മേരി ആഡംസൺ ആൻഡേഴ്സൺ മാർഷൽ
മേരി ആഡംസൺ മാർഷൽ (മുമ്പ് ആൻഡേഴ്സൺ; 1837-1910) ഒരു ഡോക്ടറും എഡിൻബർഗ് സർവകലാശാലയിൽ വൈദ്യശാസ്ത്രം പഠിച്ച ആദ്യ വനിതകളിലുൾപ്പെട്ട എഡിൻബർഗ് സെവനിലെ അംഗവുമായിരുന്നു.[1] ആദ്യകാല ജീവിതവും വിദ്യാഭ്യാസവുംമേരി ആഡംസൺ ആൻഡേഴ്സൺ 1837 ജനുവരി 17 ന് സ്കോട്ട്ലൻഡിലെ ബാൻഫ്ഷെയറിലെ ബോയ്ണ്ടിയിൽ ജനിച്ചു.[2][3] അവളുടെ പിതാവ് റവ. അലക്സാണ്ടർ ഗോവി ആൻഡേഴ്സണും മാതാവ് മേരി ഗാവിനും (മുമ്പ്, മാൻ) ആയിരുന്നു.[4] എഡിൻബർഗ് സർവകലാശാലയിൽ തന്റെ വൈദ്യശാസ്ത്ര പരിശീലനം ആരംഭിച്ച മാർഷൽ, എമിലി ബോവൽ, മറ്റിൽഡ ചാപ്ലിൻ, ഹെലൻ ഇവാൻസ്, സോഫിയ ജെക്സ്-ബ്ലേക്ക്, എഡിത്ത് പെചെയ്, ഇസബെൽ തോൺ എന്നിവരോടൊപ്പം എഡിൻബർഗ് സെവനിൽ ഒരാളായി കണക്കാക്കപ്പെടുന്നു. 1872-ൽ എഡിൻബർഗ് സർവകലാശാല വനിതാ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ബിരുദം നൽകില്ലെന്ന് തീരുമാനിച്ചപ്പോൾ, ആൻഡേഴ്സൺ പാരീസിലേയ്ക്ക് പോകുകയും അവിടെ തൻറെ പഠനം തുടരുകയും ചെയ്തു.[5] 1879-ൽ, ഫാക്കൽറ്റി ഡി മെഡിസിൻ ഡി പാരീസിൽ നിന്ന് അവർ വൈദ്യശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി, അവിടെ അവർ മിട്രൽ സ്റ്റെനോസിസിനെ കുറിച്ചും പുരുഷന്മാരേക്കാൾ സ്ത്രീകളിൽ അതിന്റെ ഉയർന്ന ആവൃത്തിയെക്കുറിച്ചും തന്റെ തീസിസ് എഴുതി ("Du rétrécissement mitral : sa fréquence plus grande chez la femme que chez l'homme").[6] കരിയർമേരിലെബോണിലെ ന്യൂ ഹോസ്പിറ്റൽ ഫോർ വുമണിലെ ഒരു മുതിർന്ന വൈദ്യനായിരുന്നു മാർഷൽ.[7] സ്വകാര്യ ജീവിതംക്ലോഡ് മാർഷൽ ആയിരുന്നു മാർഷലിന്റെ ഭർത്താവ്. 1910-ൽ മാർഷൽ മരിച്ചു.[8] അവലംബം
|
Portal di Ensiklopedia Dunia