മേതിൽ രാധാകൃഷ്ണൻ
മലയാള ആധുനിക ചെറുകഥാകൃത്തുക്കളിൽ പ്രമുഖനാണ് മേതിൽ രാധാകൃഷ്ണൻ(24 ജൂലൈ 1944). ജീവിതരേഖകേരളത്തിലെ പാലക്കാട് ജനിച്ചു.ഉപരിവിദ്യാഭ്യാസം ചിറ്റൂർ ഗവണ്മെന്റ് കോളേജിലും,തൃശ്ശൂർ കേരളവർമ്മ കോളേജിലും.നോർവീജിയൻഷിപ്പിങ് സ്ഥാപനത്തിലെ കമ്പ്യൂട്ടർ വിഭാഗത്തിന്റെ അധിപനായും,നെസ്റ്റ് സോഫ്റ്റ്‌വേർ യു.എസ്.എ യുടെ ചെന്നൈ ശാഖയിൽ സീനിയർ സാങ്കേതികലേഖകനായും പ്രവർത്തിച്ചു.ന്യൂ ഇൻഡ്യൻ എക്സ്പ്രസിലും പ്രവർത്തിച്ചിട്ടുണ്ട്. ജന്തുസ്വഭാവശാസ്ത്രം സംബന്ധീച്ച സ്വനിരീക്ഷണങ്ങൾ ബ്രിട്ടനിലെ എന്റമോളജിക്കൽ സൊസൈറ്റിയുടെ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാധ്യമം ആഴ്ചപ്പതിപ്പിലെ അദ്ദേഹത്തിന്റെ "മൂന്നുവര" എന്ന ഉപന്യാസ പരമ്പര വായനക്കാരുടെ ശ്രദ്ധനേടുകയുണ്ടായി. 2014ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്കാരം ലഭിച്ചെങ്കിലും[1] " സമ്മാനം നൽകാൻ സാഹിത്യം ഒരു സ്‌പോർട്‌സ് അല്ല. രണ്ടും രണ്ടു ലോകമാണ്. സാഹിത്യ അക്കാദമിക്ക് ശരിയായ എഴുത്തുകാരനെ തിരിച്ചറിയാൻ കഴിവുണ്ടോയെന്ന സംശയമുണ്ടെന്ന് " പ്രതികരിച്ച് പുരസ്കാരം നിരസിച്ചു.[2] പുസ്തകങ്ങൾനോവൽ
കഥകൾ
കവിതകൾ
അവലംബംപുറം കണ്ണിMaythil Radhakrishnan എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia