൽ ആദ്യത്തേത്.[5], ഇതിനെ ഒരു ലോവേർഡ് സിക്സ്ത് അടങ്ങിയ മേജർ സ്കെയിലോ നാച്ചുറൽ മൈനർ സ്കെയിലിന്റെ ആറ്, ഏഴ് ഡിഗ്രികളോ ആയും കണക്കാക്കാം. അയോണിയൻ ആരോഹണവും മുൻപത്തെ മെലോഡിക് മേജർ അവരോഹണവുമായി വരുന്നതാണ് ഇതിൽ രണ്ടാമത്തെ സ്കെയിൽ. മെലോഡിക് മൈനർ സ്കെയിലിലെ മൂന്നാം ഡിഗ്രി, മൂന്നാം മേജറിലേക്ക് മാറ്റുമ്പോഴാണ് ഇത് കാണപ്പെടുന്നത്.[6] ഡബിൾ ഹാർമോണിക് മേജർ സ്കെയിലിന്[7][8] ഒരു മൈനർ സെക്കൻഡും മൈനർ സിക്സ്തും ഉണ്ട്. ഇത് ഹംഗേറിയൻ മൈനർ സ്കെയിലിന്റെ ആറാമത്തെ രൂപമാണ്. അവലംബം
അധിക വായനയ്ക്ക്
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia