മേരി എലീനർ വിൽക്കിൻസ് ഫ്രീമാൻ
മേരി എലീനർ വിൽക്കിൻസ് ഫ്രീമാൻ (ജീവിതകാലം : ഒക്ടോബർ 31, 1852 - മാർച്ച് 13, 1930) പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു പ്രമുഖ അമേരിക്കൻ എഴുത്തുകാരിയായിരുന്നു. ജീവിതരേഖ1852 ഒക്ടോബർ 31 ന് മസാച്യുസെറ്റ്സിലെ റാൻഡോൾഫിൽ എലീനർ ലോത്രോപ്പിന്റേയും വാറൻ എഡ്വേർഡ് വിൽക്കിൻസിന്റേയും പുത്രിയായി ഫ്രീമാൻ ജനിച്ചു. "മേരി എല്ല" എന്ന പേരിലായിരുന്നു അവർ ആദ്യം സ്നാനപ്പെടുത്തപ്പെട്ടത്.[1] ഫ്രീമാന്റെ മാതാപിതാക്കൾ യാഥാസ്ഥിതിക കോൺഗ്രിഗേഷണലിസ്റ്റുകളായിരുന്നതിനാൽ വളരെ കർശനമായ ഒരു ബാല്യകാലമായിരുന്നു അവർക്കുണ്ടായിരുന്നത്.[2] അവളുടെ ചില കൃതികളിൽ മതപരമായ പരിമിതികൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. 1867-ൽ ഈ കുടുംബം വെർമോണ്ടിലെ ബ്രാറ്റിൽബോറോയിലേക്ക് താമസം മാറ്റുകയും അവിടെ ഫ്രീമാൻ പ്രാദേശിക ഹൈസ്കൂളിൽ നിന്ന് ബിരുദമെടുക്കുകയും 1870–71 ൽ മാസാച്യൂസെറ്റ്സിലെ സൗത്ത് ഹാഡ്‌ലിയിലെ മൌണ്ട് ഹോളിയോക്ക് കോളേജിൽ (അക്കാലത്ത്, മൌണ്ട് ഹോളിയോക്ക് വനിതാ സെമിനാരി) ഒരു വർഷം പഠിക്കുകയും ചെയ്തു. പിന്നീട് വെസ്റ്റ് ബ്രാറ്റിൽബോറോയിലെ ഗ്ലെൻവുഡ് സെമിനാരിയിൽനിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി.[3] 1873 ൽ വെർമോണ്ടിൽ കുടുംബത്തിന്റെ ഉണങ്ങിയ ചരക്ക് വ്യാപാരം പരാജയപ്പെട്ടപ്പോൾ, കുടുംബം മസാച്യുസെറ്റ്സിലെ റാൻഡോൾഫിലേക്ക് മടങ്ങിപ്പോയി. മൂന്ന് വർഷത്തിന് ശേഷം ഫ്രീമാന്റെ മാതാവ് മരണമടയുകയും മാതാവിന്റെ സ്മരണയ്ക്കായി ഫ്രീൻ തന്റെ മധ്യനാമം "എലനർ" എന്നാക്കി മാറ്റുകയും ചെയ്തു.[4] അടുത്ത കുടുംബാംഗങ്ങളില്ലാത്ത അവർക്ക് 973 ഡോളർ മാത്രം വിലമതിക്കുന്ന ഒരു എസ്റ്റേറ്റ് ബാക്കിവച്ചുകൊണ്ട് ഫ്രീമാന്റെ പിതാവ് 1883-ൽ പെട്ടെന്നു മരിച്ചു. വിൽക്കിൻസ് തന്റെ ജന്മനാടായ റാൻഡോൾഫിലേക്ക് മടങ്ങിപ്പോയി. അവൾ ഒരു സുഹൃത്തായ മേരി ജെ. വെയിൽസിനൊപ്പം മാറിത്താമസിക്കുകയും ഏക വരുമാന മാർഗ്ഗമായി സാഹിത്യരചന ആരംഭിക്കുയും ചെയ്തു.[5][6] അവലംബം
|
Portal di Ensiklopedia Dunia