മേയ് ബ്രിട്ട് മോസർ
![]() നോർവീജിയൻ വൈദ്യശാസ്ത്ര ഗവേഷകയാണ് മേയ് ബ്രിട്ട് മോസർ. തലച്ചോറിലെ കോശങ്ങൾ ദിശാനിർണയം നടത്തുന്നത് സംബന്ധിച്ച് നടത്തിയ പഠനത്തിന് ഭർത്താവും സഹ ഗവേഷകനുമായ എഡ്വേഡ് മോസർ, ബ്രിട്ടീഷ് അമേരിക്കൻ ഗവേഷകനായ ജോൺ ഒകീഫ് എന്നിവരോടൊപ്പം 2014 ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്‌ക്കാരം ലഭിച്ചു.[1] ജീവിതരേഖനോർവെയിൽ ട്രോൻഥീമിലെ 'സെന്റർ ഫോർ ന്യൂറൽ കംപ്യൂട്ടേഷ'ന്റെ ഡയറക്ടറാണ് മേയ് ബ്രിട്ട് മോസർ. ഗവേഷണംതൊണ്ണൂറുകളിൽ കീഫിന്റെ പരീക്ഷണശാലയിൽ മോസർ ദമ്പതികൾ പ്രവർത്തിച്ചിരുന്നു. നമ്മുടെ 'ആന്തര സ്ഥലകാലബോധ' സംവിധാന'ത്തിലെ ആദ്യഘടകം 1971-ൽ ജോൺ ഒകീഫ് ആണ് കണ്ടെത്തിയത്. തലച്ചോറിൽ ഹിപ്പൊകാംപസിലെ ചില പ്രത്യേക കോശങ്ങൾ പ്രവർത്തനക്ഷമമാകുന്നതായി അദ്ദേഹം കണ്ടു. അത്തരം കോശങ്ങൾ തലച്ചോറിൽ ഭൂപടം രൂപപ്പെടുത്തുന്നതായി എലികളെ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിൽ തെളിഞ്ഞു. 2005-ൽ മൂന്ന് പതിറ്റാണ്ടുകൾക്കു ശേഷം, തലച്ചോറിലെ മറ്റൊരു സുപ്രധാനഘടകമായ 'ഗ്രിഡ് കോശങ്ങൾ' എന്ന് വിളിക്കുന്ന മസ്തിഷ്‌കകോശങ്ങളാണ് കൃത്യമായ സ്ഥാനവും ദിശയും നിർണയിക്കാൻ സഹായിക്കുന്നതെന്ന് മോസർ ദമ്പതിമാർ കണ്ടെത്തി.[2] വഴി, ദിശ ഇവ നിർണയിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും പിന്നിൽ പ്രവർത്തിക്കുന്നത് ഇവയാണ്. ഇവ നമ്മുടെ തലച്ചോർ മാപ്പുകൾക്ക് രൂപം നല്കുകയും ദിശാനിർണയം നടത്തുകയും ചെയ്യുന്നതെങ്ങിനെയെന്നു കൃത്യമായി മനസ്സിലാക്കാനായി.[3] പുരസ്കാരങ്ങൾ
അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia