മേരി ആൻ ടോഡ് ലിങ്കൺ
മേരി ആൻ ടോഡ് ലിങ്കൺ (ജീവിതകാലം : ഡിസംബർ 13, 1818 – ജൂലൈ 16, 1882) പതിനാറാമത്തെ അമേരിക്കൻ പ്രസിഡൻറായിരുന്ന അബ്രഹാം ലിങ്കൺൻറെ സഹധർമ്മിണിയും 1861 മുതൽ 1865 വരെയുള്ള കാലയളവിൽ അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമവനിതയുമായിരുന്നു. അവർ തൻറെ പേരിനോടൊപ്പമുണ്ടായിരുന്ന “ആൻ” അവരുടെ ഇളയ സഹോദരി ആൻ ടോഡ് (ക്ലാർക്ക്) ജനിച്ചതിനു ശേഷം ഉപേക്ഷിക്കുയും ടോഡ് എന്ന പേരിൻറെ ഭാഗം വിവാഹത്തിനു ശേഷം ഉപയോഗിക്കുകയുമുണ്ടായില്ല. കെൻറുക്കിയിലെ ഒരു ധനിക കുടുംബത്തിൻറെ ഭാഗമായ മേരി അഭ്യസ്തവിദ്യയായ സ്ത്രീയായിരുന്നു. ടോഡ് ഹൌസിൽ (മേരി ടോഡ് ലിങ്കൺ ഹൌസ്) താമസിച്ചുകൊണ്ട് കൌമാരകാലത്ത് സ്കൂൾപഠനം പൂർത്തിയാക്കിയതിനുശേഷം ഇല്ലിനോയിസിലെ സ്പ്രിംഗ്ഫിൽഡിലേയ്ക്കു പോകുകയും അവിടെ തൻറെ വിവാഹിതയായ സഹോദരി എലിസബത്ത് എഡ്വേർഡിനൊപ്പം താമസമാരംഭിക്കുകയും ചെയ്തു. അബ്രഹം ലിങ്കണെ വിവാഹം കഴിക്കുന്നതിനുമുമ്പ്, മേരി ലിങ്കൺൻറെ രാഷ്ട്രീയ എതിരാളിയായിരുന്ന സ്റ്റീഫൻ എ. ഡഗ്ലാസുമായി പ്രണയത്തിലായിരുന്നു. മേരിയ്ക്കും ലിങ്കണും നാലു കുട്ടികളായിരുന്നുവെങ്കിലും ഒരാൾ മാത്രമേ കൂടുതൽ കാലം ജീവിച്ചിരുന്നുള്ള. 17 വർഷത്തോളം അവർ ജീവിച്ച വീട് ഇല്ലിനോയിയിലെ സ്പ്രിംഗ്ഫീൽഡിലുള്ള ജാക്സൺ സ്ട്രീറ്റിൽ ഇപ്പോഴും നിലനിൽക്കുന്നു.
ആദ്യകാലജീവിതവും വിദ്യാഭ്യാസവുംറോബർട്ട് സ്മിത്ത് ടോഡ് എന്ന ബാങ്കറുടേയും, എലിസബത്ത് "എലിസ" (പാർക്കർ) ടോഡ് എന്ന വനിതയുടേയും ഏഴ് കുട്ടികളിൽ നാലാമത്തെയാളായി കെന്റക്കിയിലെ ലെക്സിംഗ്ടണിലാണ് മേരി ജനിച്ചത്.[1] അവലംബം
|
Portal di Ensiklopedia Dunia